കെ.എല്‍-14 സ്‌നേഹസംഗമത്തില്‍ അതിഥികളായി അബ്ദുറഹിമാനും വി.എം മുനീറും

ദോഹ: കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ട് നിന്ന കെ.എല്‍-14 മുനിസിപ്പല്‍ ഫീസ്റ്റയുടെ സമാപനമായ സ്‌നേഹ സംഗമം-2 തുമാമയിലെ കെ.എം.സി.സി ഹാളില്‍ നടന്നു. മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുറഹിമാന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വ്യതസ്ത രീതിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ 'കണക്റ്റിംഗ് വിത്ത് ലീഡേര്‍സ്' എന്ന സെഷനില്‍ പ്രവര്‍ത്തകരുമായി നേതാക്കള്‍ സംവദിച്ചു. ജില്ല, മണ്ഡലം നേതാക്കള്‍ക്കുള്ള സ്വീകരണവും ഫീസ്റ്റയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ […]

ദോഹ: കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ട് നിന്ന കെ.എല്‍-14 മുനിസിപ്പല്‍ ഫീസ്റ്റയുടെ സമാപനമായ സ്‌നേഹ സംഗമം-2 തുമാമയിലെ കെ.എം.സി.സി ഹാളില്‍ നടന്നു. മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുറഹിമാന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വ്യതസ്ത രീതിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ 'കണക്റ്റിംഗ് വിത്ത് ലീഡേര്‍സ്' എന്ന സെഷനില്‍ പ്രവര്‍ത്തകരുമായി നേതാക്കള്‍ സംവദിച്ചു. ജില്ല, മണ്ഡലം നേതാക്കള്‍ക്കുള്ള സ്വീകരണവും ഫീസ്റ്റയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. പ്രസിഡണ്ട് ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സാബിത്ത് തുരുത്തി സ്വാഗതം പറഞ്ഞു. ഡോ. എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീര്‍ മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരം കൈമാറി. ആദംകുഞ്ഞി തളങ്കര, ഷഫീഖ് ചെങ്കളം, ഷാക്കിര്‍ കാപ്പി, അഷ്‌റഫ് കുളത്തുങ്കര, നുഹ്മാന്‍ അബ്ദുല്ല, ജാഫര്‍ പള്ളം, ബഷീര്‍ സ്രാങ്ക്, അഷ്‌റഫ് ഇറാനി, മഹ്ഫൂസ്, ശംനാസ് തളങ്കര, അസീബ് തളങ്കര, അബ്ദുല്ല ത്രീസ്റ്റാര്‍, ഹാരിസ് പി.എസ്, റഷീദ് ഹസന്‍, അല്‍താഫ്, ശഹസാദ്, ഖലീല്‍ ഉംബാബ് നേതൃത്വം നല്‍കി. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

Related Articles
Next Story
Share it