സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാറില്‍ അരക്കിലോയോളം കഞ്ചാവ് കണ്ടെത്തി; പ്രതി ഓടി രക്ഷപ്പെട്ടു
വിദ്യാനഗര്‍: സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാറില്‍ കഞ്ചാവ് കണ്ടെത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെര്‍ക്കള-ബദിയടുക്ക റോഡില്‍ കല്ലുകെട്ട് ഭാഗത്ത് വിദ്യാനഗര്‍ സി.ഐ. ശ്രീജിത്ത് കോടെരിയും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് സംശയാസ്പദമായി കാര്‍ കണ്ടത്. പൊലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാറിനകത്ത് അരകിലോയോളം കഞ്ചാവും പത്തായിരം രൂപയും ത്രാസും കണ്ടെത്തി. ഇവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവ് എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് […]

![സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാറില്‍ അരക്കിലോയോളം കഞ്ചാവ് കണ്ടെത്തി; പ്രതി ഓടി രക്ഷപ്പെട്ടു സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാറില്‍ അരക്കിലോയോളം കഞ്ചാവ് കണ്ടെത്തി; പ്രതി ഓടി രക്ഷപ്പെട്ടു](https://utharadesam.com/wp-content/uploads/2021/02/Car-2.jpg)
വിദ്യാനഗര്‍: സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാറില്‍ കഞ്ചാവ് കണ്ടെത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെര്‍ക്കള-ബദിയടുക്ക റോഡില്‍ കല്ലുകെട്ട് ഭാഗത്ത് വിദ്യാനഗര്‍ സി.ഐ. ശ്രീജിത്ത് കോടെരിയും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് സംശയാസ്പദമായി കാര്‍ കണ്ടത്. പൊലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാറിനകത്ത് അരകിലോയോളം കഞ്ചാവും പത്തായിരം രൂപയും ത്രാസും കണ്ടെത്തി. ഇവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവ് എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.