100 ഡയാലിസിസ് ഏറ്റെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബുബക്കര്‍ കുറ്റിക്കോല്‍
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയില്‍ സഹായി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലായി പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ കാരുണ്യത്തിന് പ്രവാസിയുടെ കൈതാങ്ങ്. ഡയാലിസിസ് ചാലഞ്ച് പദ്ധതിയില്‍ പങ്കാളിയായി 100 ഡയാലിസിസ് ഏറ്റെടുത്തിരിക്കുകയാണ് നാട്ടിലും ഗള്‍ഫിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ വ്യവസായി അബൂബക്കര്‍ കുറ്റിക്കോല്‍. ചിത്താരി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ സ്‌കുളില്‍ നടന്ന ഹദിയ കാരുണ്യ പുരസ്‌കാര വേദിയില്‍ വെച്ച് അബൂബക്കര്‍ കുറ്റിക്കോല്‍ ഡയാലിസിസ് […]

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയില്‍ സഹായി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലായി പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ കാരുണ്യത്തിന് പ്രവാസിയുടെ കൈതാങ്ങ്. ഡയാലിസിസ് ചാലഞ്ച് പദ്ധതിയില്‍ പങ്കാളിയായി 100 ഡയാലിസിസ് ഏറ്റെടുത്തിരിക്കുകയാണ് നാട്ടിലും ഗള്‍ഫിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ വ്യവസായി അബൂബക്കര്‍ കുറ്റിക്കോല്‍. ചിത്താരി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ഇഖ്ബാല്‍ സ്‌കുളില്‍ നടന്ന ഹദിയ കാരുണ്യ പുരസ്‌കാര വേദിയില്‍ വെച്ച് അബൂബക്കര്‍ കുറ്റിക്കോല്‍ ഡയാലിസിസ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഷാഹിദ് പുതിയ വളപ്പിന് ചെക്ക് കൈമാറി. കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. വി. പി ഗംഗാധരന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമദ് ഹാജി, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ഹദിയ ചെയര്‍മാന്‍ എം.ബി അഷറഫ്, സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷരീഫ് മിന്ന, ട്രഷറര്‍ തയ്യിബ് കൂളിക്കാട്, കുഞ്ഞി മൊയ്തീന്‍ അതിഞ്ഞാല്‍, കെ.യു ദാവൂദ് സംബന്ധിച്ചു.