അബൂബക്കര്‍ സിദ്ദിഖ് വധം; ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ പള്ളക്കൂടല്‍ വീട്ടില്‍ പി.എം. അബ്ദുല്‍ ജലീലിനെ (35)യാണ് വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചു പിടികൂടിയത്.കാസര്‍കോട് ഡിവൈഎസ്പി പി.കെ.സുധാകരന്‍, മഞ്ചേശ്വരം സിഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.2022 ജൂണ്‍ 26ന് രാത്രിയാണ് അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയും തുടര്‍ന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് മൃതദേഹം […]

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ പള്ളക്കൂടല്‍ വീട്ടില്‍ പി.എം. അബ്ദുല്‍ ജലീലിനെ (35)യാണ് വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചു പിടികൂടിയത്.
കാസര്‍കോട് ഡിവൈഎസ്പി പി.കെ.സുധാകരന്‍, മഞ്ചേശ്വരം സിഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
2022 ജൂണ്‍ 26ന് രാത്രിയാണ് അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയും തുടര്‍ന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് മൃതദേഹം വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് ആസ്പത്രിവരാന്തയില്‍ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Related Articles
Next Story
Share it