അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സമാപിച്ചു

അബുദാബി: സാമൂഹ്യ സാംസ്‌കാരിക കൂട്ടയ്മയായ കാസ്രോട്ടാര്‍ കൂട്ടയ്മ ഹുദരിയാത് ദ്വീപിലെ ഡി.പി.എച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സോക്കര്‍ ഫെസ്റ്റ് സമാപിച്ചു. ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന്റെ അധ്യക്ഷതയില്‍ ഫുട്‌ബോള്‍ മത്സരം ആറാം സീസണ്‍, കുടുംബ സംഗമം, മെഹന്തി ഫെസ്റ്റ്, കുട്ടികളുടെ ഫാഷന്‍ ഷോ എന്നിവ നടന്നു. ഇന്ത്യ, യു. എ.ഇ ദേശീയഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. താനിയ അല്‍ മര്‍സൂഖി, ഖാലിദ് അല്‍ ഖൂരി (അഡ്നോക് റിക്രീഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്), സ്വാലിഹ് അല്‍ അംരി (അബുദാബി പൊലീസ്), സലീം ചിറക്കല്‍, […]

അബുദാബി: സാമൂഹ്യ സാംസ്‌കാരിക കൂട്ടയ്മയായ കാസ്രോട്ടാര്‍ കൂട്ടയ്മ ഹുദരിയാത് ദ്വീപിലെ ഡി.പി.എച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സോക്കര്‍ ഫെസ്റ്റ് സമാപിച്ചു. ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന്റെ അധ്യക്ഷതയില്‍ ഫുട്‌ബോള്‍ മത്സരം ആറാം സീസണ്‍, കുടുംബ സംഗമം, മെഹന്തി ഫെസ്റ്റ്, കുട്ടികളുടെ ഫാഷന്‍ ഷോ എന്നിവ നടന്നു. ഇന്ത്യ, യു. എ.ഇ ദേശീയഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. താനിയ അല്‍ മര്‍സൂഖി, ഖാലിദ് അല്‍ ഖൂരി (അഡ്നോക് റിക്രീഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്), സ്വാലിഹ് അല്‍ അംരി (അബുദാബി പൊലീസ്), സലീം ചിറക്കല്‍, പ്രസിഡണ്ട് മുഹമ്മദ് ആലംപാടി എന്നിവര്‍ സംബന്ധിച്ചു. എട്ട് ടീമുകളാണ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തത്.
അബുദാബി കമ്മ്യൂണിറ്റി പൊലീസ് ആയിശ അലീ സാലം അല്‍ശഹീ കളിക്കാരുടെ മാര്‍ച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ ദോസ്താന എഫ്സിയെ പരാജയപ്പെടുത്തി ബ്രിഡ്ജ് ഷൂട്ടേര്‍സ് ജേതാക്കളായി. ജേതാക്കള്‍ക്ക് സോക്കര്‍ ഫെസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് ആലംപാടിയും കണ്‍വീനര്‍ സാബിര്‍ ജര്‍മനും റണ്ണേഴ്സ് അപ്പിന് തസ്ലീം പാലാട്ടും സോക്കര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ചെപ്പു ശരീഫും ട്രോഫി സമ്മാനിച്ചു. മെഹന്തി മത്സരത്തില്‍ അസ്‌റീന ഒന്നാംസ്ഥാനവും മുനീറ താഹിര്‍ രണ്ടാംസ്ഥാനവും നേടി. കുട്ടികളുടെ ഫാഷന്‍ ഷോയില്‍ ആമിന ഷെസ ഒന്നാം സ്ഥാനവും ലുഥ്ഫി രണ്ടാംസ്ഥാനവും നേടി. വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഡി.പി.എച്ച് സ്വാഗതവും സൈനു ബേവിഞ്ച നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it