മഞ്ചേശ്വരം മതേതരത്തിന്റെ മണ്ണ്-എ.കെ.എം അഷ്‌റഫ് എംഎല്‍എ

അബുദാബി: സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം മണ്ഡലം മതേതരത്തിന്റെ മണ്ണാണെന്നും അത് മുന്‍കാല നേതാക്കന്മാരുടെ പ്രവത്തനഫലമാണെന്നും അതിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നാട്ടില്‍ നിന്നുമെത്തിയ എംഎല്‍എ അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സ്വീകരണ യോഗത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ കമ്പള ബായാര്‍ പ്രാര്‍ത്ഥന നടത്തി. മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് ഉമ്പു ഹാജി പെര്‍ള അധ്യക്ഷത […]

അബുദാബി: സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം മണ്ഡലം മതേതരത്തിന്റെ മണ്ണാണെന്നും അത് മുന്‍കാല നേതാക്കന്മാരുടെ പ്രവത്തനഫലമാണെന്നും അതിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നാട്ടില്‍ നിന്നുമെത്തിയ എംഎല്‍എ അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സ്വീകരണ യോഗത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ കമ്പള ബായാര്‍ പ്രാര്‍ത്ഥന നടത്തി. മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് ഉമ്പു ഹാജി പെര്‍ള അധ്യക്ഷത വഹിച്ചു. അബുദാബി സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കെഎംസിസി ട്രഷറര്‍ പികെ അഹമ്മദ് ബല്ലാ കടപ്പുറം, സംസ്ഥാന ഓര്‍ഗനൈസ് സെക്രട്ടറി എഞ്ചിനീയര്‍ സി സമീര്‍ തൃക്കരിപ്പൂര്‍, ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അസീസ് പെര്‍മുദെ, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ബാസ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംബി യൂസഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വിടി ഖാലിദ്, കെകെ സുബൈര്‍ ( ഇസ്‌ലാമിക് സെന്റര്‍ കള്‍ച്ചറല്‍ സെക്രട്ടറി), അബ്ദുല്ല മദമൂലേ (ഫിനാന്‍ഷ്യല്‍ മാനേജര്‍ സായിദ് ഫൌണ്ടേഷന്‍), മുഹമ്മദ് കുഞ്ഞി ഉച്ചില്‍ (പ്രസിഡന്റ് ബ്യാരി വെല്‍ഫയര്‍ ഫോറം), അബ്ദുല്ല മദേരി (പ്രവാസി ലീഗ് മണ്ഡലം ട്രഷറര്‍), മുജീബ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഖാലിദ് ബാഖവി (പ്രിന്‍സിപ്പല്‍ വാഫി കോളേജ് കൊക്കച്ചാല്‍), ജില്ലാ കെഎംസിസി ഭാരവാഹികളായ ഹനീഫ് ചള്ളങ്കയം, അനീസ് മാങ്ങാട്, മഹമൂദ് കല്ലുരാവി, സുലൈമാന്‍ കാനക്കോട്, സത്താര്‍ കുന്നുംകൈ, മണ്ഡലം നേതാക്കളായ മുനീര്‍ ബേരിക്ക, ഇബ്രാഹിം ബേരിക്ക, സുബൈര്‍ കുബണൂര്‍, അസീസ് കന്തല്‍, അബ്ദുല്‍ ലത്തീഫ് ഈറോഡി, ശരീഫ് ഉറുമി, ഇബ്രാഹിം ജാറ ബായാര്‍, അഷ്‌റഫ് ബസറ, സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടര്‍, റസാഖ് നല്‍ക്ക, കലന്തര്‍ ഷാ ബന്തിയോട്, ഹമീദ് മാസിമ്മാര്‍, ആസിഫ് ബന്തിയോട്, ഒകെ ഇബ്രാഹിം അട്ക്ക, സവാദ് ബന്തിയോട്, അബ്ദുല്ല ഹമീദ് ഇച്ചിലങ്കോട്, അസീസ് ആറാട്ടുകടവ്, അഷ്‌റഫ് ബദിയടുക്ക, ഷമീം ബേക്കല്‍, സാദത്ത് തൃക്കരിപ്പൂര്‍, മജീദ് ചിത്താരി, ഷാഫി നാട്ടക്കല്‍, ഫാറൂഖ് സീതാംഗോളി, അബ്ദുല്‍ ഖാദര്‍ ഹാജി ബംബ്രാണ, സക്കീര്‍ കമ്പാര്‍, നിസാര്‍ ഹൊസങ്കടി, അസര്‍ ബായാര്‍, മമ്മു നല്‍ക്ക, ലത്തീഫ് ചിന്നമുഗര്‍, ഹാരിസ് കുഞ്ചത്തൂര്‍, ലത്തീഫ് അക്കര തുടങ്ങി ജില്ലാ മണ്ഡലം പ്രവര്‍ത്തകരും സംബന്ധിച്ചു.
എകെഎം അഷ്‌റഫ് എംഎല്‍എയെ ജില്ലാ കെഎംസിസി, മഞ്ചേശ്വരം മണ്ഡലം കെഎംസിസി, വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ ഉപഹാരം നല്‍കി ആദരിച്ചു.
മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മുഗളി സ്വാഗതവും ട്രഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it