സൗമ്യതയുടെ അടയാളം ബാക്കിവെച്ച് അബൂച്ച വിടവാങ്ങി

ചെങ്കളയിലെ പൗരപ്രമുഖനും മുന്‍ ജമാഅത്ത് പ്രസിഡണ്ടും പ്രമുഖ കരാറുകാരനുമായ മുനമ്പത്ത് എം.എ അബൂബക്കര്‍ ഹാജി നമ്മില്‍ നിന്നും വിടവാങ്ങുമ്പോള്‍ സൗമ്യതയുടെ അടയാളം എന്താണെന്ന് നമുക്ക് കൊണ്ട് കാണിച്ചുതന്നാണ് വിടവാങ്ങിയത്. ഏതു പ്രായക്കാരിലും സംസാരിക്കുമ്പോള്‍ പതുക്കെ സംസാരിക്കുന്നതും ആ സംസാരത്തില്‍ അനാവശ്യ വാക്കുകള്‍ കലരാതെ കേട്ടു നില്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും ഒരു പാഠം നല്‍കുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ചെങ്കളക്കാരുടെ അബുച്ച എന്ന എം.എ അബൂബക്കര്‍ ഹാജി. അദ്ദേഹം ഏറ്റെടുത്ത കരാര്‍ പ്രവര്‍ത്തികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. പുതുതലമുറയുടെ […]

ചെങ്കളയിലെ പൗരപ്രമുഖനും മുന്‍ ജമാഅത്ത് പ്രസിഡണ്ടും പ്രമുഖ കരാറുകാരനുമായ മുനമ്പത്ത് എം.എ അബൂബക്കര്‍ ഹാജി നമ്മില്‍ നിന്നും വിടവാങ്ങുമ്പോള്‍ സൗമ്യതയുടെ അടയാളം എന്താണെന്ന് നമുക്ക് കൊണ്ട് കാണിച്ചുതന്നാണ് വിടവാങ്ങിയത്. ഏതു പ്രായക്കാരിലും സംസാരിക്കുമ്പോള്‍ പതുക്കെ സംസാരിക്കുന്നതും ആ സംസാരത്തില്‍ അനാവശ്യ വാക്കുകള്‍ കലരാതെ കേട്ടു നില്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും ഒരു പാഠം നല്‍കുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ചെങ്കളക്കാരുടെ അബുച്ച എന്ന എം.എ അബൂബക്കര്‍ ഹാജി. അദ്ദേഹം ഏറ്റെടുത്ത കരാര്‍ പ്രവര്‍ത്തികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. പുതുതലമുറയുടെ എല്ലാ മേഖലയിലുമുള്ള വളര്‍ച്ചയില്‍ അദ്ദേഹം സന്തോഷം കണ്ടെത്തി. വര്‍ഷങ്ങളോളം ചെങ്കള പള്ളിയുടെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരുന്നതിനിടയില്‍ തന്റെ വാര്‍ധക്യം സേവനത്തിന് തടസ്സമാകുമെന്ന് സ്വയം പറഞ്ഞു പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ചെങ്കളയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിക്കും ചെങ്കള ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിനും അദ്ദേഹം ചെയ്ത സേവനം സമൂഹം എന്നും ഓര്‍ത്തിരിക്കും. പൊതു കാര്യങ്ങള്‍ക്ക് സാമ്പത്തിക സഹായമായി അദ്ദേഹത്തെ ആശ്രയിച്ച് പോയാല്‍ നിറ കൈയ്യോടെയാണ് അദ്ദേഹം തിരിച്ചയക്കാറുള്ളത്. ഇരു കൈ അറിയാതെ പാവങ്ങളെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു അബുച്ച. കോവിഡ് സമയത്ത് അര്‍ഹതപ്പെട്ടവരുടെ വീട്ടുമുറ്റത്ത് ഭക്ഷണ കിറ്റുമായി അദ്ദേഹത്തിന്റെ ജീപ്പ് എത്തുമായിരുന്നു. തന്റെ കണ്‍മുമ്പില്‍ വച്ച് മരണപ്പെട്ടുപോയ മകന്റെ ഓര്‍മ്മയ്ക്ക് മസ്ജിദുല്‍ റഹ്‌മാ എന്ന പേരില്‍ തന്റെ വീട്ടുമുറ്റത്ത് നിര്‍മ്മിച്ച പള്ളി എന്നും അബുച്ച എന്ന വ്യക്തിയുടെ ദീനിബോധത്തേയും നന്മയേയും ഓര്‍പ്പെടുത്തുന്നു.

Related Articles
Next Story
Share it