ഒരു 'മധുമക്ഷിക'യുടെ ഓര്‍മ്മയില്‍...
'മധുമക്ഷിക' എന്ന് മുമ്പൊരിക്കല്‍ ഞാന്‍ അവിസ്മരണീയനായ അഹ്‌മദ്മാഷെ വിശേഷിപ്പിച്ചിട്ടുണ്ട്-അദ്ദേഹത്തിന്റെ ഒരു കൃതിയെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഈ ശീര്‍ഷകത്തില്‍ ഒരു കവിതയെഴുതിയിട്ടുണ്ട്- മഹാകവി പി. കുഞ്ഞിരാമന്‍ നായരെക്കുറിച്ച്. പി.യുടെ ഒരു കവിതയിലുള്ളതാണ് ആലോചനാമൃതമായ ഈ സരസപ്രയോഗം. 'തേടുകജ്ഞാന പുഷ്പത്തിന്‍ തേന്‍-ചൊല്ലി മധുമക്ഷിക'-എന്ന് തുടങ്ങുന്നു പ്രസ്തുത കവിത. 'മധുമക്ഷിക' തേനീച്ചയാണല്ലോ. അജ്ഞാത പുഷ്പത്തിന്റെ മധു തേടുന്ന 'മക്ഷിക'യെ ആണ് മഹാകവി വാഴ്ത്തിയത്. നമ്മുടെ അഹ്‌മദ് മാഷ്, 'അജ്ഞാതപുഷ്പങ്ങളുടെ മാത്രമല്ല, 'ജ്ഞാന' പുഷ്പങ്ങളുടെയും മധു തേടുക മാത്രമല്ല, […]
'മധുമക്ഷിക' എന്ന് മുമ്പൊരിക്കല്‍ ഞാന്‍ അവിസ്മരണീയനായ അഹ്‌മദ്മാഷെ വിശേഷിപ്പിച്ചിട്ടുണ്ട്-അദ്ദേഹത്തിന്റെ ഒരു കൃതിയെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഈ ശീര്‍ഷകത്തില്‍ ഒരു കവിതയെഴുതിയിട്ടുണ്ട്- മഹാകവി പി. കുഞ്ഞിരാമന്‍ നായരെക്കുറിച്ച്. പി.യുടെ ഒരു കവിതയിലുള്ളതാണ് ആലോചനാമൃതമായ ഈ സരസപ്രയോഗം. 'തേടുകജ്ഞാന പുഷ്പത്തിന്‍ തേന്‍-ചൊല്ലി മധുമക്ഷിക'-എന്ന് തുടങ്ങുന്നു പ്രസ്തുത കവിത. 'മധുമക്ഷിക' തേനീച്ചയാണല്ലോ. അജ്ഞാത പുഷ്പത്തിന്റെ മധു തേടുന്ന 'മക്ഷിക'യെ ആണ് മഹാകവി വാഴ്ത്തിയത്. നമ്മുടെ അഹ്‌മദ് മാഷ്, 'അജ്ഞാതപുഷ്പങ്ങളുടെ മാത്രമല്ല, 'ജ്ഞാന' പുഷ്പങ്ങളുടെയും മധു തേടുക മാത്രമല്ല, […]
'മധുമക്ഷിക' എന്ന് മുമ്പൊരിക്കല്‍ ഞാന്‍ അവിസ്മരണീയനായ അഹ്‌മദ്മാഷെ വിശേഷിപ്പിച്ചിട്ടുണ്ട്-അദ്ദേഹത്തിന്റെ ഒരു കൃതിയെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഈ ശീര്‍ഷകത്തില്‍ ഒരു കവിതയെഴുതിയിട്ടുണ്ട്- മഹാകവി പി. കുഞ്ഞിരാമന്‍ നായരെക്കുറിച്ച്. പി.യുടെ ഒരു കവിതയിലുള്ളതാണ് ആലോചനാമൃതമായ ഈ
സരസപ്രയോഗം.
