മനസ്സില്‍ ജോണ്‍ ഹോനായി നിറഞ്ഞൊരു കാലം...

തിയറ്ററുകളില്‍ പോയി സിനിമ കണ്ട ശേഷം മനസ്സില്‍ തട്ടിയ ചില കഥാപാത്രങ്ങളെ വീട്ടിലെ കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിച്ചൊരു കാലം. അത്തരമൊരു കഥാപാത്രം വര്‍ഷങ്ങളോളം മനസ്സില്‍ തട്ടിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച റിസബാവ 'ഇന്‍ ഹരിഹര്‍ നഗറില്‍' അവതരിപ്പിച്ച 'ജോണ്‍ ഹോനായി'. നല്ലൊരു വില്ലനെയാണ് മലയാളത്തിലേക്ക് സിദ്ധീഖ്-ലാല്‍ നല്‍കിയത്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഞാന്‍ എത്തിയപ്പോള്‍ റിസബാവയുമായി കൊച്ചിയില്‍ പരിചയപ്പെടാനിടയായി. കാസര്‍കോട് നാടകം അവതരിപ്പിച്ച കാര്യം സംസാരത്തിനിടയില്‍ കടന്നു വന്നു. മൃദുല ഹൃദയന്‍ മാത്രമല്ല ആതിഥ്യമര്യാദതെറ്റാതെ കാത്ത് സൂക്ഷിച്ചു. […]

തിയറ്ററുകളില്‍ പോയി സിനിമ കണ്ട ശേഷം മനസ്സില്‍ തട്ടിയ ചില കഥാപാത്രങ്ങളെ വീട്ടിലെ കണ്ണാടിയുടെ മുമ്പില്‍ നിന്ന് അഭിനയിച്ചൊരു കാലം. അത്തരമൊരു കഥാപാത്രം വര്‍ഷങ്ങളോളം മനസ്സില്‍ തട്ടിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച റിസബാവ 'ഇന്‍ ഹരിഹര്‍ നഗറില്‍' അവതരിപ്പിച്ച 'ജോണ്‍ ഹോനായി'.
നല്ലൊരു വില്ലനെയാണ് മലയാളത്തിലേക്ക് സിദ്ധീഖ്-ലാല്‍ നല്‍കിയത്.
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഞാന്‍ എത്തിയപ്പോള്‍ റിസബാവയുമായി കൊച്ചിയില്‍ പരിചയപ്പെടാനിടയായി. കാസര്‍കോട് നാടകം അവതരിപ്പിച്ച കാര്യം സംസാരത്തിനിടയില്‍ കടന്നു വന്നു. മൃദുല ഹൃദയന്‍ മാത്രമല്ല ആതിഥ്യമര്യാദതെറ്റാതെ കാത്ത് സൂക്ഷിച്ചു. ആത്മാര്‍ത്ഥ നിറഞ്ഞ ഇടപടലുകള്‍ നിരവധി സുഹൃദ് ബന്ധങ്ങള്‍ക്ക് കാരണമായി.
പത്തോ ഇരുപതോ വില്ലന്‍ കഥാപാത്രങ്ങളെടുത്താല്‍ റിസബാവ അനശ്വരമാക്കിയ ജോണ്‍ ഹോനായി അതിലുണ്ടാകും. എത്രയെത്ര നല്ല കഥാപാത്രങ്ങളാണ് കൊച്ചിക്കാരനായ റിസബാവയിലൂടെ പ്രേക്ഷകര്‍ കണ്ടത്. 1984 ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികളുടെ മനസില്‍ എന്നും ജീവിക്കും.. കണ്ണീര്‍പൂക്കള്‍...

Related Articles
Next Story
Share it