ഉമ്മന്‍ചാണ്ടിയെ കുറിച്ചു തന്നെ..
ഞാന്‍ മരിച്ചാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട വരോ, ബന്ധു മിത്രാദികളോ ആരും എനിക്ക് വേണ്ടി ശോകഗാനങ്ങള്‍ പാടേണ്ട. എന്റെ തലയ്ക്കു മീതെ പനീര്‍ ചെടികളോ, തണല്‍ വൃക്ഷങ്ങളോ നട്ട് വളര്‍ത്തേണ്ട. എനിക്ക് മീതെ വളരുന്ന പച്ചപ്പുല്‍ പടര്‍പ്പുകളും മഴച്ചാറലും മഞ്ഞുതുള്ളികളും കൊണ്ട് നനഞ്ഞിരിക്കട്ടെ. കൃപ്റ്റിനാരോ സ്സോറിയയുടെ ഈ വരികള്‍ വളരെ അര്‍ത്ഥവത്താണ്.പുതുപ്പള്ളിയിലെ സെമിത്തേരിയിലേക്ക് ഇപ്പോഴും നൂറുകണക്കിനാളുകള്‍ ഒഴുകുന്നുണ്ട്. അവിടെ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് വിശ്രമിക്കുകയാണ്. ഒരു പക്ഷെ, വിയോഗം കഴിഞ്ഞ് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷവും ഒരു നേതാവിന്റെ കല്ലറ […]
ഞാന്‍ മരിച്ചാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട വരോ, ബന്ധു മിത്രാദികളോ ആരും എനിക്ക് വേണ്ടി ശോകഗാനങ്ങള്‍ പാടേണ്ട. എന്റെ തലയ്ക്കു മീതെ പനീര്‍ ചെടികളോ, തണല്‍ വൃക്ഷങ്ങളോ നട്ട് വളര്‍ത്തേണ്ട. എനിക്ക് മീതെ വളരുന്ന പച്ചപ്പുല്‍ പടര്‍പ്പുകളും മഴച്ചാറലും മഞ്ഞുതുള്ളികളും കൊണ്ട് നനഞ്ഞിരിക്കട്ടെ. കൃപ്റ്റിനാരോ സ്സോറിയയുടെ ഈ വരികള്‍ വളരെ അര്‍ത്ഥവത്താണ്.പുതുപ്പള്ളിയിലെ സെമിത്തേരിയിലേക്ക് ഇപ്പോഴും നൂറുകണക്കിനാളുകള്‍ ഒഴുകുന്നുണ്ട്. അവിടെ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് വിശ്രമിക്കുകയാണ്. ഒരു പക്ഷെ, വിയോഗം കഴിഞ്ഞ് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷവും ഒരു നേതാവിന്റെ കല്ലറ […]
ഞാന്‍ മരിച്ചാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട വരോ, ബന്ധു മിത്രാദികളോ ആരും എനിക്ക് വേണ്ടി ശോകഗാനങ്ങള്‍ പാടേണ്ട. എന്റെ തലയ്ക്കു മീതെ പനീര്‍ ചെടികളോ, തണല്‍ വൃക്ഷങ്ങളോ നട്ട് വളര്‍ത്തേണ്ട. എനിക്ക് മീതെ വളരുന്ന പച്ചപ്പുല്‍ പടര്‍പ്പുകളും മഴച്ചാറലും മഞ്ഞുതുള്ളികളും കൊണ്ട് നനഞ്ഞിരിക്കട്ടെ. കൃപ്റ്റിനാരോ സ്സോറിയയുടെ ഈ വരികള്‍ വളരെ അര്‍ത്ഥവത്താണ്.
പുതുപ്പള്ളിയിലെ സെമിത്തേരിയിലേക്ക് ഇപ്പോഴും നൂറുകണക്കിനാളുകള്‍ ഒഴുകുന്നുണ്ട്. അവിടെ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് വിശ്രമിക്കുകയാണ്. ഒരു പക്ഷെ, വിയോഗം കഴിഞ്ഞ് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷവും ഒരു നേതാവിന്റെ കല്ലറ ലക്ഷ്യം വെച്ച് ഇത്രയേറെ ജനങ്ങള്‍ ഒഴുകുന്നത് അപൂര്‍വ്വമാകാം.
ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക ചടങ്ങ് വേണ്ടെന്ന് പറയാന്‍ കേരളത്തിലെ ഭരണാധികാരിയായിരുന്ന നമ്മെ വിട്ട് പിരിഞ്ഞ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചത് അദ്ദേഹത്തിന്റെ ലാളിത്യ സ്വഭാവം ഒന്ന് കൊണ്ട് മാത്രമാണ്. പ്രശംസകളുടെയും വെച്ച് കെട്ടിയ ഉപചാരവാക്കുകളുടെയയും താങ്ങ് കൂടാതെ സ്വന്തം വ്യക്തിത്വം കൊണ്ട് നിലനില്‍ക്കാനുള്ള ആഗ്രഹമാണത്. കൃത്രിമത്വത്തിന്റെ പുറംപൂച്ച് കൂടാതെ അര്‍ഹത കൊണ്ട് മാത്രം നിലനില്‍ക്കാനുള്ള അദമ്യമായ ആഗ്രഹം പ്രകടിപ്പിച്ച അപൂര്‍വ്വം ഭരണാധികാരില്‍ ഒരാളാണ് അദ്ദേഹമെന്നത് ആ വാക്കുകളില്‍ നിന്ന് സ്പഷ്ടമാണ്.
ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന പ്രിയങ്കരനായ ഒരു നേതാവിന്റെ വേര്‍പാട് സൃഷ്ടിച്ച തീവ്രമായ വേദനയും താങ്ങാനാവാത്ത വിഷാദവും ഘനീഭവിച്ച് നില്‍ക്കുന്ന ശോകമൂകമായൊരു അന്തരീക്ഷത്തിലാണ് കേരള ജനത ഇപ്പോഴും. ഉമ്മന്‍ചാണ്ടി വിടപറഞ്ഞ് പോയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും എന്തിന് എപ്പോഴും അദ്ദേഹത്തെ കുറിച്ച് എഴുതുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാവാം. കേരളീയരുടെ മനസില്‍ നിന്നും ആ വേര്‍പാടിന്റെ ചിത ഇനിയും അടങ്ങിയിട്ടില്ല. അദ്ദേഹത്തെ അടക്കം ചെയ്തതാണെങ്കില്‍ പോലും.
നേരത്തെ പ്രഗത്ഭരെന്ന് പേരെടുത്ത പലരും മന്ത്രിസ്ഥാനത്തെത്തി കഴിഞ്ഞാല്‍ ആ പ്രഗത്ഭതയുടെ മൂക സാക്ഷികളായി മാറിപ്പോകുന്നത് നാം കണ്ടതാണ്. അതുപോലെ അത്ര തന്നെ പ്രസിദ്ധരാവുകയോ പ്രബുദ്ധരെന്നറിയപ്പെടുകയോ ചെയ്യാത്ത ചിലര്‍ സ്ഥാനത്തെത്തി കഴിഞ്ഞപ്പോള്‍ അത്ഭുതകരമായ കഴിവും, മെയ്വഴക്കവും കാണിച്ചിട്ടുമുണ്ട്. ഈ രണ്ടാമത് പറഞ്ഞ കൂട്ടത്തിലായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിലെ പ്രഗത്ഭരായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലാകെ ഉണ്ടാക്കിയ കണ്ണീര് ആ ജനനായകന് സംസ്ഥാനം നല്‍കിയ അശ്രുപൂജയാണ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനു വേണ്ടി അദ്ദേഹം ചെയ്ത കഠിനമായ യത്‌നത്തിനും ഒഴുക്കിയ വിയര്‍പ്പിനും കയ്യും കണക്കുമില്ലെന്ന് തിരിച്ചറിയുന്ന ഓരോ മലയാളികളുടെയും ഹൃദയാന്തരങ്ങളില്‍ നിന്ന് നിറഞ്ഞ് ഒഴുകിയ കണ്ണീര്. രാഷ്ട്രീയ രംഗത്ത് പ്രത്യശാസ്ത്രങ്ങളും കക്ഷി താല്‍പര്യങ്ങളും തമ്മില്‍ എത്രയെത്ര രൂക്ഷ സംഘട്ടനങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴും അവയ്‌ക്കെല്ലാമുപരി പ്രതിയോഗികളുടെ പോലും സമാദരവ് ആര്‍ജ്ജിക്കാറുള്ള ചില വിശിഷ്ട വ്യക്തികളുണ്ട്. അക്കൂട്ടത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. വിശ്വസിക്കുന്നതെന്തോ അതില്‍ ഉറച്ച് നില്‍ക്കുകയും പ്രവൃത്തിയില്‍ പൂര്‍ണ്ണമായും സത്യസന്ധത പാലിക്കുകയും കര്‍ത്തവ്യത്തില്‍ കരുതലും പെരുമാറ്റത്തില്‍ മര്യാദയും പുലര്‍ത്തുകയും ന്യായമല്ലെന്ന് തോന്നുന്ന യാതൊന്നിനും വഴിപ്പെടാതെതിരിക്കുകയും കീഴ്‌പെടാതിരിക്കുകയും ചെയ്ത ഒരു യഥാര്‍ത്ഥ നേതാവ്. ഇത്തരം ആളുകള്‍ സമൂഹത്തില്‍ അപൂര്‍വ്വമാണ്.