'തേടുകജ്ഞാന
പുഷ്പത്തിന്‍
തേന്‍-ചൊല്ലി
മധുമക്ഷിക'-എന്ന് തുടങ്ങുന്നു പ്രസ്തുത കവിത. 'മധുമക്ഷിക' തേനീച്ചയാണല്ലോ. അജ്ഞാത പുഷ്പത്തിന്റെ മധു തേടുന്ന 'മക്ഷിക'യെ ആണ് മഹാകവി വാഴ്ത്തിയത്. നമ്മുടെ അഹ്‌മദ് മാഷ്, 'അജ്ഞാതപുഷ്പങ്ങളുടെ മാത്രമല്ല, 'ജ്ഞാന' പുഷ്പങ്ങളുടെയും മധു തേടുക മാത്രമല്ല, അത് നമുക്കു കൂടി രസനീയവും അനുഭവഭേദ്യവും ആകുമാറ് പരിചയപ്പെടുത്തിത്തരുകയും ചെയ്തു. പാവനമായ ഈ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. നിറഞ്ഞ മധുചഷകങ്ങളെത്തന്നെ അദ്ദേഹം കാണിച്ചു തന്നു. അതുവരെ തികച്ചും അജ്ഞാതങ്ങളായിരുന്നു അതില്‍ പലതും. മഹാകവി പ്രയോഗം കടം വാങ്ങുമ്പോള്‍ ഞാന്‍ ഇതെല്ലാം ഓര്‍ത്തു.
അധ്യാപകനാകുന്നതിനുള്ള പരിശീലനം നേടുകയും അതിനുശേഷം വീടിനടുത്തു തന്നെയുള്ള സ്‌കൂളില്‍ വൈകാതെ ജോലി ലഭിക്കുകയും ചെയ്തിട്ടും അതില്‍ തുടരാതെ മറ്റൊരു ലാവണം സ്വീകരിക്കുകയായിരുന്നുവല്ലോ അഹ്‌മദ് മാഷ്. ആദ്യം കിട്ടിയ ജോലിയില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ നമുക്ക് കാസര്‍കോട്ടുകാര്‍ക്ക് മാത്രമല്ല, സകല ഭാഷാ പ്രണയികള്‍ക്കും എന്തെല്ലാം നഷ്ടപ്പെടുമായിരുന്നു! അധ്യാപകവൃത്തി തന്നെ മതി, അതിനുള്ള യോഗ്യത നേടിയിട്ടുണ്ടല്ലോ; മാര്‍ഗദര്‍ശിയായ മഹാനും സ്‌കൂളധ്യാപകനായിരുന്നുവല്ലോ എന്ന് ചിന്തിച്ച് ഒതുങ്ങിക്കൂടിയിരുന്നെങ്കില്‍ വ്യക്തിപരമായി നഷ്ടമൊന്നും ഉണ്ടാകുമായിരുന്നില്ല. യോഗ്യതക്കനുസരിച്ചുള്ള ഉദ്യോഗം സ്ഥിരവും കൃത്യവുമായ വരുമാനം ഇതില്‍ കവിഞ്ഞ് മറ്റെന്തു വേണം. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല ചിന്തിച്ചത്. ജോലി സ്ഥിരതയും പ്രതിവര്‍ഷം കൂടിക്കൂടി വരുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും എല്ലാം ഉപേക്ഷിച്ച് മറ്റൊരു രംഗത്തേക്ക് നീങ്ങി. ജോലിക്കും വരുമാനത്തിനും യാതൊരുറപ്പും ഇല്ലാത്ത ഒരു മേഖലയിലേക്ക്, തികച്ചും സാഹസികമായ നീക്കം. പത്രപ്രവര്‍ത്തകനാകുക എന്ന തീരുമാനം. എന്താണ് പത്രപ്രവര്‍ത്തനം? അത് മനസ്സിലാക്കിയിട്ടാണ് അദ്ദേഹം മാതൃഭൂമി പത്രത്തിന്റെ പ്രാദേശിക ലേഖകനാകാന്‍ തീരുമാനമെടുത്തത് എന്ന് തോന്നുന്നില്ല. ഭാവിയില്‍ ആ മേഖലയില്‍ വലിയൊരാളാകാം എന്നൊരു സാധ്യതാബോധം ഉണ്ടായിരുന്നുവോ? ഉറപ്പില്ല.
