ചരമ കോളം വാര്‍ത്തയില്‍ ഒതുങ്ങാതെ അബ്ദുല്ല പട്‌ള...
ഞങ്ങളുടെയിടയില്‍ നിന്ന് അബ്ദുല്ല പട്‌ളയും വിടവാങ്ങി. ഒരു ഉറ്റസുഹൃത്തിനെ അനുസ്മരിക്കുന്നതിലുപരി, പട്‌ളയുടെ ജീവിതത്തെ, പലപ്പോഴും അടുത്ത് നിന്നും മറ്റു വേളകളില്‍ അകന്ന് നിന്നും വീക്ഷിച്ച എനിക്ക്, അത് കേവലം ഒരു പത്രത്തിന്റെ ചരമ പേജില്‍ ഒതുങ്ങേണ്ട ഒന്നല്ല എന്ന് തോന്നിയത് കൊണ്ട് കൂടിയാണ് ഇങ്ങനെയൊരു കുറിപ്പിന് സാംഗത്യമേറുന്നത്. സുദീര്‍ഘമായ മുംബൈ ജീവിതം നയിച്ച അബ്ദുല്ലയുടെ മരണവും അവിടെ ഒരാസ്പത്രിയുടെ തീവ്രപരിചരണ മുറിയില്‍ വെച്ചാണ് സംഭവിച്ചത്. മുന്‍കാലങ്ങളില്‍ മുംബൈയില്‍ മരണപ്പെട്ട പല വ്യക്തികളുടെയും മുംബൈ ഖബര്‍സ്ഥാനില്‍ വെച്ച് തന്നെയുള്ള […]
ഞങ്ങളുടെയിടയില്‍ നിന്ന് അബ്ദുല്ല പട്‌ളയും വിടവാങ്ങി. ഒരു ഉറ്റസുഹൃത്തിനെ അനുസ്മരിക്കുന്നതിലുപരി, പട്‌ളയുടെ ജീവിതത്തെ, പലപ്പോഴും അടുത്ത് നിന്നും മറ്റു വേളകളില്‍ അകന്ന് നിന്നും വീക്ഷിച്ച എനിക്ക്, അത് കേവലം ഒരു പത്രത്തിന്റെ ചരമ പേജില്‍ ഒതുങ്ങേണ്ട ഒന്നല്ല എന്ന് തോന്നിയത് കൊണ്ട് കൂടിയാണ് ഇങ്ങനെയൊരു കുറിപ്പിന് സാംഗത്യമേറുന്നത്. സുദീര്‍ഘമായ മുംബൈ ജീവിതം നയിച്ച അബ്ദുല്ലയുടെ മരണവും അവിടെ ഒരാസ്പത്രിയുടെ തീവ്രപരിചരണ മുറിയില്‍ വെച്ചാണ് സംഭവിച്ചത്. മുന്‍കാലങ്ങളില്‍ മുംബൈയില്‍ മരണപ്പെട്ട പല വ്യക്തികളുടെയും മുംബൈ ഖബര്‍സ്ഥാനില്‍ വെച്ച് തന്നെയുള്ള […]
ഞങ്ങളുടെയിടയില്‍ നിന്ന് അബ്ദുല്ല പട്‌ളയും വിടവാങ്ങി. ഒരു ഉറ്റസുഹൃത്തിനെ അനുസ്മരിക്കുന്നതിലുപരി, പട്‌ളയുടെ ജീവിതത്തെ, പലപ്പോഴും അടുത്ത് നിന്നും മറ്റു വേളകളില്‍ അകന്ന് നിന്നും വീക്ഷിച്ച എനിക്ക്, അത് കേവലം ഒരു പത്രത്തിന്റെ ചരമ പേജില്‍ ഒതുങ്ങേണ്ട ഒന്നല്ല എന്ന് തോന്നിയത് കൊണ്ട് കൂടിയാണ് ഇങ്ങനെയൊരു കുറിപ്പിന് സാംഗത്യമേറുന്നത്. സുദീര്‍ഘമായ മുംബൈ ജീവിതം നയിച്ച അബ്ദുല്ലയുടെ മരണവും അവിടെ ഒരാസ്പത്രിയുടെ തീവ്രപരിചരണ മുറിയില്‍ വെച്ചാണ് സംഭവിച്ചത്. മുന്‍കാലങ്ങളില്‍ മുംബൈയില്‍ മരണപ്പെട്ട പല വ്യക്തികളുടെയും മുംബൈ ഖബര്‍സ്ഥാനില്‍ വെച്ച് തന്നെയുള്ള ഖബറടക്കത്തിന് സാക്ഷിയാവേണ്ടി വന്ന സന്ദര്‍ഭങ്ങളിലെല്ലാം അബ്ദുല്ല, ഇങ്ങനെ ആരുടെയും ജീവിതാന്ത്യത്തില്‍ സംഭവിക്കരുതേ എന്ന് ഉറക്കെ ആത്മഗതം ചെയ്യുമായിരുന്നു. തന്റെ പ്രാര്‍ത്ഥന പോലെ പിറ്റേന്ന് നാട്ടിലെത്തിച്ച അബ്ദുല്ലയുടെ മൃതദേഹം പട്‌ള വലിയ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അടക്കപ്പെട്ടു.
