വിശ്വാസങ്ങളുടെ മൂല്യങ്ങള്‍ പകര്‍ന്ന് അബ്രഹാമിക് ഫാമിലി ഹൗസ്
മുസ്ലീം, ക്രിസ്ത്യന്‍, ജൂതമതങ്ങളുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും കൗതുകകരമായ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നതാണ് മസ്ജിദ്, പള്ളി, സിനഗോഗ് എന്നിവ ഉള്‍ക്കൊള്ളുന്ന യാസ് ദ്വീപിലെ സവിശേഷമായ അബ്രഹാമിക് ഫാമിലി ഹൗസ്. ഘാന-ബ്രിട്ടീഷ് വാസ്തുശില്‍പിയായ സര്‍ ഡേവിഡ് അദ്ജയെ രൂപകല്‍പ്പന ചെയ്ത ഹൗസ് മൂന്ന് വിശ്വാസങ്ങളുടെ മൂല്യങ്ങള്‍ പകര്‍ത്തുന്നു. കല്ല്, വെള്ളം, മരം, ലോഹം, വെളിച്ചം തുടങ്ങിയ അഞ്ചു ഘടങ്ങളിലാണ് അബ്രഹാമിക് ഫാമിലി ഹൗസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇമറാത്തി വിസിറ്റര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ മുസാബ് മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.മസ്ജിദ് […]
മുസ്ലീം, ക്രിസ്ത്യന്‍, ജൂതമതങ്ങളുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും കൗതുകകരമായ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നതാണ് മസ്ജിദ്, പള്ളി, സിനഗോഗ് എന്നിവ ഉള്‍ക്കൊള്ളുന്ന യാസ് ദ്വീപിലെ സവിശേഷമായ അബ്രഹാമിക് ഫാമിലി ഹൗസ്. ഘാന-ബ്രിട്ടീഷ് വാസ്തുശില്‍പിയായ സര്‍ ഡേവിഡ് അദ്ജയെ രൂപകല്‍പ്പന ചെയ്ത ഹൗസ് മൂന്ന് വിശ്വാസങ്ങളുടെ മൂല്യങ്ങള്‍ പകര്‍ത്തുന്നു. കല്ല്, വെള്ളം, മരം, ലോഹം, വെളിച്ചം തുടങ്ങിയ അഞ്ചു ഘടങ്ങളിലാണ് അബ്രഹാമിക് ഫാമിലി ഹൗസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇമറാത്തി വിസിറ്റര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ മുസാബ് മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.മസ്ജിദ് […]
മുസ്ലീം, ക്രിസ്ത്യന്‍, ജൂതമതങ്ങളുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും കൗതുകകരമായ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നതാണ് മസ്ജിദ്, പള്ളി, സിനഗോഗ് എന്നിവ ഉള്‍ക്കൊള്ളുന്ന യാസ് ദ്വീപിലെ സവിശേഷമായ അബ്രഹാമിക് ഫാമിലി ഹൗസ്. ഘാന-ബ്രിട്ടീഷ് വാസ്തുശില്‍പിയായ സര്‍ ഡേവിഡ് അദ്ജയെ രൂപകല്‍പ്പന ചെയ്ത ഹൗസ് മൂന്ന് വിശ്വാസങ്ങളുടെ മൂല്യങ്ങള്‍ പകര്‍ത്തുന്നു. കല്ല്, വെള്ളം, മരം, ലോഹം, വെളിച്ചം തുടങ്ങിയ അഞ്ചു ഘടങ്ങളിലാണ് അബ്രഹാമിക് ഫാമിലി ഹൗസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇമറാത്തി വിസിറ്റര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ മുസാബ് മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
മസ്ജിദ് മക്കയിലെ കഹബയേയും, സിനഗോഗ് പടിഞ്ഞാറ് ജറുസലേമിനെയേയും അഭിമുഖീകരിക്കുന്നു. അബ്രഹാമിക് ഫാമിലി ഹൗസില്‍ നിര്‍മ്മിച്ച മാര്‍ബിള്‍ ഫ്‌ലോര്‍ ഒരു സെന്‍ട്രല്‍ ഗാര്‍ഡന്‍ ഏരിയയെ ഉള്‍ക്കൊള്ളുന്നു, അവിടെ സന്ദര്‍ശകര്‍ക്ക് സമാധാനപരമായ ചുറ്റുപാടുകളില്‍ ഇരിക്കാനും ആസ്വദിക്കാനും കഴിയും. ഗാര്‍ഡനിലെ ഓരോ സസ്യവും യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്നതാണ്. ഒമാനിലെ ഒരു പര്‍വതത്തിലെ ഒരു ഭാഗത്തുനിന്നുമാണ് ഇവിടെ ഉപയോഗിച്ച എല്ലാ മാര്‍ബിളുകളും ഖനനം ചെയ്തത്. വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികള്‍ക്കായി ഇവിടെ ഉപയോഗിക്കാനാകും.
