തളങ്കര തൊപ്പിയില്‍ കരവിരുത് തെളിയിച്ച അബൂബക്കര്‍ അന്തരിച്ചു

തളങ്കര: തളങ്കര തൊപ്പിയില്‍ കരവിരുത് തെളിയിച്ച തളങ്കര പടിഞ്ഞാര്‍ കുന്നിലെ അബൂബക്കര്‍ എന്ന അക്കി(69)അന്തരിച്ചു. ഏറെക്കാലം അബുദാബിയിലായിരുന്നു. അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ ഇദ്ദേഹം ജമാഅത്തിന്റെ വിവിധ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. കെ.എം.സി.സി. അബുദാബി-കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും നിലവില്‍ മുസ്ലിം ലീഗ് തളങ്കര 29-ാം വാര്‍ഡ് വൈസ് പ്രസിഡണ്ടുമായിരുന്നു. അബുദാബിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം തളങ്കര തൊപ്പി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. തളങ്കര തൊപ്പി നിര്‍മ്മാണത്തില്‍ പ്രാഗല്‍ഭ്യം കാട്ടിയ തളങ്കര ബാങ്കോട്ടെ പരേതനായ […]

തളങ്കര: തളങ്കര തൊപ്പിയില്‍ കരവിരുത് തെളിയിച്ച തളങ്കര പടിഞ്ഞാര്‍ കുന്നിലെ അബൂബക്കര്‍ എന്ന അക്കി(69)അന്തരിച്ചു. ഏറെക്കാലം അബുദാബിയിലായിരുന്നു. അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ ഇദ്ദേഹം ജമാഅത്തിന്റെ വിവിധ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. കെ.എം.സി.സി. അബുദാബി-കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും നിലവില്‍ മുസ്ലിം ലീഗ് തളങ്കര 29-ാം വാര്‍ഡ് വൈസ് പ്രസിഡണ്ടുമായിരുന്നു.
അബുദാബിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം തളങ്കര തൊപ്പി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. തളങ്കര തൊപ്പി നിര്‍മ്മാണത്തില്‍ പ്രാഗല്‍ഭ്യം കാട്ടിയ തളങ്കര ബാങ്കോട്ടെ പരേതനായ അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ റഹീം സൈനിന് വേണ്ടി തൊപ്പിയുടെ ആദ്യ തുന്നലായ തിരിയല്‍ സ്റ്റിച്ചിംഗ് നടത്തിയിരുന്നത് അബൂബക്കറായിരുന്നു.
ഭാര്യ: സഫിയ. മക്കള്‍: തസ്ലീം (ദുബായ്), ഫൈസല്‍ (മസ്‌ക്കത്ത്), ഫഹദ്, സമീറ, സാബിറ. മരുമക്കള്‍: ലത്തീഫ് മേല്‍പ്പറമ്പ്, നസീര്‍ നെല്ലിക്കുന്ന്, സുമയ്യ, റുബി.

Related Articles
Next Story
Share it