മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു, സ്ത്രീധനത്തിന്റെ പേരിലും മാനസീക-ശാരീരിക പീഡനങ്ങള്‍, ജ്യേഷ്ഠത്തിയമ്മയുമായി അവിഹിതം; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ മാനസീക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും 28 കാരിയായ യുവതി ആരോപിക്കുന്നു. ഗുജറാത്ത് ഖോഖ്‌റ സ്വദേശിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിനെയും അയാളുടെ ജ്യേഷ്ഠത്തി അമ്മയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മെക്കാനിക്കല്‍ എഞ്ചിനിയറാണ് യുവതി. ഗര്‍ഭിണിയായ ജ്യേഷ്ഠത്തിയമ്മയെ […]

അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ മാനസീക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും 28 കാരിയായ യുവതി ആരോപിക്കുന്നു. ഗുജറാത്ത് ഖോഖ്‌റ സ്വദേശിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഭര്‍ത്താവിനെയും അയാളുടെ ജ്യേഷ്ഠത്തി അമ്മയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മെക്കാനിക്കല്‍ എഞ്ചിനിയറാണ് യുവതി.

ഗര്‍ഭിണിയായ ജ്യേഷ്ഠത്തിയമ്മയെ നോക്കാന്‍ വേണ്ടി തന്നോട് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന് മുംബൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ അങ്ങോട്ടേക്ക് മാറിയിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ നാട്ടിലേക്ക് തന്നെ മടക്കി അയച്ചു. തന്റെ പിതാവ് വീട് വിറ്റുവെന്നറിഞ്ഞപ്പോള്‍ നാലരലക്ഷം രൂപ വാങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഭര്‍ത്താവിന്റെ ഫോണില്‍ തൊട്ടാല്‍ പോലും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നു. മകന്റെ ചിലവിനുള്ള തുക പോലും ഇയാള്‍ നല്‍കിയിരുന്നില്ല. യുവതി ആരോപിച്ചു.

Related Articles
Next Story
Share it