പുഞ്ചിരിയുടെ ആ നറു നിലാവ് മാഞ്ഞു...
സി.ബിച്ച എന്ന ചെങ്കളയുടെ നറു പുഞ്ചിരിയുടെ നിലാവ് മാഞ്ഞു പോയി. ചില മരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ജനിച്ചാല്‍ മരിക്കും. എന്നാല്‍ ചില മരണങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ചെങ്കള എന്ന ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച ഉച്ചമുതല്‍ നാട് മൊത്തം സ്തംഭിച്ചു നില്‍ക്കുകയാണ്. നാട്ടുകാരുടെ പ്രിയപ്പെട്ട സി.ബിച്ച എന്നറിയപ്പെടുന്ന സി.ബി.അബ്ദുല്ല ഹാജിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ. നാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ പിഞ്ചു കുട്ടികളോട് വരെ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും രാഷ്ട്രീയം പറയാതെ തന്നെ നാട് മുഴുവനും ഒരു […]

സി.ബിച്ച എന്ന ചെങ്കളയുടെ നറു പുഞ്ചിരിയുടെ നിലാവ് മാഞ്ഞു പോയി. ചില മരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ജനിച്ചാല്‍ മരിക്കും. എന്നാല്‍ ചില മരണങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ചെങ്കള എന്ന ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച ഉച്ചമുതല്‍ നാട് മൊത്തം സ്തംഭിച്ചു നില്‍ക്കുകയാണ്. നാട്ടുകാരുടെ പ്രിയപ്പെട്ട സി.ബിച്ച എന്നറിയപ്പെടുന്ന സി.ബി.അബ്ദുല്ല ഹാജിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ.
നാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ പിഞ്ചു കുട്ടികളോട് വരെ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും രാഷ്ട്രീയം പറയാതെ തന്നെ നാട് മുഴുവനും ഒരു പാര്‍ട്ടിയുടെ കുടക്കീഴിലാക്കി പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത ഒരു പ്രത്യേക വ്യക്തിത്വത്തിനുടമയാണ് സി.ബിച്ച. 35 വര്‍ഷത്തോളം ചെങ്കള ജമാഅത്ത് മസ്ജിദിന്റെ കാര്യദര്‍ശിയായിരുന്നു. 13 വര്‍ഷത്തോളം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗിന്റെ അമരത്ത് പ്രവര്‍ത്തിച്ചു. ആ സമയത്താണ് ചെര്‍ക്കളയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മുസ്ലിം ലീഗിന്റെ ചെങ്കള പഞ്ചായത്ത് ആസ്ഥാനമായ ശിഹാബ് തങ്ങള്‍ സൗധം നിര്‍മ്മിച്ചത്. പിന്നീട് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ആയ സമയത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനം എന്നും മാതൃകയാണ്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു മികവുകാട്ടി.
എസ്.വൈ.എസിന്റെയും സുന്നി മഹല്ല് ഫെഡറേഷന്റെയും പ്രവര്‍ത്തന രംഗത്ത് എന്നും മുന്‍പന്തിയില്‍ ഉണ്ടായി. ചെങ്കള യില്‍ തന്റെ സ്വന്തം സ്ഥലം വിട്ടു നല്‍കി പട്ടിക്കാട് ജാമിഅ നൂറിയ അറബിക് കോളേജിനായി ജൂനിയര്‍ കോളേജായി ചെങ്കളയില്‍ ശിഹാബ് തങ്ങളുടെ പേരില്‍ ഇസ്ലാമിക് ദഅ്‌വ കോളേജ് സ്ഥാപിച്ചു.
അതിന്റെ അമരത്ത് നിന്ന് നിരന്തരം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇന്ന് ചുരുങ്ങിയ കാലം കൊണ്ട് നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു സ്ഥാപനമായി മാറി. ഏതൊരു പ്രശ്‌നവും സി.ബി.അബ്ദുല്ല ഹാജിയുടെ മുമ്പില്‍ എത്തിയാല്‍ അതിനെ രമ്യമായി പരിഹരിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് വേറിട്ടതാണ്. എം.എസ്.എഫിന്റ യോഗങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പ്രാര്‍ത്ഥനയെപ്പറ്റിയും അത് മുറുകെ പിടിക്കേണ്ടതിനെപ്പറ്റിയും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടതിനെപ്പറ്റിയും പറയുന്നതിനാണ് എന്നും മുന്‍തൂക്കം കൊടുക്കാറ്. പൊതുപ്രവര്‍ത്തകര്‍ എന്നും പഴി കേള്‍ക്കേണ്ടവരാണെന്നും അതുകൊണ്ട് പൊതുപ്രവര്‍ത്തനം നിര്‍ത്തരുതെന്നും ഉപദേശിക്കുമായിരുന്നു. ഒരു കാര്യത്തിനും പിടിവാശി ഇല്ലാതെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് കാര്യങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും സമസ്തയുടെയും ഗ്രാമമായി ചെങ്കള തലയുയര്‍ത്തി നില്‍ക്കുന്നത്.
തന്റെ ശുഭ്രവസ്ത്രധാരണ പോലെ മനസും വെണ്‍മയോടെ കാത്തു സൂക്ഷിച്ച സി.ബിച്ചയുടെ വിയോഗം പോതു പ്രവര്‍ത്തന രംഗത്ത് ശൂന്യത തന്നെ.
സര്‍വ്വ ശക്തന്‍ ബര്‍സഖി ജീവിതം ധന്യമാക്കി കൊടുക്കട്ടെ ആമീന്‍...