അബൂബക്കര്‍സിദ്ദിഖ് വധം; ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍
പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ദിഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേരാണ് ഇന്ന് അറസ്റ്റിലായത്. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍ (33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുല്‍ റസാഖ് (46), കുഞ്ചത്തൂര്‍ ദൈഗ്ലോറി നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ […]

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ദിഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേരാണ് ഇന്ന് അറസ്റ്റിലായത്.
മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍ (33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുല്‍ റസാഖ് (46), കുഞ്ചത്തൂര്‍ ദൈഗ്ലോറി നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (33) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കേസില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ് (36), അബ്ദുല്‍ റഹീം (41) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ പ്രധാനികളാണ് ഇന്ന് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.
അതേസമയം സംഘത്തിലെ ഏതാനും പേര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സംശയം. സ്വര്‍ണക്കടത്ത് സംഘത്തിന് ഗോവ, പൂന, ബംഗളൂരു എന്നിവിടങ്ങളില്‍ വേരുകളുണ്ട്. അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇവിടങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് കടക്കാന്‍ ആവശ്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
പൊലീസ് സ്‌ക്വാഡുകള്‍ ഈ ഭാഗങ്ങളിലെല്ലാം അന്വേഷണം തുടരുന്നുണ്ട്. പ്രതികളുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.