'ഒരു നിശ്ചയമില്ല,
യൊന്നിനും,
വരുമോരോ
ദശവന്നപോലെ പോം;
വിരയുന്നു
മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ'
എന്ന അവസ്ഥ. അനുകരണീയമായൊരു മാതൃക തൊട്ടടുത്ത്, തന്റെ പരിചയവൃത്തത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും രണ്ടും കല്‍പിച്ച് എടുത്ത ചാടി; പത്രപ്രവര്‍ത്തകനായി.
അധ്യാപകവൃത്തിയിലിരിക്കെത്തന്നെ മാതൃഭൂമിയുടേയോ മറ്റേതെങ്കിലും പത്രത്തിന്റേയോ പ്രാദേശികലേഖകനായി പ്രവര്‍ത്തിക്കാമായിരുന്നില്ലേ? രണ്ടും ഒന്നിച്ച് നിര്‍വഹിക്കാന്‍ കഴിയുമായിരുന്നു. എന്നിട്ടും ആ വഴിക്ക് പോയില്ല. പത്രപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ മാത്രമായിരിക്കണം. മുഖ്യമായത് അത്; അനുബന്ധമായി മറ്റെന്തെങ്കിലും. എങ്കിലേ സമൂഹത്തോട് നീതി പുലര്‍ത്താന്‍ സാധിക്കുകയുള്ളു. ഈ തിരിച്ചറിവില്‍ നിന്നും അദ്ദേഹം നിശ്ചയിച്ചു. പത്രപ്രവര്‍ത്തകനാവുക തന്നെ. അതൊന്നുമാത്രമാണ് തന്റെ കര്‍മ്മപഥം.
കാസര്‍കോട് പോലെ അധികാരികളാല്‍ അവഗണിക്കപ്പെട്ട അവികസിതമായ ഒരു പ്രദേശത്തെ സാധാരണക്കാരുടെ ജിഹ്വ; ആ നാടിനു വേണ്ടി പേനയേന്തുന്നവന്‍-അതായിരിക്കും താന്‍. അദ്ദേഹം തീരുമാനിച്ചു; പ്രവര്‍ത്തിച്ചു. പ്രാദേശിക ലേഖകനായി തുടങ്ങി. പില്‍ക്കാലത്ത് ജില്ലാ ബ്യൂറോ ചീഫായി. അതിനപ്പുറത്തും എത്തുമായിരുന്നു; എന്നല്ല എത്തിയതുമായിരുന്നു. എന്നാല്‍ സാമ്പത്തികനഷ്ടം സാരമാക്കാതെ സ്വന്തം ജില്ലയില്‍ തന്നെ തുടര്‍ന്നു. ആത്മവിശ്വാസക്കുറവ് മൂലം പിന്തിരിയുകയായിരുന്നില്ല; തന്റെ ഒന്നാമത്തെ കൂറും പ്രതിബദ്ധതയും ജന്മദേശത്തോട്; അവസാനത്തേതും. അദ്ദേഹം നിശ്ചയിച്ചു. കാസര്‍കോട് ജില്ല അനുവദിച്ചു കിട്ടുന്നതിന് വേണ്ടി നടന്ന പ്രക്ഷോഭങ്ങളില്‍ അഹ്‌മദ് മാഷ് വഹിച്ച പങ്ക് സ്മരണീയമാണ്; പ്രസിദ്ധമായൊരു ബഷീര്‍ കഥാപാത്രത്തിന്റെ അനന്തരവന്മാര്‍ സമ്മതിക്കുകയില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലും അദ്ദേഹത്തിന്റെ തൂലിക നിര്‍ണ്ണായകമൊയൊരു പങ്ക് വഹിച്ചിട്ടുണ്ട്. 'ചന്ദ്രഗിരിക്കരയില്‍' എന്ന പ്രതിവാരപംക്തി മുടങ്ങാതെ വായിക്കാന്‍ അതീവ താല്‍പര്യം കാണിച്ചവര്‍ നിരവധിയാണ്.
തന്റെ ജോലിയില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതെ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. മികച്ചൊരു സംഘാടകനായിരുന്നു അദ്ദേഹം. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനം തളങ്കരയില്‍ വെച്ച് തന്റെ അഭിവന്ദ്യഗുരുനാഥനുള്ള സമര്‍ഹമായ സ്മരണോപഹാരമെന്ന നിലയില്‍ നടത്താന്‍ മുന്‍കൈയെടുത്തത് മാഷായിരുന്നു. തീര്‍ച്ചയായും കെ.എസ് അബ്ദുല്ല സാഹിബിന്റെ ഉദാരമായ സഹായസഹകരണങ്ങള്‍ ഓര്‍ത്തുകൊണ്ടു തന്നെ പറയട്ടെ. പരിഷത്തിനെ ഇങ്ങോട്ട് ക്ഷണിച്ചത് മാഷായിരുന്നു. സി.പി ശ്രീധരന്റെ സഹായവും ഉണ്ടായിരുന്നു. എത്രയെത്ര സാഹിത്യകാരന്മാരെയാണ് മാഷ് കാസര്‍കോട്ടെത്തിച്ചത്. അഴീക്കോട് മാഷ് എപ്പോള്‍ കണ്ടാലും ആദ്യം അന്വേഷിക്കുക രണ്ടുപേരുടെ സുഖവിവരങ്ങളായിരുന്നു. സി. രാഘവന്‍മാഷ്, അഹ്‌മദ് മാഷ് എന്നിവരുടെ കാര്യം.
ഒരു കാര്യത്തിലാണ് എന്നോപ്പോലുള്ളവര്‍ക്ക് നിരാശയും പരാതിയുമുള്ളത്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിനിടയില്‍ മാഷ് സ്വന്തം തൂലികയുടെ ശേഷി പരിമിതപ്പെടുത്തിയില്ലേ? സാഹിത്യരചനയില്‍ അലസത കാട്ടിയോ? എന്റെ മാത്രം പരാതിയല്ല ഇത്. മാഷുടെ ഒരു ലേഖനസമാഹാരത്തിന് അവതാരികയെഴുതാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രൊഫ. മുഹമ്മദ് അഹമ്മദിനെ മുജീബിനോടൊപ്പം ചെന്നു കണ്ട സന്ദര്‍ഭം ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞു: അഹ്‌മദ് മാഷ് എന്തേ അധികമൊന്നും എഴുതാരുന്നത്. പത്രപ്രവര്‍ത്തനത്തിനിടയില്‍ അക്കാര്യം ശ്രദ്ധിച്ചില്ലല്ലോ. വലിയൊരു നഷ്ടമാണ് മലയാള സാഹിത്യത്തിന് തന്മൂലം ഉണ്ടായത്. കണ്ണൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ ഞാനും മുജീബും ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. യാത്രാമധ്യേ അപ്പുക്കുട്ടന്‍ മാഷെ കണ്ടപ്പോഴും ഇക്കാര്യം പറഞ്ഞു. ആ യാത്രയെക്കുറിച്ച് കൃഷ്ണന്‍ മാഷോട് പറഞ്ഞപ്പോള്‍ അദ്ദേഹവും ഇതേ അഭിപ്രായക്കാരനാണെന്ന് മനസ്സിലായി.
ഇനി ഓര്‍ത്തിട്ടെന്ത് കാര്യം? നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. മാഷുടെ സാഹിത്യ-സാംസ്‌കാരിക ലേഖനങ്ങള്‍ തേടിപ്പിടിച്ച് പ്രസിദ്ധീകരിക്കുക. 'ചന്ദ്രഗിരിക്കരയില്‍'-പുസ്തകമാക്കുക. മലയാള സാഹിത്യത്തിനും നമ്മുടെ നാടിനും വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. മാഷെ അടുത്തറിയുന്ന നമുക്ക് അഭിമാനിക്കാവുന്നതും.
അജ്ഞാത പുഷ്പങ്ങളുടെ മാത്രമല്ല, ജ്ഞാന പുഷ്പത്തിന്റെയും മധു തേടുക. സ്വയം നുകരാന്‍ മാത്രമല്ല മറ്റുള്ളവര്‍ക്കായും. മാഷ് നമ്മെ പഠിപ്പിച്ചത് അതാണ്.