ഓരോ കെട്ടിടത്തിനും ഒരേ വലുപ്പമാണെങ്കിലും (30 മീറ്റര്‍ ക്യൂബ്) അവക്ക് വ്യത്യസ്ത ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ക്രിസ്ത്യന്‍ ചര്‍ച്ചില്‍ 300 പേരെയും സിനഗോഗില്‍ 200 പേരെയും ഉള്‍ക്കൊള്ളാനാകും. എന്നാല്‍ മസ്ജിദില്‍ 322 പേര്‍ക്ക് തോളോട് തോള്‍ ചേര്‍ന്ന് ഇരിക്കാന്‍ കഴിയും. അബ്രഹാമിക് ഫാമിലി ഹൗസിലേക്കുള്ള പൊതു പ്രവേശനം സൗജന്യമാണെങ്കിലും മാര്‍ച്ച് ഒന്ന് മുതലാണ് പ്രവേശനം അനുവദിക്കുക. വരും ആഴ്ചകളില്‍ ഓരോ ആരാധനാലയവും സേവനങ്ങളുടെ കലണ്ടര്‍ പ്രസിദ്ധീകരിക്കും. എല്ലാ ദിവസവും അഞ്ച് പ്രാര്‍ത്ഥനകള്‍ക്കായി മസ്ജിദ് തുറക്കുമ്പോള്‍ പള്ളിയും സിനഗോഗും രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറന്നിരിക്കും.
മോസസ് ബെന്‍ മൈമണ്‍ സിനഗോഗ്
പശ്ചിമേഷ്യയിലെ ജൂത സമൂഹത്തില്‍ നിന്നുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ പണ്ഡിതനും തത്ത്വചിന്തകനും മെഡിക്കല്‍ ഡോക്ടറുമായ മോസസ് ബെന്‍ മൈമോന്റെ പേരാണ് അബ്രഹാമിക് ഹൗസില്‍ ആദ്യമായി നിര്‍മ്മിച്ച സിനഗോഗിന് നല്‍കിയിരിക്കുന്നത്.
