നിര്‍മ്മിത ബുദ്ധികള്‍ക്കപ്പുറം മനുഷ്യത്വവും കാരുണ്യവുമാണ് യഥാര്‍ത്ഥ മാനവികത-അബ്ദുസ്സമദ് സമദാനി

അല്‍ഐന്‍: നിര്‍മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികത ലോകത്തില്‍ ഉയര്‍ത്തുന്ന സാധ്യതകളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ഹൃദയത്തെയും ഹൃദയാലത്വത്തെയും സാക്ഷാല്‍ക്കരിക്കേണ്ടത് മാനവികമായ ധര്‍മവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്ന് അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. അല്‍ ഐന്‍ കെ.എം.സി.സി ജില്ലാ ഘടകം ഒരുക്കിയ തിരു നബിയുടെ മാനവികത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം അല്‍ ഐന്‍ യു.എ.ഇ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് ഇക്ബാല്‍ പരപ്പ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ വലിയപറമ്പ സ്വാഗതവും അഷ്‌റഫ് എ.സി […]

അല്‍ഐന്‍: നിര്‍മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികത ലോകത്തില്‍ ഉയര്‍ത്തുന്ന സാധ്യതകളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ഹൃദയത്തെയും ഹൃദയാലത്വത്തെയും സാക്ഷാല്‍ക്കരിക്കേണ്ടത് മാനവികമായ ധര്‍മവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്ന് അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. അല്‍ ഐന്‍ കെ.എം.സി.സി ജില്ലാ ഘടകം ഒരുക്കിയ തിരു നബിയുടെ മാനവികത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം അല്‍ ഐന്‍ യു.എ.ഇ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ഇക്ബാല്‍ പരപ്പ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ വലിയപറമ്പ സ്വാഗതവും അഷ്‌റഫ് എ.സി നന്ദിയും പറഞ്ഞു.
കെ.എം.സി.സി ദേശീയ നേതാവ് അഷ്‌റഫ് പള്ളിക്കണ്ടം, അല്‍ ഐന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങള്‍, ട്രഷറര്‍ തസ്വീര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ജിമ്മി, ജനറല്‍ സെക്രട്ടറി മണികണ്ഠന്‍, അസിസ്റ്റന്റ് സെക്രട്ടറി ഖാലിദ് പാഷ, അല്‍ ഐന്‍ ലുലു ഷാജി ജമാലുദ്ധീന്‍, അബ്ദുല്‍ റഷീദ് സംസാരിച്ചു. മികച്ച കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ഖാലിദ് പാഷ, മുഹമ്മദ് അലി, താജുദ്ദീന്‍ ചന്തേര എന്നിവര്‍ ഏറ്റുവാങ്ങി. കെ.എം.സി.സിയുടെ ഹാദിയ ഗ്രാമത്തിലേക്കുള്ള ധനസഹായം യോഗത്തില്‍ കൈമാറി.

Related Articles
Next Story
Share it