യു.പി. സ്‌കൂളിലെ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാവം ആ സൗഹൃദം. അടുത്തും അകന്നും മുങ്ങിയും പൊങ്ങിയും ഏറെക്കുറെ. അത് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും തുടര്‍ന്നു. ഗവ. കോളേജില്‍ വെച്ചാണത് സുദൃഢമാകുന്നത്. ഇബ്രാഹിം ബേവിഞ്ച, എം.എ റഹ്‌മാന്‍, ഹമീദ് കോട്ടിക്കുളം തുടങ്ങി അത് എഴുതിത്തെളിയുന്നവരുടെ ഒരു കൂട്ടായ്മയായി. എന്റെ, അയല്‍നാട്ടുകാരന്‍ കൂടിയായ അബ്ദുല്ലയുമായി എനിക്കൊരല്‍പം അടുപ്പക്കൂടുതല്‍ ഉണ്ടായിരുന്നിരിക്കണം. ഇബ്രാഹിം ബേവിഞ്ചയ്ക്കും അബ്ദുല്ലയെ കാര്യമായിരുന്നു. അസുഖ ബാധിതനായതിനാല്‍, വാര്‍ത്ത നേരിട്ട് നല്‍കാതെ സമയോചിതം അറിയിക്കാന്‍ പറഞ്ഞു. ബേവിഞ്ചയുടെ മകളുടെ വാട്‌സാപ്പ് നമ്പറില്‍ ഞാന്‍ മെസ്സേജ് അയച്ചു. എം.എ റഹ്‌മാനും വാട്‌സാപ്പ് മുഖേന വിവരമെത്തിച്ചു. പിന്നീട് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
70കളുടെ ഒടുവില്‍, 80കളുടെ ആദ്യ പടികളില്‍ മുംബൈ ട്രാവല്‍ മേഖലയിലുദിച്ചുയര്‍ന്ന നക്ഷത്രങ്ങളില്‍ ഒന്നായിരുന്നു പട്‌ളയുടെ സീബെയര്‍ എക്‌സ്‌പോര്‍ട്‌സ് ആന്റ് ട്രാവല്‍സ്. അക്ബര്‍ പോലുള്ള ട്രാവല്‍ സാമ്രാജ്യങ്ങള്‍ പിച്ചവെച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ അന്ന്. അല്‍ഹിന്ദ് മുളച്ചിട്ടേ ഉണ്ടാവാന്‍ സാധ്യത ഇല്ല. ആ ഒരു ദശകം, മുംബൈ എയര്‍പോര്‍ട്ടും അനുബന്ധ ട്രാവല്‍ സേവന മേഖലയും അബ്ദുല്ലയുടെ ചൊല്‍പ്പടിക്ക് വഴങ്ങുന്ന ഒന്നായിരുന്നു. പക്ഷെ അത് ഏറെ കാലം നില നിര്‍ത്താന്‍ ആയില്ല. 90കളില്‍ തന്നെ അതിന്റെ ഒരു ഇറക്കത്തിനും അവന് സാക്ഷ്യം വഹിക്കേണ്ടി വന്നു. ഉയര്‍ച്ചയുടെ കാലത്ത് ബോളിവുഡ് എന്ന മാസ്മരിക ലോകത്തിന്റെ സുവര്‍ണ്ണ വാതില്‍ അബ്ദുല്ലക്ക് മുന്നില്‍ ഒരു വേള മലര്‍ക്കെ തുറക്കപ്പെടുക ഉണ്ടായി. അപൂര്‍വം മലയാളികള്‍ക്ക് സാധ്യമായ ഒന്ന്. നമ്മുടെ ജില്ലയില്‍ നിന്നാണെങ്കില്‍ അബ്ദുല്ല പട്‌ള മാത്രമാണോ എന്നെനിക്ക് സന്ദേഹമുണ്ട്. ആ മേഖലയിലെ സുല്‍ത്താന്‍ അഹമ്മദിനെ പോലുള്ള, ഫിറോസ് നാരിയല്‍വാലയെ പോലുള്ള വളരെ പ്രശസ്തരായവര്‍ പോലും അബ്ദുല്ലയുടെ അടുത്ത സുഹൃത്തുക്കളായി. അന്ന് മുംബൈയിലെ സീബെയര്‍ ഓഫീസില്‍ അബ്ദുല്ല പട്‌ളയെ കാണാന്‍ വരുന്നവരില്‍ പ്രശസ്തരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു.