സിനഗോഗില്‍ പ്രവേശിച്ച ശേഷം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് വെളുത്ത കല്ലുകളില്‍ ഹീബ്രു ഭാഷയില്‍ എഴുതിയ പത്ത് കല്‍പ്പനകളാണ്. തടിയില്‍ നിര്‍മ്മിച്ച പെട്ടകത്തിന്റെ ഇരുവശത്തും രണ്ട് സ്വര്‍ണ്ണ മെനോറകള്‍ സ്ഥാപിച്ചിരിക്കുന്നു. മധ്യഭാഗത്തുള്ള സാമുദായിക പ്രാര്‍ത്ഥനയുടെ ആവരണം ചെയ്ത വിശുദ്ധീകരിക്കപ്പെട്ട സ്ഥലത്തിന് മുകളില്‍ 30 മീറ്റര്‍ ഉയരത്തില്‍ മരത്തില്‍ ഒരു ക്രിസ്-ക്രോസ് ഡിസൈന്‍ ചെയ്തിട്ടുണ്ട്. മുകളില്‍ തൂങ്ങിക്കിടക്കുന്ന ലോഹ മെഷ് മെറ്റീരിയല്‍ ആളുകള്‍ പ്രാര്‍ത്ഥിച്ചിരുന്ന കൂടാരങ്ങളെ ആരാധകര്‍ക്ക് പ്രതീകപ്പെടുത്തുന്നു. സിനഗോഗിന് അകത്തുള്ള ഇരിപ്പിടം ലിംഗഭേദം കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. സിനഗോഗിന് പുറത്ത് രണ്ട് മിക്വകളുണ്ട്. ഒന്ന് പ്രാര്‍ത്ഥിക്കുന്നതിന് മുമ്പ് യഹൂദരുടെ ശുദ്ധീകരണ ചടങ്ങിനായി രൂപകല്‍പ്പന ചെയ്ത ഒരു ആചാരപരമായ കുളിക്ക് വേണ്ടിയും മറ്റൊന്ന് സമൂഹ പഠനത്തിനായി രൂപകല്‍പ്പന ചെയ്തതുമാണ്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് സമ്മാനിച്ച തോറ സ്‌ക്രോള്‍ അടുത്തയാഴ്ച നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ സിനഗോഗിലേക്ക് കൊണ്ടുവരും. അബ്രഹാമിക് ഫാമിലി ഹൗസില്‍ മോസസ് ബെന്‍ മൈമണ്‍ സിനഗോഗ് തുറന്നത്, ഭരണകൂടം ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മനോഹരമായ സിനഗോഗ് നിര്‍മ്മിച്ച് ഞങ്ങളുടെ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന ശക്തമായ സന്ദേശം നല്‍കുന്നു ഗള്‍ഫ് ജൂത കമ്മ്യൂണിറ്റി അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. ഒരു മുസ്ലീം രാജ്യത്ത് നിര്‍മ്മിക്കുന്ന സിനഗോഗിന് മറ്റ് രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്നതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്നും മതവിശ്വാസങ്ങളുടെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്ന ഒരു ലോകത്ത്, യു.എ.ഇയും നമ്മുടെ പ്രദേശവും കൂടുതല്‍ വിശാലമായി പ്രകാശത്തിന്റെ ഒരു വിളക്കുമാടമാണ് അദ്ദേഹം പറഞ്ഞു.
അഹമ്മദ് എല്‍ ത്വയ്യിബ് മസ്ജിദ്
(Eminence Ahmed ElTayeb Mosque)
ഇസ്ലാമിലെ ഏഴ് ആകാശങ്ങളെയും ആഴ്ചയിലെ ഏഴ് ദിവസങ്ങളെയും പ്രതീകപ്പെടുത്തുന്ന ഏഴ് വെളുത്ത കമാനങ്ങളാണ് പള്ളിയുടെ ബാഹ്യ രൂപകല്‍പ്പനയുടെ സവിശേഷത. മസ്ജിദിന്റെ ജാലകങ്ങള്‍ മറയ്ക്കുന്ന ജ്യാമിതീയ മാതൃക മഷ്റബിയ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഒരു പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച മസ്ജിദ് പ്രകൃതിദത്ത പ്രകാശം ലഭിക്കുന്നതിനായി അനുവദിക്കുന്നു. വെളുത്ത മാര്‍ബിള്‍ ഇന്റീരിയറില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ചുറ്റും