ബെല്‍ത്തങ്ങാടിയില്‍ ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ 27 വര്‍ഷമായി ഒളിവിലായിരുന്ന മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ 27 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം വോര്‍ക്കാടിയിലെ എസ്.എ അഷ്‌റഫിനെയാണ് ബെല്‍ത്തങ്ങാടി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 27 വര്‍ഷം മുമ്പ് ബെല്‍ത്തങ്ങാടിയില്‍ വിലപിടിപ്പുള്ള ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ അഷ്‌റഫ് കഴിഞ്ഞ 27 വര്‍ഷമായി അഷ്‌റഫ് മുംബൈയിലും സൗദി അറേബ്യയിലുമായി താമസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അഷ്റഫ് […]

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ 27 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം വോര്‍ക്കാടിയിലെ എസ്.എ അഷ്‌റഫിനെയാണ് ബെല്‍ത്തങ്ങാടി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 27 വര്‍ഷം മുമ്പ് ബെല്‍ത്തങ്ങാടിയില്‍ വിലപിടിപ്പുള്ള ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ അഷ്‌റഫ് കഴിഞ്ഞ 27 വര്‍ഷമായി അഷ്‌റഫ് മുംബൈയിലും സൗദി അറേബ്യയിലുമായി താമസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അഷ്റഫ് നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇന്‍സ്പെക്ടര്‍ നാഗേഷ് കദ്രി, എ.എസ്.ഐ ധനരാജ് ടിഎം, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബെന്നിച്ചന്‍, ഗംഗാധര്‍, അശോക് എന്നിവരാണ് അഷ്റഫിനെ പിടികൂടിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it