ഞാനാദ്യം മുംബൈയിലെത്തുന്ന 70കളുടെ ഒടുവില്‍ തന്നെ ഡോണ്‍ഗ്രി ജയില്‍ റോഡില്‍ ഒരു ഗ്രൗണ്ട് ഫ്‌ളോര്‍ ഓഫീസും കാറുമൊക്കെ അബ്ദുല്ല സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. മുംബൈയിലെത്തി, ഞാന്‍ ചര്‍ച്ച്‌ഗെയിറ്റിള്‍ ജോലിയില്‍ കയറിയെങ്കിലും അധികം വൈകാതെ സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി. ഞങ്ങളുടെ ക്യാമ്പ് കിഴക്കന്‍ പ്രവിശ്യ ആസ്ഥാനമായ ദമാമില്‍ നിന്നും നൂറിലധികം കി.മീറ്റര്‍ മാറിയുള്ള ഒരു റിമോട്ട് ഏരിയ ആയ ജുബൈല്‍. ഞാനന്ന് സാമാന്യം ഭേദപ്പെട്ട ജോലിയിലായിരുന്നു. പക്ഷെ, വിവരങ്ങള്‍ ക(എഴു)ത്ത് മുഖേന മാത്രം അറിഞ്ഞിരുന്ന ഒരു കാലം. ഒരു കത്ത് അവിടെയെത്താന്‍ 15 നാളുകളെടുത്തിരുന്നു. സൗദി ടി.വി ചാനലും, അറബ് ന്യൂസ്, സൗദി ഗസെറ്റ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും മാത്രം എത്തിക്കൊണ്ടിരുന്നു. നാട്ടില്‍ നിന്ന് ഒരാളെത്തിപ്പെട്ടാല്‍ എല്ലാരും അയാളുടെ ചുറ്റിലും കൂടും. നാട്ടിലെ വിവരങ്ങളറിയാന്‍.