സഞ്ചരിക്കുമ്പോള്‍ ശബ്ദം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി സീലിംഗ് ഡോമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മിക്ക പള്ളികളിലും പ്രതിധ്വനി പ്രോത്സാഹിപ്പിക്കുന്നതിനുള്ള താഴികക്കുടം ഉണ്ടെന്ന് ഇമറാത്തി വിസിറ്റര്‍ എക്‌സ്പീരിയന്‍സ് ഓഫീസറായ മുസാബ് മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. പ്രാര്‍ത്ഥനക്കിടെ ഇമാമിന്റെ ശബ്ദം എല്ലാവരിലേക്കും പ്രതിധ്വനിക്കുന്നതിനായി മസ്ജിദിലെ മിമ്പര്‍ ഒരു കമാനത്തിന്റെ ആകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മസ്ജിദിന്റെ അകം ധാരാളം വെളിച്ചമുള്ള ഒരു ഇടമാണ്. കൂടാതെ ഖുര്‍ആന്‍ പാരായണ ശബ്ദങ്ങള്‍ മസ്ജിദിന്റെ ചുവരുകള്‍ക്കുള്ളില്‍ പ്രതിധ്വനിക്കാന്‍ അനുവദിക്കുന്ന വിധത്തിലാണ് മസ്ജിദിന്റെ അകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ട്. തോളോട് തോള്‍ ചേര്‍ന്ന് 322 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വുളുവിനുള്ള സൗകര്യവും പള്ളിയിലുണ്ട്.
തിരുമേനി ഫ്രാന്‍സിസ് പള്ളി (His Holiness Francis Church)
പള്ളിയുടെ പ്രവേശന കവാടത്തിന് മുകളില്‍ രണ്ട് തൂണുകള്‍ ഉണ്ട്. ഒന്ന് മറ്റൊന്നിനേക്കാള്‍ ചെറുതാണ്, ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ കാതലായ യേശുക്രിസ്തുവിന്റെ കയറ്റത്തെയും ഇറക്കത്തെയും പ്രതിനിധീകരിക്കുന്നു. അകത്ത്, തടി ബീമുകള്‍ കൊണ്ട് നീളത്തിലാണ് സീലിംഗ് ഒരുക്കിയിട്ടുള്ളത്. ക്രിസ്തുമതത്തിലെ എല്ലാ വിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്ന രീതിയിലാണ് ചര്‍ച് രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രാര്‍ത്ഥനാ ഹാളിന്റെ നടുവിലുള്ള ക്രൂശിത രൂപത്തിന് വിശദമായ സവിശേഷതകളില്ല. സാധാരണ കത്തോലിക്കാ സഭകളില്‍ നിന്നും വ്യത്യസ്തമായി, യേശുവിന്റെയോ പരിശുദ്ധ ത്രിത്വത്തിന്റെയോ പ്രതിനിധാനം ഇല്ല. ഇബ്രാഹിം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പള്ളി ഈ രീതിയില്‍ നിര്‍മ്മിച്ചത്. അത് ഒരു കത്തോലിക്കാ പള്ളിയായിരിക്കണമെന്നും എന്നാല്‍ ക്രിസ്ത്യന്‍ വിശ്വാസത്തിലെ എല്ലാ വിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്ന ഒന്നായിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയുടെ ഭൗതിക പ്രകടനമാണ് സാദിയാത്ത് ദ്വീപിലെ അബ്രഹാമിക് ഫാമിലി ഹൗസ്.
2020ല്‍ യു.എ.ഇ.യും ഇസ്രായേലും തമ്മില്‍ എബ്രഹാം ഉടമ്പടി ഒപ്പുവച്ചതിനുശേഷം ലക്ഷക്കണക്കിന് ഇസ്രായേലി വിനോദസഞ്ചാരികള്‍ യു.എ.ഇ സന്ദര്‍ശിച്ചിട്ടുണ്ട്.
ജൂത നിവാസികളുടെ എണ്ണം ഏകദേശം 350 ല്‍ നിന്ന് 5,000 ആയി വര്‍ദ്ധിച്ചുവെന്ന് സമീപകാല കണക്കുകള്‍ പറയുന്നു.
-റാഷിദ് പൂമാടം