ഇശല്‍ വസന്തം മായുമ്പോള്‍...
മാപ്പിളപ്പാട്ടിലെ മഹാത്ഭുതങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരോളം മറ്റൊന്നുമില്ല. വൈദ്യര്‍ക്ക് മുമ്പോ പിമ്പോ അങ്ങനെയൊരു അപൂര്‍വ്വ ജന്മം ഉണ്ടായിട്ടില്ല. എങ്കിലും നൂറ് കണക്കിന് കവികളും കലാപ്രതിഭകളും മാപ്പിളപ്പാട്ടിന്റെ ലോകത്ത് വസന്തശോഭ ചാര്‍ത്തി കടന്ന് പോയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ തിളക്കം കാട്ടിയ 'ഇശല്‍ നക്ഷത്ര' മായിരുന്നു വി.എം കുട്ടി മാഷ്. വി.എം.കുട്ടി ഒരു ഗായകന്‍ മാത്രമായി ഒതുങ്ങിയ ആളല്ല. അധ്യാപകന്‍, ഗായകന്‍, കവി, കാഥികന്‍, അഭിനേതാവ്, ചിത്രകാരന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, സംഗീതജ്ഞന്‍, സംഘാടകന്‍ എന്നിങ്ങനെ വിവിധ തുറകളില്‍ ആറ് പതിറ്റാണ്ട് കാലം […]
മാപ്പിളപ്പാട്ടിലെ മഹാത്ഭുതങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരോളം മറ്റൊന്നുമില്ല. വൈദ്യര്‍ക്ക് മുമ്പോ പിമ്പോ അങ്ങനെയൊരു അപൂര്‍വ്വ ജന്മം ഉണ്ടായിട്ടില്ല. എങ്കിലും നൂറ് കണക്കിന് കവികളും കലാപ്രതിഭകളും മാപ്പിളപ്പാട്ടിന്റെ ലോകത്ത് വസന്തശോഭ ചാര്‍ത്തി കടന്ന് പോയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ തിളക്കം കാട്ടിയ 'ഇശല്‍ നക്ഷത്ര' മായിരുന്നു വി.എം കുട്ടി മാഷ്. വി.എം.കുട്ടി ഒരു ഗായകന്‍ മാത്രമായി ഒതുങ്ങിയ ആളല്ല. അധ്യാപകന്‍, ഗായകന്‍, കവി, കാഥികന്‍, അഭിനേതാവ്, ചിത്രകാരന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, സംഗീതജ്ഞന്‍, സംഘാടകന്‍ എന്നിങ്ങനെ വിവിധ തുറകളില്‍ ആറ് പതിറ്റാണ്ട് കാലം […]
മാപ്പിളപ്പാട്ടിലെ മഹാത്ഭുതങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരോളം മറ്റൊന്നുമില്ല. വൈദ്യര്‍ക്ക് മുമ്പോ പിമ്പോ അങ്ങനെയൊരു അപൂര്‍വ്വ ജന്മം ഉണ്ടായിട്ടില്ല. എങ്കിലും നൂറ് കണക്കിന് കവികളും കലാപ്രതിഭകളും മാപ്പിളപ്പാട്ടിന്റെ ലോകത്ത് വസന്തശോഭ ചാര്‍ത്തി കടന്ന് പോയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ തിളക്കം കാട്ടിയ 'ഇശല്‍ നക്ഷത്ര' മായിരുന്നു വി.എം കുട്ടി മാഷ്. വി.എം.കുട്ടി ഒരു ഗായകന്‍ മാത്രമായി ഒതുങ്ങിയ ആളല്ല. അധ്യാപകന്‍, ഗായകന്‍, കവി, കാഥികന്‍, അഭിനേതാവ്, ചിത്രകാരന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, സംഗീതജ്ഞന്‍, സംഘാടകന്‍ എന്നിങ്ങനെ വിവിധ തുറകളില്‍ ആറ് പതിറ്റാണ്ട് കാലം നിറഞ്ഞാടുകയും സര്‍ഗ്ഗമുദ്രകള്‍ പതിപ്പിക്കുകയും ചെയ്ത സകലകലാവല്ലഭനായിരുന്നു കുട്ടി മാഷ്. ശൂന്യതയില്‍ നിന്നാണ് കഠിന പ്രയത്‌നത്തിലൂടെ കിനാവുകള്‍ക്ക് പോലും പറന്നടുക്കാനാകാത്ത വിസ്മയലോകത്ത് തന്റേതായൊരു പാട്ട് പ്രസ്ഥാനത്തെ കുട്ടിമാഷ് പണിതുയര്‍ത്തിയത്. അതിലദ്ദേഹം ഒന്നല്ല ഒത്തിരി താജ്മഹലുകള്‍ കെട്ടിപ്പൊക്കി. സര്‍ഗ്ഗാത്മകതയുടെ ആ പുത്തന്‍ ഭൂമികയില്‍ ചോദ്യം ചെയ്യപ്പെടാത്തൊരു ചക്രവര്‍ത്തിയായി വാണു. ഒരുപക്ഷെ, മാപ്പിളപ്പാട്ടില്‍ മറ്റൊരു ചക്രവര്‍ത്തിയായി, വൈദ്യരായി, മാഞ്ഞു പോകാത്ത 'ഇശല്‍നിലാവായി' തലമുറകളുടെ ഹൃദയങ്ങളില്‍ ചേക്കേറാന്‍ ഭാഗ്യം കിട്ടിയ ഒരേയൊരു പാട്ടുകാരന്‍ കുട്ടിമാഷ് മാത്രമായിരിക്കും.
