പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമം; അബൂദബിയില്‍ കമ്പനി ഉടമകള്‍ തടവില്‍

അബൂദബി: പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കമ്പനി ഉടമകളെ അബൂദബി പോലീസ് അറസ്റ്റ് ചെയ്തു. ഇഴരെ തടവിലാക്കിയതായി അബൂദബി പൊലീസ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കാന്‍ പൊലീസുകാരന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. അധികാരികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥന് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍, തുക എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി നിരസിക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക് […]

അബൂദബി: പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കമ്പനി ഉടമകളെ അബൂദബി പോലീസ് അറസ്റ്റ് ചെയ്തു. ഇഴരെ തടവിലാക്കിയതായി അബൂദബി പൊലീസ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കാന്‍ പൊലീസുകാരന്‍ കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. അധികാരികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥന് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍, തുക എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.

പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി നിരസിക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമവിരുദ്ധ നടപടികള്‍ക്കെതിരെ അബൂദബി പൊലീസ് കര്‍ശന നടപടി കൈക്കൊള്ളും. സുരക്ഷ നടപടികള്‍ കര്‍ശനമായി നടപ്പാക്കാനുള്ള പൊലീസ് ഉദ്യോഗസ്ഥെന്റ താല്‍പര്യത്തെ അബൂദബി പൊലീസ് മേധാവി മേജര്‍ ജനറല്‍ ഫാരിസ് അല്‍ മസ്രൂയി പ്രശംസിച്ചു. കൈക്കൂലി നിരസിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥെന്റ നടപടിയെ അബൂദബി പൊലീസ് അഴിമതി വിരുദ്ധ വകുപ്പ് ഡയറക്ടര്‍ കേണല്‍ മത്താര്‍ മുവാദ് അല്‍ മുഹൈരിയും പ്രശംസിച്ചു.

Related Articles
Next Story
Share it