അബൂദാബി യുവജനോത്സവം; അഞ്ജലി കലാതിലകം

അബൂദാബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ യു.എ.ഇ തല ഓപ്പണ്‍ യുവജനോത്സവത്തില്‍ കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി അഞ്ജലി വേത്തൂര്‍ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. അല്‍ഖെയില്‍ ജെംസ് ന്യൂ മില്ലേനിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി. പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, നാടക അഭിനത്തിലുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.മലയാളം മിഷന്‍ ആഗോള തലത്തില്‍ നടത്തി വരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തില്‍ മേഖലാതലത്തിലും ചാപ്റ്റര്‍ തലത്തിലും പല തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. അബൂദാബി കേരള […]

അബൂദാബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ യു.എ.ഇ തല ഓപ്പണ്‍ യുവജനോത്സവത്തില്‍ കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി അഞ്ജലി വേത്തൂര്‍ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. അല്‍ഖെയില്‍ ജെംസ് ന്യൂ മില്ലേനിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി. പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, നാടക അഭിനത്തിലുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
മലയാളം മിഷന്‍ ആഗോള തലത്തില്‍ നടത്തി വരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തില്‍ മേഖലാതലത്തിലും ചാപ്റ്റര്‍ തലത്തിലും പല തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. അബൂദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ഭരത് മുരളി നാടകോത്സവത്തില്‍ കല അബുദാബി അവതരിപ്പിച്ച 'അര്‍ദ്ധനാരീശ്വരനിലെ' അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഭരത് മുരളി നാടകോത്സവത്തില്‍ തന്നെ സുരേഷ് ബാബു ശ്രീസ്ഥയുടെ രചനയ്ക്ക് ഷിനില്‍ വടകര രംഗഭാഷ്യം നല്‍കിയ 'മക്കള്‍ കൂട്ടം' എന്ന നാടകത്തില്‍ വിശപ്പിന്റെ വിളിയറിഞ്ഞ ഒരു ആദിവാസി ബാലികയുടെ ജീവസ്സുറ്റ കഥാപാത്രം അവതരിപ്പിച്ച അഞ്ജലി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജിനോ ജോസഫ് സംവിധാനം ചെയ്ത 'ദ സ്റ്റേജ്' എന്ന നാടകത്തിലും മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. അബൂദാബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ പയസ്വിനി അബൂദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അഞ്ജലി. അണങ്കൂരിലെ വേണുഗോപാലന്‍ നമ്പ്യാരുടെയും രജി വേണുഗോപാലന്റെയും മകളാണ്.

Related Articles
Next Story
Share it