നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യം
അതിപുരാതന കാലം മുതല്‍ തന്നെ മന്ത് രോഗം അറിയപ്പെടുന്നുണ്ട്. സുശ്രുതനും അല്‍ റാസിയും അവിസന്നയുമൊക്കെ മന്തിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. നാറാണത്ത് ഭ്രാന്തന് തന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയ കഥയും നമുക്കറിയാം. പക്ഷെ ലോകത്താകമാനം കോടിക്കണക്കിനാളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണെന്നത് എത്ര പേര്‍ക്കറിയാം? ഫൈലോറിഡെ കുടുംബത്തില്‍ പെട്ട ചെറു നൂല്‍പോലുള്ള മൈക്രൊ ഫൈലേറിയ വിരകളാണ് രോഗമുണ്ടാക്കുന്നത്. എട്ടു തരത്തിലുള്ള വിരകളുണ്ട്. ഇന്ത്യയില്‍ പ്രധാനമായും കാണപ്പെടുന്നത് ബാന്‍ ക്രോഫ്റ്റി വിഭാഗത്തില്‍ പെടുന്നവയാണ്. ആയിരത്തി എണ്ണൂറ്റി അറുപത്താറില്‍ വുച്ചറര് എന്ന […]
അതിപുരാതന കാലം മുതല്‍ തന്നെ മന്ത് രോഗം അറിയപ്പെടുന്നുണ്ട്. സുശ്രുതനും അല്‍ റാസിയും അവിസന്നയുമൊക്കെ മന്തിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. നാറാണത്ത് ഭ്രാന്തന് തന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയ കഥയും നമുക്കറിയാം. പക്ഷെ ലോകത്താകമാനം കോടിക്കണക്കിനാളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണെന്നത് എത്ര പേര്‍ക്കറിയാം? ഫൈലോറിഡെ കുടുംബത്തില്‍ പെട്ട ചെറു നൂല്‍പോലുള്ള മൈക്രൊ ഫൈലേറിയ വിരകളാണ് രോഗമുണ്ടാക്കുന്നത്. എട്ടു തരത്തിലുള്ള വിരകളുണ്ട്. ഇന്ത്യയില്‍ പ്രധാനമായും കാണപ്പെടുന്നത് ബാന്‍ ക്രോഫ്റ്റി വിഭാഗത്തില്‍ പെടുന്നവയാണ്. ആയിരത്തി എണ്ണൂറ്റി അറുപത്താറില്‍ വുച്ചറര് എന്ന […]
അതിപുരാതന കാലം മുതല്‍ തന്നെ മന്ത് രോഗം അറിയപ്പെടുന്നുണ്ട്. സുശ്രുതനും അല്‍ റാസിയും അവിസന്നയുമൊക്കെ മന്തിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. നാറാണത്ത് ഭ്രാന്തന് തന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയ കഥയും നമുക്കറിയാം. പക്ഷെ ലോകത്താകമാനം കോടിക്കണക്കിനാളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണെന്നത് എത്ര പേര്‍ക്കറിയാം?
ഫൈലോറിഡെ കുടുംബത്തില്‍ പെട്ട ചെറു നൂല്‍പോലുള്ള മൈക്രൊ ഫൈലേറിയ വിരകളാണ് രോഗമുണ്ടാക്കുന്നത്. എട്ടു തരത്തിലുള്ള വിരകളുണ്ട്. ഇന്ത്യയില്‍ പ്രധാനമായും കാണപ്പെടുന്നത് ബാന്‍ ക്രോഫ്റ്റി വിഭാഗത്തില്‍ പെടുന്നവയാണ്.
ആയിരത്തി എണ്ണൂറ്റി അറുപത്താറില്‍ വുച്ചറര് എന്ന ബ്രസീലിയന്‍ ഡോക്ടറാണ് മന്ത് രോഗവിരകളെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ബാന്‍ ക്രോഫ്റ്റ് എന്ന ശാസ്ത്രജ്ഞന് രോഗകാരികളായ വിരകളെ തിരിച്ചറിഞ്ഞു. അതു കൊണ്ട് മന്തുരോഗ വിരകളെ വുച്ചറേറിയ ബാന്‍ ക്രോഫ്റ്റി എന്നും വിളിക്കാറുണ്ട്.
