സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയുടെ പേരില്‍ പത്തോളം ബാങ്ക് അക്കൗണ്ടുകള്‍

ആദൂര്‍: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതി കാഞ്ഞങ്ങാട് കൃഷ്ണമന്ദിരത്തിനടുത്തെ വാടക വീട്ടില്‍ താമസിക്കുന്ന ശ്രീവിദ്യ(47)ക്ക് 10ഓളം ബാങ്ക് അക്കൗണ്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ബളാല്‍ സ്വദേശി രാജനെ പൊലീസ് ചോദ്യം ചെയ്തു. ശ്രീവിദ്യയുടെ സഹോദരി അസമില്‍ ബാങ്ക് ജീവനക്കാരിയാണ്. ഇവരും തട്ടിപ്പില്‍ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിച്ച […]

ആദൂര്‍: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതി കാഞ്ഞങ്ങാട് കൃഷ്ണമന്ദിരത്തിനടുത്തെ വാടക വീട്ടില്‍ താമസിക്കുന്ന ശ്രീവിദ്യ(47)ക്ക് 10ഓളം ബാങ്ക് അക്കൗണ്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ബളാല്‍ സ്വദേശി രാജനെ പൊലീസ് ചോദ്യം ചെയ്തു.
ശ്രീവിദ്യയുടെ സഹോദരി അസമില്‍ ബാങ്ക് ജീവനക്കാരിയാണ്. ഇവരും തട്ടിപ്പില്‍ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അസമിലെ സ്വകാര്യ സ്ഥാപനം കേന്ദ്രീകരിച്ച് ഭൂമി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയതായും അതിലെ പ്രധാന കണ്ണിയാണ് ഇവരെന്നുമാണ് വിവരം. അതിനിടെ രണ്ടാംപ്രതി സുള്ള്യയിലെ മുഹമ്മദ് അന്‍വറിന്റെ (51) ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.
കാനത്തൂര്‍ സ്വദേശി രാജേഷിന്റെ പരാതിയിലാണ് കേസ്. ആദൂര്‍ എസ്.ഐ സുധാകരന്‍ ആചാരിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഘം പലഭാഗത്തും ഈ രീതിയില്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്‌തേക്കും.

Related Articles
Next Story
Share it