ഒരു അനുഭവം പറയാം; തനിമ അബ്ദുല്ലയുടെ നേതൃത്വത്തില്‍ മൊഗ്രാലില്‍ വിപുലമായൊരു മാപ്പിള സാഹിത്യ സെമിനാര്‍ നടക്കുകയുണ്ടായി. അഹ്‌മദ് മാഷ്, ഇബ്‌റാഹിം ബേവിഞ്ച, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്... ഞങ്ങള്‍ മൊഗ്രാലിലെ നിറഞ്ഞ് കവിഞ്ഞ സ്‌കൂള്‍ ഗ്രൗണ്ടിലെത്തുമ്പോള്‍ അല്‍പം വൈകിപ്പോയിരുന്നു. ഒരു ചെറുപ്പക്കാരന്‍ ഓടി വന്ന് ഞങ്ങള്‍ക്ക് വേദിയിലേക്ക് കടന്ന് പോകാനുള്ള വഴിയൊരുക്കവെ പറഞ്ഞു; വൈദ്യരും മറ്റും കാത്തിരിക്കുന്നുണ്ട്. വൈദ്യരോ! ഏത് വൈദ്യര്‍? ഞങ്ങളുടെ അമ്പരപ്പ് കലര്‍ന്ന ചോദ്യത്തിന് ഉടന്‍ തന്നെ ആ ചെറുപ്പക്കാരന്‍ പ്രതിവചിച്ചു .
'മാഷേ , മോയിന്‍കുട്ടി വൈദ്യര്‍ തന്നെ'. ഞങ്ങള്‍ക്കും അത് കേട്ട് ആകാംക്ഷയേറി. വേദിയില്‍ എത്തിയപ്പോഴാണ് ആ 'വൈദ്യര്‍' വി.എം.കുട്ടിയാണെന്ന് മനസ്സിലായത് . ആ യുവാവിന് മാപ്പിളപ്പാട്ടിനെക്കുറിച്ചോ വൈദ്യരെക്കുറിച്ചോ ഒന്നും അറിയില്ലായിരിക്കാം. പക്ഷെ, ആ ഇരിക്കുന്ന മനുഷ്യന്‍ (വി.എം.കുട്ടി ) മാപ്പിളപ്പാട്ടിലെ മഹാമേരുവാണെന്ന് അയാള്‍ തിരിച്ചറിഞ്ഞിരുന്നു. ഇങ്ങനെ എത്രയെത്ര ഹൃദയങ്ങളിലാണ് വൈദ്യരായും ഉബൈദായും പുലിക്കോട്ടിലായും വി.എം.കുട്ടി മാഷ് ചാരുകസേരയിട്ട് പാല്‍പുഞ്ചിരി പൊഴിക്കുന്നുണ്ടാവുക!
