പ്രവര്‍ത്തന സജ്ജമായ നാല്പതിറ്റാണ്ട്: അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു
കാസര്‍കോട്: ജീവിത മാര്‍ഗം തേടി നാല് പതിറ്റാണ്ടു മുമ്പ് അബൂദാബിയിലെത്തിയ തളങ്കര നിവാസികള്‍ ഒത്ത് ചേര്‍ന്ന് 1981ല്‍ രൂപം നല്‍കിയ സംഘടനയായ അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. വിവാഹ ധന സഹായം, അഗതികള്‍ക്കും അശ്രണര്‍ക്കും സഹായഹസ്തം, മത-ഭൗതീക-വിദ്യാഭ്യാസ പ്രോത്സാഹനം, സാമൂഹ്യ പ്രശ്നങ്ങളിലെ ഇടപെടല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് പിന്നിട്ടത് സംഭവ ബഹുലമായ നാല്‍പ്പത് വര്‍ഷങ്ങളാണ്. പ്രവാസ ലോകത്തെ പഴക്കം ചെന്ന സംഘടന എന്നതിലുപരി പ്രവര്‍ത്തന സജീവതയിലും […]

കാസര്‍കോട്: ജീവിത മാര്‍ഗം തേടി നാല് പതിറ്റാണ്ടു മുമ്പ് അബൂദാബിയിലെത്തിയ തളങ്കര നിവാസികള്‍ ഒത്ത് ചേര്‍ന്ന് 1981ല്‍ രൂപം നല്‍കിയ സംഘടനയായ അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. വിവാഹ ധന സഹായം, അഗതികള്‍ക്കും അശ്രണര്‍ക്കും സഹായഹസ്തം, മത-ഭൗതീക-വിദ്യാഭ്യാസ പ്രോത്സാഹനം, സാമൂഹ്യ പ്രശ്നങ്ങളിലെ ഇടപെടല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് പിന്നിട്ടത് സംഭവ ബഹുലമായ നാല്‍പ്പത് വര്‍ഷങ്ങളാണ്. പ്രവാസ ലോകത്തെ പഴക്കം ചെന്ന സംഘടന എന്നതിലുപരി പ്രവര്‍ത്തന സജീവതയിലും സംഘടന മുന്നില്‍ നില്‍ക്കുന്നു. ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ജമാഅത്ത് മെമ്പര്‍മാര്‍ നാട്ടിലും അതിന്റെ ശാഖ രൂപീകരിച്ച് പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാവുന്നു. അബുദാബി ജമാഅത്തുമായി സഹകരിച്ച് ഡയാലിസിസിനുള്ള സഹായം, ഹാര്‍ട്ട്, കാന്‍സര്‍ രോഗികള്‍ക്ക്് മരുന്നിനുള്ള സഹായം എന്നിവ വര്‍ഷങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്നു.
നാട്ടില്‍ നടന്ന ജമാഅത്തിന്റെ നാല്‍പ്പതാം വാര്‍ഷിക ആഘോഷ പരിപാടി ജമാഅത്ത് പ്രസിഡണ്ട് ആദൂര്‍ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ സംഘടനയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന സത്താര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടി.എസ്.എ. ഗഫൂര്‍, മുഹമ്മദ് ഗസ്സാലി, ഗഫൂര്‍ കടവത്ത്, ഖാദര്‍ ഗസ്സാലി, ബഷീര്‍ ടി.എസ്., ബദറുദ്ദീന്‍ ബെല്‍ത്ത, ശിഹാബ് ഊദ്, ബഷീര്‍ പടിഞ്ഞാര്‍, അഷ്റഫ് എന്‍.എ., അബ്ദുല്‍ റഹ്‌മാന്‍ ആദൂര്‍, അബ്ദുല്ല കെ.എം.ടി, അസദുള്ള എന്നിവര്‍ ജമാഅത്തിന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. മുഹമ്മദ് ഹനീഫ് സ്വാഗതവും അബ്ദുല്ല പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു. നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു.