അബൂബക്കര്‍ സിദ്ദിഖ് വധം: റിമാണ്ടിലുള്ള പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി നല്‍കും
കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ മൂന്നുപ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍ റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ […]

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ മൂന്നുപ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍ റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ നാലുപേരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളുമാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് ഹരജി നല്‍കുമെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫിലുള്ള ഒരാളെ ഏല്‍പ്പിക്കുന്നതിനായി ട്രാവല്‍സ് ഉടമയായ അബ്ദുല്‍റസാഖും റിയാസ് ഹസനും ചേര്‍ന്നാണ് 30 ലക്ഷം രൂപ കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിന് കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇതിലേറെ പണം ഏല്‍പ്പിച്ചതായി പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തുകയും സഹോദരന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ക്വട്ടേഷന്‍ സംഘം ഇനി പിടിയിലാകാനുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടുവെന്ന നിഗമനത്തെ തുടര്‍ന്ന് വിവിധ പൊലീസ് സ്‌ക്വാഡുകള്‍ വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്.
ജൂണ്‍ 26ന് രാത്രിയാണ് അബൂബക്കര്‍ സിദ്ദിഖിനെ(31) തട്ടിക്കൊണ്ടുപോയി പൈവളിഗെ നൂത്തലയിലുള്ള ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയുംതുടര്‍ന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. പിന്നീട് മൃതദേഹം കാറില്‍ കയറ്റിക്കൊണ്ടുവന്ന് ബന്തിയോട്ടെ സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. ട്രാവല്‍സ് ഉടമ അബ്ദുല്‍റസാഖിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് പൈവളിഗെ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഗള്‍ഫിലെ ഒരാള്‍ക്ക് നല്‍കാനായി ഏല്‍പ്പിച്ച വന്‍ തുക നല്‍കാതെ അബൂബക്കര്‍ സിദ്ദിഖ് വഞ്ചിച്ചുവെന്നും അവരില്‍ നിന്ന് പണം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്നുമാണ് നാലംഗസംഘം ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദേശം നല്‍കിയത്. ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പണം തിരിച്ചുപിടിക്കുകയെന്നതായിരുന്നു ക്വട്ടേഷന്‍ നല്‍കിയവരുടെ ലക്ഷ്യം.