കേരള വികസനത്തിനുംകേരള ജനതയുടെ ഉന്നമനത്തിനും ഉമ്മന്‍ചാണ്ടി ചെയ്ത സേവനങ്ങള്‍ നിസ്തുലവും സ്തുത്യര്‍ഹവുമാണെന്ന് നമുക്കറിയാം. കേരളത്തിന് വേണ്ടി മികച്ച സേവനം നടത്തിയ മുഖ്യമന്ത്രിമാര്‍ വേറെയുമുണ്ട്. ഉമ്മന്‍ചാണ്ടി വ്യത്യസ്തനാവുന്നത് പകരം വെക്കാനില്ലാത്ത നിരവധി വിശേഷണങ്ങള്‍ കൊണ്ടാണ്.
മറ്റ് നേതാക്കളെപ്പോലെ, ഭരണാധികാരികളെപ്പോലെ ഗോരഗര്‍ജ്ജനം അദ്ദേഹം മുഴക്കാറില്ല. മൃദുവും മസൃണവുമായ സ്‌നേഹ വാക്കുകളിലൂടെ നാടിനോട് സംവദിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഒരു ജാഡയും അകല്‍ച്ചയുമില്ലാതെ ജനങ്ങളോട് നേരിട്ട് ഇടപെടുകയും സംവദിക്കുകയും ചെയ്യാന്‍ മാത്രം ഹൃദയവിശാലതയുള്ള ഒരാള്‍. പാവപ്പെട്ടവരുടെ കുടിലില്‍ താമസിക്കുകയും ഒരുമിച്ച് ആഹാരം കഴിക്കുകയും ചെയ്ത് അവിടെ സ്വര്‍ഗ തുല്യമായ ആനന്ദം കണ്ടെത്തിയ നേതാവ്. ആരോടും ദേഷ്യപ്പെടുന്നതും ഉച്ചത്തില്‍ പൊട്ടിത്തെറിച്ച് സംസാരിക്കുന്നതും കേരളം കണ്ടിട്ടേയില്ല. കേരള ജനതയുടെ സ്‌നേഹമുള്ള കുഞ്ഞൂഞ്ഞായിരുന്നു അദ്ദേഹം. അധികാര ശക്തിയേക്കാള്‍ സാധാരണ ജനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ആത്മ വിശ്വാസം. കേരള ജനതയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ ഇവയെല്ലാം ഉത്തേജിപ്പിച്ച് കൊണ്ടാണ് തന്റെ ഭരണചക്രം അദ്ദേഹം കറക്കിയത്. ജനാധിപത്യം, ബഹുസ്വരത, മതേതരത്വം ഇത്യാദി നമ്മള്‍ വിളിച്ച് പറയുന്ന കാര്യങ്ങളൊക്കെ പ്രസംഗിക്കാന്‍ മാത്രമുള്ളതല്ലെന്ന് തെളിയിച്ച നേതാവ് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി എന്ന ജനനായകന്‍ ജനങ്ങളുടെ വാക്കും കേള്‍വിയും കാഴ്ചയുമൊക്കെയായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി മാത്രം ഉയര്‍ന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ദുരിതമനുഭവിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും തലോടി അദ്ദേഹം പ്രത്യേക ആശ്വാസം കണ്ടെത്തിയിരുന്നു.
ബുദ്ധിപരമായ കഴിവും ക്രിയാത്മകമായ ഊര്‍ജ്ജവും അഗാധമായ ദര്‍ശനവും ഒത്തിണങ്ങിയ ധിഷണാശാലിയായിരുന്നു ഉമ്മന്‍ചാണ്ടി. വിവിധ മേഖലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മൂലമുള്ള തിളക്കങ്ങള്‍ അന്യസംസ്ഥാനങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവ ഗുണത്തില്‍ മികച്ച് നിന്നു. രാഷ്ട്രീയ വടംവലികളുടെ അലമാലകള്‍ കേരളത്തിലെ ഭരണവേദിയില്‍ ആഞ്ഞടിച്ച് കൊണ്ടിരുന്നപ്പോഴും തന്റെ ഉത്തരവാദപ്പെട്ട ജോലികള്‍ നിര്‍വിഘ്‌നം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ്. രാജ്യത്തോടും പൊതുജനങ്ങളോടും തനിക്കുള്ള കൂറ് സദാസമയവും പ്രകടിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല.
-കെ.കെ അബ്ദു, കാവുഗോളി