തീര്‍ച്ചയായും കുട്ടിമാഷിന് അര്‍ഹിക്കുന്ന വലിയൊരു അംഗീകാരം കൂടി തന്നെയാണത്. അത്രമേല്‍ മാപ്പിളപ്പാട്ടിനെ അദ്ദേഹം പ്രണയിച്ചിരുന്നുവല്ലോ. അത്രക്കും പെരുമകള്‍ മാപ്പിളപ്പാട്ടിന് അദ്ദേഹം ചാര്‍ത്തിക്കൊടുത്തിരുന്നുവല്ലൊ. അന്തമില്ലാത്ത വിധം സുവര്‍ണ്ണ മുദ്രകള്‍ കാലത്തിന്റെ നെടുമ്പാതയില്‍ ആ കര്‍മ്മയോഗി അടയാളപ്പെടുത്തിയിരുന്നുവല്ലൊ... മാപ്പിളപ്പാട്ടുമായി അലിഞ്ഞ് ചേര്‍ന്ന ജീവിതങ്ങള്‍ എത്രയുമുണ്ടെങ്കിലും ഒരു മുഖം സഹൃദയ മനസ്സില്‍ വേറിട്ട് നില്‍പുണ്ട്. മഹാനായ ആ കാലാകാരന്‍ വി.എം. കുട്ടി മാഷല്ലാതെ മറ്റാരാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ടിന് വേണ്ടി മാത്രം മാറ്റി വെച്ച ജവീതം. മാപ്പിളപ്പാട്ട് എന്ന് പറയുമ്പോള്‍ വൈദ്യരുടെയും ഉബൈദിന്റെയും പേരിനൊപ്പം തെളിയുന്ന മറ്റൊരു മുഖം കുട്ടി മാഷിന്റെതാണ്. അത് കൊണ്ട് തന്നെയാണ് 1921 സിനിമയിലേക്ക് വൈദ്യരുടെ ഒരു പാട്ടിന്റെ ആവശ്യം വന്നപ്പോള്‍ മഹാനടന്‍ മമ്മൂട്ടി പോലും ഓര്‍ത്തെടുത്തത് വി.എം.കുട്ടി മാഷെയാണ്. ഒരു വണ്ടി നിറയെ പാട്ടുമായിട്ടാണ് കുട്ടി മാഷ് എത്തിയത് എന്ന് ഒരിക്കല്‍ വലിയൊരു ചടങ്ങില്‍ അത്ഭുതത്തോടെ മമ്മൂട്ടി പറയുകയുണ്ടായി. ടി.ഉബൈദ്, നല്ലളം ബീരാന്‍, ചാക്കീരി അഹമ്മദ് കുട്ടി തുടങ്ങിയ ഗുരുവര്യന്മാരുടെ ശിഷ്യത്വം ലഭിക്കുക വഴി മാഷിന്റെ കലാജീവിതം കൂടുതല്‍ മിഴിവുറ്റതായി. ഏറെക്കാലമായി മാപ്പിളപ്പാട്ടിലെ അവസാന വാക്ക് കുട്ടി മാഷാണ്. ഒരു ഗായകന്‍ വെറുമൊരു പാട്ടുകാരന്‍ മാത്രമായി ചുരുങ്ങരുതെന്നും പാട്ടിനെക്കുറിച്ച് അറിവുള്ളവനും പാട്ട് രചയിതാവും ചരിത്രകാരനും ഗ്രന്ഥകാരനും സംഘാടകനും സര്‍വ്വോപരി സംസ്‌കൃതിയുടെ കാവല്‍ക്കാരനായി ഉയരണമെന്നും മാഷ് തന്റെ സമ്പൂര്‍ണ്ണ കലാജീവിതത്തിലൂടെ അടയാളപ്പെടുത്തി. ഒരു യഥാര്‍ത്ഥ കലാകാരന്റെ ദൗത്യം തിരിച്ചറിയുകയും തന്റെ അറിവിനെയും അനുഭവങ്ങളെയും ഇശലുകളിലൂടെയും അക്ഷരങ്ങളിലൂടെയും പ്രകാശിപ്പിക്കുകയും ചെയ്തു. എത്രയെത്ര പാട്ടുകാരെയാണ് കലാകാരന്മാരെയാണ് മാഷ് കൈപിടിച്ചുയര്‍ത്തിയിട്ടുള്ളത്. എത്രയെത്ര വേദികളിലാണ് ഏതെല്ലാം ദേശങ്ങളിലാണ് പാട്ടുപാടി ജനമനസ്സുകളില്‍ മാപ്പിളപ്പാട്ടിന് നിത്യസ്മാരകം തീര്‍ത്തത്.
സക്രിയവും സഫലവുമായ ഈ സര്‍ഗ്ഗാത്മക ജീവിതം ഏതൊരു ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക.
മാപ്പിളപ്പാട്ടിന്റെ മാസ്മരികത പുതിയ കാലത്തിന് കൈമാറിയവരിലെ മുന്‍നിരക്കാരന്‍ കുട്ടി മാഷാണ്. തന്റെ സര്‍ഗ്ഗ ജീവിതം മാപ്പിളപ്പാട്ടിന്റെകൂടി ചരിത്രത്തോട് ചേര്‍ത്ത് വെച്ച മഹാകവി ടി. ഉബൈദിനെയാണ് അദ്ദേഹം അനുധാവനം ചെയ്തത്. മാപ്പിളപ്പാട്ടിന് പുനരുത്ഥാനം നല്‍കിയ ഉബൈദിന്റെ ശിഷ്യത്വം സ്വീകരിക്കാനായത് തന്റെ വിജയങ്ങള്‍ക്കെല്ലാം കരുത്ത് പകര്‍ന്നു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മാപ്പിളപ്പാട്ടിന്റെ ചരിത്ര വീഥികളിലെല്ലാം ഈ കലാകാരന്റെ കാലടിപ്പാടുകള്‍ കാണാനാകും. മണ്‍മറഞ്ഞു പോയവരും ജീവിക്കുന്നവരുമായ മാപ്പിളപ്പാട്ടിലെ ഒട്ടുമിക്ക കവികളെയും കലാകാരന്മാരെയും കുട്ടിമാഷ് കലാലോകത്തിന് പരിചയപ്പെടുത്തി എന്നത് ചെറിയ കാര്യമല്ല. വലിയ മനസ്സുള്ളവര്‍ക്കേ അതിന് കഴിയൂ.
മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും ഗാഥകള്‍ പാടിക്കൊണ്ടാണ് അദ്ദേഹം ജനലക്ഷങ്ങളെ ആവേശം കൊള്ളിച്ചത്. കുട്ടിമാഷിന്റെയും അദ്ദേഹം കെട്ടിപ്പടുത്ത ട്രൂപ്പിന്റെയും ജൈത്രയാത്രയായിരുന്നു കാലങ്ങളോളം നൂറ്കണക്കിന് കലാകാരന്മാരുടെയും ഗാനരചയിതാക്കളുടെയും ജീവിതത്തിന്റെ താളം തെറ്റാതെ നിര്‍ത്തിയിരുന്നതെന്ന് കാറ്റിന്റെ ചുണ്ടിലൂടെ കാലം മന്ത്രിക്കുന്നുണ്ട്. സംഗീത സമ്രാട്ടായിരുന്ന സാക്ഷാല്‍ എം.എസ് ബാബുരാജിനെപ്പോലും അദ്ദേഹം ആദരവോടെ ചേര്‍ത്തുപിടിക്കുകയുണ്ടായി
മതങ്ങളുടെയും ഭാഷകളുടെയും ദേശങ്ങളുടെയും മതിലുകളിടിച്ച് മാനവികതയുടെ ഈരടികള്‍ പാടി മാപ്പിളപ്പാട്ടിന് മഴവില്ലിന്റെ ചാരുത നല്‍കി. കേരളീയ പൊതുധാരയില്‍ മാപ്പിള സംസ്‌കൃതിയുടെ സജീവ സാന്നിധ്യം കൊണ്ടുവന്നു. പുതിയ പാട്ടുകാരെ കണ്ടെത്തിയും പുതുമുഖങ്ങളെ അവതരിപ്പിച്ചും പുത്തന്‍ പ്രമേയങ്ങള്‍ തിരഞ്ഞ് പിടിച്ചും പുതുമയാര്‍ന്ന അവതരണ രീതികള്‍ പരീക്ഷിച്ചും പുതിയ പുതിയ വേദികള്‍ തേടിപ്പിടിച്ചുമുള്ള മാഷിന്റെ സര്‍ഗ്ഗപ്രയാണം എതൊരു മനസ്സിലും അത്ഭുതാദരങ്ങള്‍ നിറയ്ക്കുന്നതാണ്.
പുതിയ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതെ മാപ്പിളകലകളെ അതിന്റെ തനിമയോടെ കാത്ത് സൂക്ഷിച്ച്‌കൊണ്ടും മതേതരവും ജനകീയവുമായ മുഖം നല്‍കിക്കൊണ്ടും മാപ്പിളപ്പാട്ടിനെ ജനാധിപത്യവല്‍ക്കരിക്കുന്നതിലും അദ്ദേഹം യോദ്ധാവിനെപ്പോലെ മുന്നിട്ട് നിന്നു . ഇത്‌പോലെ എല്ലാ അര്‍ത്ഥത്തിലും സെക്യുലറായ ശുദ്ധ കലാകാരനെ ചൂണ്ടാനാവുക ഇന്ന് അസാധ്യം. അത്‌കൊണ്ട് തന്നെയാണ് ആയിരം കണ്ഠങ്ങളിലൂടെ കുട്ടിമാഷിന്റെ അമരത്വം വാഴ്ത്തപ്പെടുന്നതും.
തുടക്കം മുതല്‍ ഒടുക്കം വരെ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സും മസ്തിഷ്‌കവും കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞ അത്യപൂര്‍വ്വം കലാകാരന്മാരില്‍ മുന്‍ നിരയില്‍ തന്നെ കുട്ടിമാഷുണ്ടായിരുന്നു.
ആ കുട്ടിത്തം അഥവാ കേമത്തം തന്നെയാണ് വി.എം.കുട്ടി എന്ന എളിമക്കുട്ടിയെ തങ്കക്കട്ടിയാക്കി മാറ്റിയത്. എന്നും എവിടെയും 'വിജയ മന്ത്രം' മാത്രം മുഴക്കിയ വി.എം.കുട്ടിയുടെ മുന്നില്‍ ഒരുപക്ഷെ,
വിജിഗീഷുവായ മരണം പോലും കൈകൂപ്പി നിന്നിട്ടുണ്ടാകും !