അബൂബക്കര്‍ സിദ്ദീഖ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
പൈവളിഗെ: മുഗുവിലെ അബുബക്കര്‍ സിദ്ദീഖിനെ പൈവളിഗെ കൊമ്പങ്കള കുന്നില്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പൈവളിഗെയിലെ അബ്ദുല്‍ റഷീദി(28)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടകയില്‍ വെച്ചാണ് അറസ്റ്റ്. ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം ആറായി. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. ഏഴ് മുഖ്യ പ്രതികളില്‍ ചിലര്‍ ഗള്‍ഫിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് പ്രതികള്‍ വീട്ടിലേക്കും ബന്ധുവീടുകളിലേക്കും വരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ […]

പൈവളിഗെ: മുഗുവിലെ അബുബക്കര്‍ സിദ്ദീഖിനെ പൈവളിഗെ കൊമ്പങ്കള കുന്നില്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പൈവളിഗെയിലെ അബ്ദുല്‍ റഷീദി(28)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടകയില്‍ വെച്ചാണ് അറസ്റ്റ്. ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം ആറായി. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. ഏഴ് മുഖ്യ പ്രതികളില്‍ ചിലര്‍ ഗള്‍ഫിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് പ്രതികള്‍ വീട്ടിലേക്കും ബന്ധുവീടുകളിലേക്കും വരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു പരിശോധന. ചില പ്രതികളുടെ ഭാര്യമാരെയും ബന്ധുക്കളെയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ മൊബൈലുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്. പൈവളിഗെ ബായാറിലും സമീപ പ്രദേശങ്ങളിലുമായി രാത്രി എട്ടു മണി മുതല്‍ നേരം പുലരും വരെ ആറോളം പൊലീസ് വാഹനങ്ങളിലാണ് പരിശോധന നടത്തുന്നത്. സംശയ സഹാചാര്യത്തില്‍ കാണുന്ന വാഹനങ്ങളെ പരിശോധിച്ചതിന് ശേഷമാണ് കടത്തി വിടുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് ഇറക്കിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളാണ് ഇന്ന് അറസ്റ്റിലായ റഷീദെന്ന് പൊലീസ് പറഞ്ഞു.