മന്ത് മനുഷ്യരില്‍ മാത്രം കാണുന്ന ഒരു കൊതുക് ജന്യ രോഗമാണ്. ക്യുലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗ വാഹകര്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വിരകള്‍ മനുഷ്യലസികാനാളികളില് (Lymph vessel) കാണപ്പെടുന്നു. അവ പെറ്റുപെരുകി, ഒരു ദിവസം തന്നെ ഏകദേശം അന്പതിനായിരത്തില്പരം സൂക്ഷ്മ വിരകള്‍ (മൈക്രോ ഫൈലേറിയ) രക്തത്തിലെത്തുന്നു. അയാളെ കൊതുക് കടിക്കുമ്പോള്‍ കൊതുകിലെത്തുന്നു. കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ മൈക്രോഫൈലേറിയ അയാളുടെ ശരീരത്തിലെത്തും. ഇങ്ങനെയാണ് രോഗംപകരുന്നത്. കൊതുക് കടിച്ചാല്‍ എല്ലാവര്ക്കും രോഗമുണ്ടാവണമെന്നില്ല. എല്ലാരോഗികളില് നിന്നും സൂക്ഷ്മവിരകള് കൊതുകിലേക്കും പോകണമെന്നില്ല. ലാര്‍വകളുടെ എണ്ണവും സൂക്ഷ്മ വിരകളുടെ എണ്ണവും അനുസരിച്ചാണ് രോഗം പകരുന്നത്.
പ്രായമായ വിരകള്‍ രോഗിയുടെ ലസിക നാളികളില്‍ പത്തു മുതല്‍ നാല്പതു വര്‍ഷം വരെ ഒരു മാറ്റവുമില്ലാതെ ജീവിക്കാം. ലാര്‍വ ശരീരത്തില്‍ കടന്നാല്‍ ഉടനെ രോഗ ലക്ഷണങ്ങളുണ്ടാവില്ല. സാധാരണയായി ഒന്നു മുതല്‍ ഒന്നരവര്‍ഷം വരെ കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കാണുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ രക്ത പരിശോധന വഴി രോഗം കണ്ടെത്താനാവും. പക്ഷെ എല്ലായ്പ്പോഴും കഴിയുകയില്ല. മിക്കപ്പോഴും രോഗലക്ഷണങ്ങള്‍ വെച്ചു തന്നെയാണ് രോഗനിര്‍ണ്ണയം.
ഇടക്കിടെയുള്ള പനി, കയലവീക്കം, ലസിക കുഴലുകളുടെ വീക്കം (Lymphedema) പ്രത്യേകിച്ചും കണങ്കാലുകളിലുള്ള തടിപ്പ്, വൃഷണസഞ്ചികള്ക്കുള്ളില് നീര്‍ക്കെട്ട്, വൃഷണങ്ങള്‍ക്ക് തടിപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍. തക്ക സമയത്ത് രോഗം ചികിത്സിക്കാതെ പോയാല്‍ കഴലകളുടെ വീക്കവും ലസിക കുഴലുകളുടെ തടിപ്പും മാറാതെ ആ ഭാഗം കട്ടി കൂടിക്കൂടി വരുന്നു. തൊലി പരുപരുത്തതാവും. ഈ അവസ്ഥയാണ് ആനക്കാല് രോഗം. ലോകത്താകമാനം ഒന്നരക്കോടിയോളം വരും ഇത്തരക്കാര്‍. രണ്ടരക്കോടിയോളം ആളുകള്‍ വൃഷണസഞ്ചിയില്‍ നീര്‍വീക്കവുമായി കഴിയുന്നു. പന്ത്രണ്ട് കോടി ജനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി മന്ത് രോഗം കൊണ്ട് സാമൂഹികവും മാനസികവും ശാരീരികവുമായ അവശത അനുഭവിക്കുന്നുണ്ട്. ഏകദേശം തൊണ്ണൂറു കോടി ജനങ്ങള്‍ മന്ത് രോഗം പിടിപ്പെടുവാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തിലാണ്. നാല്പത് ശതമാനത്തിലധികം രോഗികളും ഇന്ത്യയിലാണ്. ജമ്മു കാശ്മീരിലൊഴികെ എല്ലാസംസ്ഥാനങ്ങളിലുമുണ്ട് രോഗികള്‍.
മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ മന്തുരോഗത്തിന്റെ വ്യാപനം അത്രമാത്രം ഭീതിജനകമാണെന്ന് ബോധ്യപ്പെടുത്തുന്നു. ഇത് ഒരാഗോള ആരോഗ്യ പ്രശ്നമാണ്. ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ തന്നെ മന്ത് രോഗനിവാരണ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നുണ്ട്.
ഇന്ത്യയിലും മന്ത് രോഗ നിയന്ത്രണത്തിനുള്ള ദേശീയ മന്ത് രോഗനിയന്ത്രണ പരിപാടി ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ചു മുതല്‍ നടപ്പാക്കി വരുന്നുണ്ട്. ഇപ്പോഴത് ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തോടെയുള്ള മന്ത് രോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയായി മാറിയിട്ടുണ്ട്. അതിലെ അടിസ്ഥാന ഘടകമാണ് കൊല്ലത്തിലൊരു പ്രാവശ്യം എല്ലാവര്ക്കും ഒരേ ദിവസം മന്ത് രോഗം തടയാനുള്ള ഡൈഇതെയില് കാര്ബമെസിന് ഗുളികകള്‍ (ഡി.ഇ.സി. ഗുളികകള്‍ ) കൊടുക്കുക എന്നത്. ഇത് വഴി മന്ത് രോഗം വരുന്നത് തടയാം. ഡി.ഇ.സി കഴിക്കുമ്പോള്‍ പെണ്‍വിര നാലു മാസത്തോളം വന്ധ്യയാവുന്നു. പിന്നീട് മൈക്രോഫൈലേറിയ പുറത്തു വരില്ല. ഒരു പ്രദേശത്തുള്ള എല്ലാവരും ഒന്നിച്ചു മരുന്ന് കഴിച്ചാല്‍ കുറേക്കാലത്തേക്ക് കൊതുക് കടിച്ചാലും പ്രശ്നമുണ്ടാവില്ല. എല്ലാവരും ഒന്നിച്ചു മരുന്നു കഴിക്കണമെന്നതിന്റെ ശാസ്ത്രമിതാണ്. ഇപ്പോള്‍ സാധാരണ വിരകള്‍ക്കുള്ള ആല്‍ബന്‍ഡ സോള്‍ ഗുളികയും ഡി.ഇ.സിക്കൊപ്പം കൊടുക്കുന്നുണ്ട്.
മുന്‍ കാലങ്ങളില്‍ കറിയുപ്പില്‍ ഡി.ഇ.സി ചേര്‍ത്ത് കൊടുക്കുന്ന രീതിയും പരീക്ഷിച്ചിട്ടുണ്ട്. രോഗവാഹികളായ കൊതുകുകളെ നശിപ്പിക്കുന്നതും രോഗനിയന്ത്രണത്തില്‍ മുഖ്യപങ്കുവഹിക്കുന്നു.
രോഗനിര്‍ണ്ണയത്തിന് പല നൂതന മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും രോഗലക്ഷണം വച്ച് തന്നെ ചികിത്സ തുടങ്ങാം. ഡി.ഇ.സി ഗുളികകള്‍ ചികിത്സയ്ക്കു ഫലപ്രദമാണ്.
ഇതുകൂടാതെ ലസികാ നാളികള്‍ തടിച്ചു വീര്‍ത്തു വന്നാല്‍ ഉപയോഗിക്കുവാനുള്ള ബാന്‍ഡേജുകളും പ്രത്യേക തരത്തിലുള്ള വ്യായാമ മുറകളുമുണ്ട്. സോക്സ് പോലെ കയ്യിലൊ കാലിലോ ഇടാവുന്ന ഇലാസ്റ്റിക്ക് ഉറയുമുണ്ട്. ആരോഗ്യ കേരളം പാലിയേറ്റിവ് കെയര്‍ പദ്ധതിയില്‍ തിരഞ്ഞെടുത്ത ആസ്പത്രികളില്‍ മന്ത് രോഗ ലിം ഫെഡിമകെയര് ക്ലിനിക്കുകളുണ്ട്.
2020 ആകുമ്പോള്‍ മന്തുരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവുമെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ലെങ്കിലും ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗം വരുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. കോടിക്കണക്കിനാളുകള്‍ക്ക് ദുരിരം വിതയ്ക്കുന്ന മന്തുരോഗം ഭുമിയില്‍ നിന്നും ഇല്ലാതാവട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം. അതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും മറ്റു രാഷ്ട്രങ്ങളും.