ഉപ്പള: ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു നിരന്തരം ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയും ജീവന് രക്ഷക്കായി സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥന നടത്തുകയും ചെയ്ത സോങ്കലിലെ മുസ്തഫക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വരൂപിച്ച 57000 രൂപയുടെ ചികിത്സാ സഹായം കൈമാറി. മംഗല്പാടി താലൂക്ക് ആസ്പത്രിയില്‍ പി.ബി അബ്ദുല്‍ റസാഖ് മൊമ്മോറിയല്‍ ഡയാലിസ് സെന്ററില്‍ ഡയാലിസിസിന് വിധേയമായി കിടക്കുകയായിരുന്ന മുസ്തഫയെ മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കള്‍ സന്ദര്‍ശിച്ചു. ജി.സി.സി കെ.എം.സി.സി മുന്‍കൈ എടുത്ത് ചികിത്സാ സഹായം സ്വരൂപിക്കാന്‍ തീരുമാനിക്കുകയും ആദ്യഘട്ടമെന്നനിലയിലാണ് തുക കൈമാറുകയും ചെയ്തത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് യൂസഫ് ബന്തിയോട്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ. മൂസ, മംഗല്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം സലീം ഉമ്മര്‍ അപ്പോളോ, അബ്ദുല്ല, മൂസ, അബുദാബി കെ.എം.സി.സി നേതാക്കളായ അനീസ് മാങ്ങാട്, സെഡ്. എ. മൊഗ്രാല്‍, ഹമീദ് മാസ്സിമര്, നിസാര്‍ ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു.