ഖല്‍ബ് കീഴടക്കി കൊച്ചു വാനമ്പാടി; റിസ ഫൈസല്‍

ജില്ലയിലെ കൊച്ചു വാനമ്പാടി റിസാ ഫൈസല്‍ യൂട്യൂബില്‍ തരംഗമാവുന്നു. നേരത്തെ 'മുട്ടീം തട്ടീം ബിയാത്തു' എന്ന സൂപ്പര്‍ ഗാനത്തിന് ശേഷം 'ചുന്ദരിയും ചന്ദിരനും' എന്ന ആല്‍ബം ലോജിക് മീഡിയ യുട്യൂബ് ചാനലില്‍ കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്തു. നിരവധി മാപ്പിളപ്പാട്ടകള്‍ ഒരുക്കിയ ഷുക്കൂര്‍ ഉടുമ്പുന്തല തന്നെയാണ് മുട്ടീം തട്ടീം ബിയാത്തുവിന് ശേഷം ചുന്ദരിയും ചന്ദിരയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്. തൃക്കരിപ്പൂര്‍ ബീരിച്ചേരി സ്വദേശികളായ ഫൈസല്‍-ജബ്രീന ദമ്പതികളുടെ മകളാണ് റിസാ ഫൈസല്‍. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വി.എച്ച്.എസിലെ ഒന്നാം […]

ജില്ലയിലെ കൊച്ചു വാനമ്പാടി റിസാ ഫൈസല്‍ യൂട്യൂബില്‍ തരംഗമാവുന്നു. നേരത്തെ 'മുട്ടീം തട്ടീം ബിയാത്തു' എന്ന സൂപ്പര്‍ ഗാനത്തിന് ശേഷം 'ചുന്ദരിയും ചന്ദിരനും' എന്ന ആല്‍ബം ലോജിക് മീഡിയ യുട്യൂബ് ചാനലില്‍ കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്തു. നിരവധി മാപ്പിളപ്പാട്ടകള്‍ ഒരുക്കിയ ഷുക്കൂര്‍ ഉടുമ്പുന്തല തന്നെയാണ് മുട്ടീം തട്ടീം ബിയാത്തുവിന് ശേഷം ചുന്ദരിയും ചന്ദിരയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്.
തൃക്കരിപ്പൂര്‍ ബീരിച്ചേരി സ്വദേശികളായ ഫൈസല്‍-ജബ്രീന ദമ്പതികളുടെ മകളാണ് റിസാ ഫൈസല്‍. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വി.എച്ച്.എസിലെ ഒന്നാം ക്ലാസുകാരിയാണ്. മുട്ടീം തട്ടിം ബിയാത്തുവിന്റെ നിര്‍മ്മാതാവ് മലേഷ്യയിലെ വഹാബ് ആയിറ്റിയാണ് ചുന്ദരിയും ചന്ദിരനും നിര്‍മ്മിച്ചത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയല്‍ തരംഗമായി ഷുക്കൂര്‍ രചിച്ച 'വട്ടത്തില്‍ പങ്കതിരിപ്പിച്ച് ' എന്ന ഗാനവും" ഓടുന്നുണ്ട്..

Related Articles
Next Story
Share it