അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ബാവ ഹാജി വീണ്ടും പ്രസിഡണ്ട്

അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ചീഫ് ഇലക്ഷന്‍ ഓഫീസര്‍ റസാക്ക് ഒരുമനയൂര്‍, റഷീദ് മമ്പാട് എന്നിവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ പ്രസിഡണ്ടായി പി. ബാവാഹാജിയും ജനറല്‍ സെക്രട്ടറിയായി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞിയും ട്രഷററായി എം. ഹിദായത്തുള്ളയേയും തിരഞ്ഞെടുത്തു. അബ്ദുല്‍ റഹൂഫ് അഹ്സനി, ഇബ്രാഹിം ബഷീര്‍, അബ്ദുല്ല നദ്വി, ഹാരിസ് ബാഖവി, യു.കെ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ഹാജി വാരം, പി.പി സുലൈമാന്‍, ഹൈദര്‍ ബിന്‍ മൊയ്തു, […]

അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ചീഫ് ഇലക്ഷന്‍ ഓഫീസര്‍ റസാക്ക് ഒരുമനയൂര്‍, റഷീദ് മമ്പാട് എന്നിവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ പ്രസിഡണ്ടായി പി. ബാവാഹാജിയും ജനറല്‍ സെക്രട്ടറിയായി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞിയും ട്രഷററായി എം. ഹിദായത്തുള്ളയേയും തിരഞ്ഞെടുത്തു. അബ്ദുല്‍ റഹൂഫ് അഹ്സനി, ഇബ്രാഹിം ബഷീര്‍, അബ്ദുല്ല നദ്വി, ഹാരിസ് ബാഖവി, യു.കെ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ഹാജി വാരം, പി.പി സുലൈമാന്‍, ഹൈദര്‍ ബിന്‍ മൊയ്തു, അബ്ദു റഹിമാന്‍ കമ്പള, സ്വാലിഹ് വാഫി, നൗഫല്‍ പട്ടാമ്പി, ജലീല്‍ കരിയേടത്ത് എന്നിവരാണ് പുതിയ മെമ്പര്‍മാര്‍.
2004 മുതല്‍ തുടര്‍ച്ചയായി 19 തവണയായി ബാവ ഹാജിയെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്നത്. നേരത്തെ വിവിധ കാലഘട്ടങ്ങളില്‍ 7 തവണയും പ്രസിഡണ്ട് പദവി വഹിച്ച ബാവഹാജി 12 തവണ സെന്റര്‍ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയാണ് ബാവാഹാജി. അബുദാബി കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയാണ് അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി. അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി മുന്‍ പ്രസിഡണ്ടാണ് എം. ഹിദായത്തുള്ള.
അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് മേധാവികളായ അബ്ദുള്ള അഹ്മദ്, ഉമര്‍ അല്‍ മന്‍സൂറി, മുഹമ്മദ് അല്‍ അംറി, മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി മേധാവി മെഹ്ര അല്‍ അംറി എന്നിവര്‍ ജനറല്‍ ബോഡി യോഗം നിരീക്ഷിച്ചു.
കെ.എം.സി.സി നേതാക്കളായ അബ്ദുള്ള ഫാറൂകി, അഷ്റഫ് പൊന്നാനി, സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു. പി ബാവ ഹാജി അധ്യക്ഷതവഹിച്ചു.
മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ടി.കെ സ്വാഗതവും അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it