പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി
കൊല്ലം: മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തിക്കും ആശങ്കക്കും വിരാമമിട്ടുകൊണ്ട് അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഇവിടെയെത്തിയ നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തിയത്. അവശനിലയിലായിരുന്നു കുട്ടി. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. പിന്നാലെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ ശേഷം […]

കൊല്ലം: മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തിക്കും ആശങ്കക്കും വിരാമമിട്ടുകൊണ്ട് അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഇവിടെയെത്തിയ നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തിയത്. അവശനിലയിലായിരുന്നു കുട്ടി. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. പിന്നാലെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ ശേഷം വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി. നാടൊന്നാകെ കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചില്‍ തുടങ്ങിയതാണ് ഈ തിരച്ചില്‍ വിജയത്തിലേക്കെത്തിച്ചത്.