ബണ്ട്വാളില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന വാഹനാപകടക്കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരഹരിയില്‍ അഞ്ച് വര്‍ഷം മുമ്പുണ്ടായ വാഹനാപകടക്കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കാസര്‍കോട് മുളിയാര്‍ സ്വദേശിയായ എന്‍.എ നാസറിനെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാസര്‍ ഓടിച്ച ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. 2016ലാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആള്‍ മരണപ്പെട്ടിരുന്നു. കേസില്‍ പ്രതിയായതോടെ നാസര്‍ വിദേശത്തേക്ക് കടന്നു. നാസറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബി.സി റോഡില്‍ നാസര്‍ എത്തുന്നുവെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് […]

മംഗളൂരു: ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരഹരിയില്‍ അഞ്ച് വര്‍ഷം മുമ്പുണ്ടായ വാഹനാപകടക്കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കാസര്‍കോട് മുളിയാര്‍ സ്വദേശിയായ എന്‍.എ നാസറിനെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാസര്‍ ഓടിച്ച ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. 2016ലാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആള്‍ മരണപ്പെട്ടിരുന്നു. കേസില്‍ പ്രതിയായതോടെ നാസര്‍ വിദേശത്തേക്ക് കടന്നു. നാസറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബി.സി റോഡില്‍ നാസര്‍ എത്തുന്നുവെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles
Next Story
Share it