അശരണരുടെ ആശ്രയമായിരുന്ന മുബാറക് അബ്ബാസ് ഹാജി
ഒരാളുടെ മരണം പലരുടെയും വേദനയായി മാറുന്നത് അപൂര്‍വ്വമാണ്. തന്റെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് വെച്ചാലെ തന്റെ മരണം മറ്റുള്ളവര്‍ക്കും ഒരു നൊമ്പരമായി മാറുകയുള്ളു. ഇത്തരത്തില്‍ പലരുടെയും അവസാന ആശ്രയമായിരുന്നു ദീര്‍ഘ കാലമായി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വസ്ത്ര വ്യാപാരം നടത്തിയിരുന്ന ആലംപാടി സ്വദേശി മുബാറക് അബ്ബാസ് ഹാജി. കാസര്‍കോട്ടെ ജനതക്ക് കൂടുതല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത വ്യക്തിത്വമാണ് അബ്ബാസ് ഹാജി. മുബാറക് ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ എന്നും തേജസ്സോടെ ഇരുന്നിരുന്ന അബ്ബാസ് ഹാജിയെ മാസങ്ങളായി […]

ഒരാളുടെ മരണം പലരുടെയും വേദനയായി മാറുന്നത് അപൂര്‍വ്വമാണ്. തന്റെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് വെച്ചാലെ തന്റെ മരണം മറ്റുള്ളവര്‍ക്കും ഒരു നൊമ്പരമായി മാറുകയുള്ളു. ഇത്തരത്തില്‍ പലരുടെയും അവസാന ആശ്രയമായിരുന്നു ദീര്‍ഘ കാലമായി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വസ്ത്ര വ്യാപാരം നടത്തിയിരുന്ന ആലംപാടി സ്വദേശി മുബാറക് അബ്ബാസ് ഹാജി.
കാസര്‍കോട്ടെ ജനതക്ക് കൂടുതല്‍ പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത വ്യക്തിത്വമാണ് അബ്ബാസ് ഹാജി. മുബാറക് ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ എന്നും തേജസ്സോടെ ഇരുന്നിരുന്ന അബ്ബാസ് ഹാജിയെ മാസങ്ങളായി അവിടെ കാണാറില്ലായിരുന്നു. പെട്ടെന്ന് പിടിപെട്ട രോഗം അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നെടുത്താണ് പോയത്.
നാടിന്റെ മത-സാമൂഹിക -സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിസ്തുലമായ മാതൃകകളാണ് അദ്ദേഹം കാഴ്ച വെച്ചത്. തന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ദിനം പ്രതി പലരും സഹായം അഭ്യര്‍ഥിച്ച് വരുന്നത് നിത്യ കാഴ്ചയായിരുന്നു. അവര്‍ക്കെല്ലാം അബ്ബാസ് ഹാജി സഹായിയായിരുന്നു. കല്ല്യാണ വീടുകളിലെ സഹായിയായും രോഗികളെ സമാശ്വസിപ്പിക്കുവാനും വിദ്യാര്‍ത്ഥികളെ ആശീര്‍വദിക്കുവാനും തന്റെ സമ്പത്ത് ചെലവഴിക്കാന്‍ ഒരു മടിയുമില്ലാത്ത മഹാ മനീഷിയായിരുന്നു അബ്ബാസ് ഹാജി.
കാലങ്ങള്‍ക്ക് മുമ്പ് ഒരു നാടിന്റെ കാരണവരായിരുന്ന തന്റെ പിതാവ് മേനങ്കോട് അബ്ദുല്‍ ഖാദര്‍ ഹാജിയെ പോലെ തന്നെ ഒരുപാട് പേര്‍ക്ക് ഭക്ഷണം നല്‍കുവാനും തന്റെ കൈകള്‍ക്ക് സാധിച്ചിട്ടുണ്ട്. താന്‍ ചെയ്യുന്ന സഹായം രഹസ്യമായി സൂക്ഷിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നു എന്നത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
ജീവിത ലക്ഷ്യം എന്നത് ഒരു പാട് പണം സമ്പാദിക്കല്‍ അല്ല, മറിച്ച് ആ പണം അര്‍ഹരിലേക്ക് എത്തിക്കുമ്പോഴാണ് പണത്തിന്റെ സംശുദ്ധി വര്‍ധിക്കുന്നത്. ഇത് തന്നെയാണ് അബ്ബാസ് ഹാജി ജീവിതത്തിലുടനീളം അടയാളപ്പെടുത്തിയത്.
തന്റെ വലത് കൈ കൊണ്ട് നല്‍കുന്ന സഹായം ഇടത് കൈ അറിയരുത് എന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മഹത്തായ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി കാണിച്ച് തന്ന അബ്ബാസ് ഹാജിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.
എങ്കിലും തന്റെ കൈകള്‍ സഹായകമായ ഒരുപാട് കുടുംബങ്ങളുടെ മനസ്സില്‍ അദ്ദേഹം ജീവിച്ച് തന്നെ ഇരിക്കും.
നാഥന്‍ അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ... ആമീന്‍.