'എന്റെ തളങ്കര എന്റെ അഭിമാനം': അബുദാബി-തളങ്കര ജമാഅത്ത് കുടുംബ സംഗമം ഹൃദ്യമായി
അബുദാബി: അബുദാബി-തളങ്കര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ തളങ്കര എന്റെ അഭിമാനം' എന്ന പേരില്‍ കുടുംബ സംഗമം ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി ബദ്‌റുദ്ദീന്‍ ബെള്‍ത്തയുടെ ആമുഖത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജമാഅത്ത് പ്രസിഡണ്ട് ഡോ. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കലാ-കായിക മത്സരങ്ങള്‍ക്ക് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അന്തുക്കു, കണ്‍വീനര്‍ സിയാദ് തെരുവത്ത്, റഹീസ് കണ്ടത്തില്‍, യൂനുസ് പള്ളിക്കാല്‍, അഡ്വ. മുഹമ്മദലി, സിദ്ദീഖ്, അശ്ഹദുല്ല, സഫുവാന്‍, റിയാസ്, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തളങ്കരയുടെ […]

അബുദാബി: അബുദാബി-തളങ്കര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ തളങ്കര എന്റെ അഭിമാനം' എന്ന പേരില്‍ കുടുംബ സംഗമം ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി ബദ്‌റുദ്ദീന്‍ ബെള്‍ത്തയുടെ ആമുഖത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജമാഅത്ത് പ്രസിഡണ്ട് ഡോ. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കലാ-കായിക മത്സരങ്ങള്‍ക്ക് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അന്തുക്കു, കണ്‍വീനര്‍ സിയാദ് തെരുവത്ത്, റഹീസ് കണ്ടത്തില്‍, യൂനുസ് പള്ളിക്കാല്‍, അഡ്വ. മുഹമ്മദലി, സിദ്ദീഖ്, അശ്ഹദുല്ല, സഫുവാന്‍, റിയാസ്, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തളങ്കരയുടെ തനിമ വിളിച്ചോതുന്നതായിരുന്നു അബുദാബിയിലെയും യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന തളങ്കര നിവാസികളുടെ ഒത്തുചേരല്‍. ഒരുമയുടേയും സൗഹൃദത്തിന്റെയും സര്‍വ്വ സൗന്ദര്യങ്ങളും സൗരഭ്യവും നിറഞ്ഞതായി കുടുംബ സംഗമം. സംഗീതവും വിവിധ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി. പരിപാടി ഖല്‍ബിലും കരളിലും മാധുര്യം പടര്‍ത്തി. രാവിലെ മുതല്‍ രാത്രിവരെ നീണ്ടുനിന്ന സംഗമം മരുഭൂമിയില്‍ വരണ്ട മനസ്സുകളെ തളിരിതമാക്കുന്നതായി. പഴങ്കഥകള്‍ പറഞ്ഞും ബാല്യകൗമാരങ്ങളുടെ മധുര സ്മൃതികള്‍ അയവിറക്കിയും മരുഭൂമിയില്‍ ഹോമിച്ച യൗവ്വന വസന്തങ്ങളുടെ നെടുവീര്‍പ്പുകള്‍ പങ്കുവെച്ചും പലരും സംഗമത്തില്‍ സജീവമായി സംബന്ധിച്ചു. കസേരകളി, ബലൂണ്‍ കളി, ഗോരി കളി, ചാക്കില്‍ തുള്ളല്‍, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. സമ്മാനദാനവുമുണ്ടായിരുന്നു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജമാഅത്തിന്റെ ദീര്‍ഘകാല മെമ്പര്‍ മാഹിന് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി. ജമാഅത്തിന്റെ ഉപഹാരം ശരീഫ് കോളിയാട് സമ്മാനിച്ചു. നാട്ടില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുടെ ആശംസാ സന്ദേശങ്ങള്‍ കുടുംബസംഗമത്തിന് പൊലിമയേറ്റി.