40 വര്‍ഷത്തെ സേവനനൈപുണ്യവുമായി അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത്
സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകള്‍ക്ക് തഴച്ച് വളരാന്‍ പാകപ്പെട്ട വളക്കൂറുള്ള മണ്ണാണ് ഗള്‍ഫിലേത്. ആശ്രിതരില്‍ നിന്ന് അകന്ന് മണലാരണ്യത്തിലെത്തുന്നവരില്‍ വിശിഷ്യ ഗള്‍ഫ് മലയാളികളില്‍ കാണപ്പെടുന്ന കര്‍മ്മാവേശം പലതരത്തിലുള്ള കലാ, സാംസ്‌കാരിക, സാമൂഹ്യ മതസംഘടനകള്‍ക്ക് ജന്മമേകുന്നതിന് കാരണമായി തീരുന്നു. അതുവഴി സമൂഹത്തിന് അല്‍പമെങ്കിലും ചൂടും ചൂരും വെളിച്ചവും പകരാന്‍ ഇത്തരം സംഘടനകള്‍ക്ക് സാധിക്കുന്നു. അമീബയെപ്പോലെ പെറ്റുപെരുകാറുള്ള സംഘടനകളിലധികവും ഏറെക്കാലം പിടിച്ച് നില്‍ക്കാന്‍ കഴിയാതെ കാലത്തിന്റെ കറക്കത്തില്‍പെട്ട് പ്രവര്‍ത്തനരഹിതമായി മണ്‍മറഞ്ഞ ചരിത്രവും ഗള്‍ഫിന് പറയാനുണ്ട്. ഇതര സംഘടനകളില്‍ നിന്ന് തികച്ചും […]
സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകള്‍ക്ക് തഴച്ച് വളരാന്‍ പാകപ്പെട്ട വളക്കൂറുള്ള മണ്ണാണ് ഗള്‍ഫിലേത്. ആശ്രിതരില്‍ നിന്ന് അകന്ന് മണലാരണ്യത്തിലെത്തുന്നവരില്‍ വിശിഷ്യ ഗള്‍ഫ് മലയാളികളില്‍ കാണപ്പെടുന്ന കര്‍മ്മാവേശം പലതരത്തിലുള്ള കലാ, സാംസ്‌കാരിക, സാമൂഹ്യ മതസംഘടനകള്‍ക്ക് ജന്മമേകുന്നതിന് കാരണമായി തീരുന്നു. അതുവഴി സമൂഹത്തിന് അല്‍പമെങ്കിലും ചൂടും ചൂരും വെളിച്ചവും പകരാന്‍ ഇത്തരം സംഘടനകള്‍ക്ക് സാധിക്കുന്നു. അമീബയെപ്പോലെ പെറ്റുപെരുകാറുള്ള സംഘടനകളിലധികവും ഏറെക്കാലം പിടിച്ച് നില്‍ക്കാന്‍ കഴിയാതെ കാലത്തിന്റെ കറക്കത്തില്‍പെട്ട് പ്രവര്‍ത്തനരഹിതമായി മണ്‍മറഞ്ഞ ചരിത്രവും ഗള്‍ഫിന് പറയാനുണ്ട്. ഇതര സംഘടനകളില്‍ നിന്ന് തികച്ചും […]
സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകള്‍ക്ക് തഴച്ച് വളരാന്‍ പാകപ്പെട്ട വളക്കൂറുള്ള മണ്ണാണ് ഗള്‍ഫിലേത്. ആശ്രിതരില്‍ നിന്ന് അകന്ന് മണലാരണ്യത്തിലെത്തുന്നവരില്‍ വിശിഷ്യ ഗള്‍ഫ് മലയാളികളില്‍ കാണപ്പെടുന്ന കര്‍മ്മാവേശം പലതരത്തിലുള്ള കലാ, സാംസ്‌കാരിക, സാമൂഹ്യ മതസംഘടനകള്‍ക്ക് ജന്മമേകുന്നതിന് കാരണമായി തീരുന്നു. അതുവഴി സമൂഹത്തിന് അല്‍പമെങ്കിലും ചൂടും ചൂരും വെളിച്ചവും പകരാന്‍ ഇത്തരം സംഘടനകള്‍ക്ക് സാധിക്കുന്നു. അമീബയെപ്പോലെ പെറ്റുപെരുകാറുള്ള സംഘടനകളിലധികവും ഏറെക്കാലം പിടിച്ച് നില്‍ക്കാന്‍ കഴിയാതെ കാലത്തിന്റെ കറക്കത്തില്‍പെട്ട് പ്രവര്‍ത്തനരഹിതമായി മണ്‍മറഞ്ഞ ചരിത്രവും ഗള്‍ഫിന് പറയാനുണ്ട്.
ഇതര സംഘടനകളില്‍ നിന്ന് തികച്ചും വ്യത്യസ്ത സ്വഭാവം പ്രകടിപ്പിച്ച് കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനരംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുകയാണ് അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത്.
ജീവിത മേച്ചില്‍ സ്ഥലമന്വേഷിച്ച് യു.എ.ഇ.യുടെ തലസ്ഥാന നഗരമായ അബുദാബിയില്‍ എത്തിയ തളങ്കരയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ 1981ന് ജൂണ്‍ മാസത്തില്‍ രൂപം നല്‍കിയ അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് സേവനപാതയില്‍ നാല് പതിറ്റാണ്ട് പിന്നിടുകയാണ്. അഗതികള്‍ക്കും അശരണര്‍ക്കും ഒരു കൈത്താങ്ങായി വിദ്യാഭ്യാസ പ്രോത്സാഹനം, വിവാഹ ആശ്വാസ പദ്ധതികള്‍ തുടങ്ങിയ സേവനങ്ങളില്‍ നിറഞ്ഞു നിന്നു. ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ജമാഅത്ത് മെമ്പര്‍മാര്‍ നാട്ടിലും അതിന്റെ ശാഖ രൂപീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കിഡ്‌നി രോഗികള്‍ക്കുള്ള ഡയാലിസിസിനുള്ള സഹായം, ക്യാന്‍സര്‍, ഹൃദയരോഗികള്‍ക്കുള്ള മരുന്നുകള്‍... തുടങ്ങി ഈ കാലയളവില്‍ ചെയ്ത പ്രവര്‍ത്തനം മഹത്തരമാണ് നാല്‍പത് വര്‍ഷത്തിന്റെ ചവിട്ട് പടികള്‍ കയറുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. നിരാലംബരും നിര്‍ധനരുമായ ഒരു കൂട്ടം പാവപ്പെട്ട സഹോദരിമാരുടെ വിവാഹത്തിന് സഹായം നല്‍കി പൊന്‍ തിളക്കം ചാര്‍ത്താനും കഴിഞ്ഞു.
അക്ഷരാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരുകാലത്ത് ഓണം കേറാമൂലയായി നിന്നിരുന്ന നാടിന്റെ വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനത്തിന് വേണ്ടി നിരന്തരം നടത്തിയ സേവനങ്ങളും ചെറുതല്ല. വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വര്‍ണ്ണപ്പതക്കം നല്‍കി അനുമോദിക്കുന്ന ചടങ്ങുകള്‍ തുടര്‍ച്ചയായി നടത്തി. ദീനി വിജ്ഞാന മേഖലകളിലെ ഉണര്‍വ്വിന് സംഘടന വലിയ പ്രോത്സാഹനം നല്‍കി. നാടിനെ നടുക്കുന്ന കെടുതികളില്‍ ദുരിതമനുഭവിക്കുന്ന നിരാശ്രയരുടെ കരങ്ങളിലേക്ക് സഹായങ്ങളെത്തിച്ച് അവര്‍ക്ക് തണലായി നില്‍ക്കാനും അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമൂഹത്തിന്റെ താഴെ തട്ടിലുള്ള നാല്‍പതോളം കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റ് നല്‍കി.
വിവാഹ സഹായമായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് നല്‍കിയത്. രോഗബാധിതര്‍ക്ക് ചികിത്സക്കായി നല്ലൊരു തുക നല്‍കി വരുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്‍കുന്ന സഹായം വേറെയാണ്. വളര്‍ന്നു വരുന്ന കൊച്ചുമക്കള്‍ക്ക് അക്ഷര ജ്ഞാനത്തിന്റെ വെളിച്ചം നല്‍കാനായി വര്‍ഷം തോറും ലക്ഷത്തില്‍ കവിഞ്ഞ ഇന്ത്യന്‍ രൂപ നല്‍കുന്നു.
നടക്കാനാവാതെ പ്രയാസപ്പെട്ട തളങ്കരയിലെ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് കൈനറ്റിക്ക് ഹോണ്ട നല്‍കി ജീവിതത്തിന് വഴിത്താരയൊരുക്കാന്‍ ജമാഅത്തിന് സാധിച്ചു. അന്നത്തെ എം.പി.യായിരുന്ന ടി. ഗോവിന്ദനാണ് സ്‌കൂട്ടര്‍ കൈമാറിയത്. ബി.കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.എസ് അബ്ദുല്ല, കെ.എം അഹ്‌മദ്, എന്‍.എ സുലൈമാന്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ജേതാക്കളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിച്ചു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ വിജയശതമാനം ഉയര്‍ത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപഹാരവും നല്‍കി.
സ്‌കൂള്‍ പ്രിന്‍സിപ്പലിന് പ്രത്യേകം പാരിതോഷികവും സ്‌കൂളിന് ഷീല്‍ഡും നല്‍കിയിരുന്നു.
തളങ്കര റേഞ്ച് മദ്രസാ മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിവര്‍ഷം നടത്തിവരുന്ന കലാസാഹിത്യ മത്സരത്തിലെ വിജയിക്കുള്ള സമ്മാനങ്ങളും നല്‍കാറുണ്ട്. ജമാഅത്ത് രൂപീകരണ വേളയില്‍ പ്രഥമ കമ്മിറ്റി പ്രസിഡണ്ട് പരേതനായ യു.എ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സത്താര്‍ ഹാജി, ട്രഷറര്‍ ഇല്‍യാസ് എ. റഹ്‌മാന്‍ എന്നിവരായിരുന്നു.
ജമാഅത്തിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ഡോ. മൊയ്തീനും ജന. സെക്രട്ടറി എന്‍.എം അബ്ദുല്ലയും ട്രഷറര്‍ പി.കെ അബ്ദുല്‍ ഖാദറുമാണ്. ഇവരുടെ നേതൃത്വത്തില്‍ ജമാഅത്ത് പ്രവര്‍ത്തനം നന്നായി മുന്നോട്ട് കുതിക്കുന്നു.