മേലാങ്കോട്ട് എ.സി. കണ്ണന്‍ നായരുടെ പ്രതിമയൊരുങ്ങുന്നു

കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന എ.സി. കണ്ണന്‍ നായരുടെ പ്രതിമ നാട്ടിലെ വിദ്യാലയ മുറ്റത്തൊരുങ്ങുന്നു. കണ്ണന്‍ നായരുടെ പേരിലുള്ള മേലാങ്കോട്ട് ഗവ. യു.പി. സ്‌കൂള്‍ മുറ്റത്താണ് മൂന്നടി ഉയരത്തിലുള്ള പ്രതിമയുയരുന്നത്. നാലടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിക്കുക. കണ്ണന്‍ നായരുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിമ ഉയരുന്നത്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളാണ് എ.സി. കണ്ണന്‍ നായര്‍. ആദ്യത്തെ കെ.പി.സി.സി. പ്രസിഡണ്ടായ കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരും വിദ്വാന്‍ പി. കേളു […]

കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന എ.സി. കണ്ണന്‍ നായരുടെ പ്രതിമ നാട്ടിലെ വിദ്യാലയ മുറ്റത്തൊരുങ്ങുന്നു. കണ്ണന്‍ നായരുടെ പേരിലുള്ള മേലാങ്കോട്ട് ഗവ. യു.പി. സ്‌കൂള്‍ മുറ്റത്താണ് മൂന്നടി ഉയരത്തിലുള്ള പ്രതിമയുയരുന്നത്. നാലടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിക്കുക. കണ്ണന്‍ നായരുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിമ ഉയരുന്നത്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളാണ് എ.സി. കണ്ണന്‍ നായര്‍. ആദ്യത്തെ കെ.പി.സി.സി. പ്രസിഡണ്ടായ കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരും വിദ്വാന്‍ പി. കേളു നായരുമാണ് മറ്റ് രണ്ട് പേര്‍. നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ചിത്രന്‍ കുഞ്ഞിമംഗലമാണ് പ്രതിമ നിര്‍മിക്കുന്നത്.
ഫൈബറില്‍ നിര്‍മ്മിച്ച ശില്‍പം വെങ്കല നിറത്തോടു കൂടിയാണ് പൂര്‍ത്തിയാക്കുക. എ.സി. കണ്ണന്‍ നായരുടെ മക്കളായ കെ.കെ. ശ്യാംകുമാര്‍, എച്ച്.കെ. മോഹന്‍ദാസ്, ബന്ധു ഒ.കെ. വിജയന്‍ നമ്പ്യാര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, അധ്യാപകന്‍ പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ശില്‍പിയുടെ കുഞ്ഞിമംഗലത്തുള്ള പണിപ്പുരയിലെത്തി നിര്‍മാണം വിലയിരുത്തി. കെ.വി. കിഷോര്‍, കെ. ചിത്ര എന്നിവര്‍ സഹായികളായുണ്ട്. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്‍പങ്ങള്‍ ഒരുക്കിയ ശില്‍പിയാണ് ചിത്രന്‍ കുഞ്ഞിമംഗലം. യു.എ.ഇയില്‍ സ്ഥാപിച്ച ആദ്യത്തെ മഹാത്മാഗാന്ധി ശില്‍പം നിര്‍മ്മിച്ച് ജനശ്രദ്ധ നേടി. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, കേരള ക്ഷേത്രകലാ അക്കാദമി അവാര്‍ഡ്, സി.എഫ് നാഷണല്‍ അവാര്‍ഡ് തുടങ്ങിയവ നേടിയിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എ.കെ.ജിയുടെ ശില്‍പം നിര്‍മ്മിച്ച പ്രശസ്ത ശില്‍പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററുടെ മകനാണ് ചിത്രന്‍. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാധ്യാപകനാണ്.

Related Articles
Next Story
Share it