ഒരു ദിവസം പുതുതായി ക്യാമ്പിലെത്തിയ ഒരാളെ അന്വേഷിച്ചു ഞാന്‍ ഒരു ഡോര്‍മിറ്ററി കയറി ഒരു മുറിക്കകത്ത് ചെന്നപ്പോള്‍ അവിടെ തൊട്ടു മുമ്പത്തെ ദിവസമോ മറ്റോ മുംബൈയില്‍ നിന്ന് വിമാനം കയറിയെത്തിയ മറ്റൊരു മലപ്പുറം സ്വദേശി യുവാവ് ഒരു റൂം മേറ്റിന്റെ അതിഥിയായെത്തിയിരിക്കുന്നു. അവന്‍ റൂം വാസിയോട് മുംബൈയില്‍, സാമ്രാജ്യം പണിത കാസര്‍കോട്ടുകാരനായ ഒരു ട്രാവല്‍ ടൈക്കൂണിന്റെ വിശേഷങ്ങള്‍ വിവരിച്ചു കൊണ്ടിരിക്കുകയാണ്. കഥാനായകന്‍ നാട്ടില്‍ ചെന്ന് വിവാഹിതനായി തിരിച്ചു വന്ന് മുംബൈയില്‍ താജ് മഹല്‍ ഹോട്ടലില്‍ വെച്ച്, മലയാളികളും മറ്റുമായ മുംബൈ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കിയതിന്റെ പൊലിമ. വിഷയം എന്നെയും ആകാംക്ഷയിലാക്കി. ഡോണ്‍ഗ്രി ചാര്‍നല്ലിനടുത്ത സീബെയറിന്റെ വിസിറ്റിംഗ് കാര്‍ഡ് അവന്‍ എന്റെ നേരെ നീട്ടി. അബ്ദുല്ല പട്‌ള. എന്റെ നേരത്തെയുള്ള നിഗമനം വെച്ച് എനിക്കത് വിശ്വസിക്കാന്‍ പ്രയാസമായില്ല. ഞാന്‍ അമ്പരന്നുമില്ല. ആ യുവാവിനോട്, ഞങ്ങള്‍ സുഹൃത്തുക്കള്‍ അയല്‍നാട്ടുകാര്‍, സഹപാഠി എന്നൊക്കെ തിരിച്ചു അബ്ദുല്ലയെ പരിചയപ്പെടുത്തിയപ്പോള്‍ അവന്‍ ചിരിച്ചു. എല്ലാരും ഇങ്ങനേ പറയുംന്ന് അര്‍ഥം വെച്ചുള്ള ഒരു ചിരി. എന്നിട്ട് പറഞ്ഞു. പക്ഷെ ഇപ്പം നിങ്ങളെയൊക്കെ ആള് തിരിച്ചറിയുമോന്ന് എനിക്ക് സംശയമുണ്ടെന്ന്.
ഗവ. കോളേജിലെ ആ പ്രീഡിഗ്രി നാളുകള്‍ വീണ്ടും ഓര്‍മ്മയില്‍ തെളിയുന്നു. അബ്ദുല്ലയും അന്ന് അസീമ പട്‌ള എന്ന തൂലികാ നാമത്തില്‍ കൊച്ചു കഥകള്‍; എഴുതി വന്നിരുന്നു. അവ ഇബ്രാഹിം ബേവിഞ്ചക്കോ എം.എ റഹ്‌മാനോ വായിക്കാന്‍ നല്‍കും. അവരാണ് അസീമ എന്ന പേര് കോളേജില്‍ പബ്ലിഷ് ചെയ്തത്. തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ മൈതാനത്ത് വെച്ച് നടന്ന 1974ലെ സാഹിത്യ പരിഷത്ത് സമ്മേളനം ഞങ്ങളെ കൂടുതല്‍ ഒന്നിപ്പിച്ചു. ആ നാല് നാളുകള്‍ ജീവിത പുസ്തകത്തിലെ മറക്കാന്‍ പറ്റാത്ത ഏടുകളാണ്. പിന്നീട് 90ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്ടെത്തിയപ്പോള്‍, സീബെയര്‍ ഓഫീസ് കാസര്‍കോട് കൂടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അബ്ദുല്ല നാട്ടിലുണ്ടായിരുന്നു. ആദ്യ ദിവസം തന്നെ എന്നെ വിളിച്ചു പറഞ്ഞു. നമുക്ക് ഒന്ന് എല്ലായിടത്തും എത്തണം, പഴയ കാലത്തെ ഒന്ന് വീണ്ടെടുക്കാന്‍. ബേവിഞ്ചയെയും കൂട്ടണം, അവനെ രാത്രി നമുക്ക് വീട്ടില്‍ കൊണ്ട് വിടാം. അബ്ദുല്ലയിലെ പഴയ കലാകാരന്‍ ഉണര്‍ന്നതാണ്. കോളേജ് കാലത്ത് ഞങ്ങളുടെ, എഴുതി തുടങ്ങുന്നവരുടെ സംഘം. കോളേജിന്റെ എല്ലാ സാംസ്‌കാരിക മുന്നേറ്റങ്ങളിലും സജീവമായി അബ്ദുല്ലയും ഞങ്ങള്‍ക്കൊപ്പമുണ്ടായി.
70കളുടെ തുടക്കത്തില്‍ ഉപ്പയുടെ അകാലത്തുള്ള വേര്‍പാടോടെ പ്രീഡിഗ്രി കഴിഞ്ഞ ഉടനെ കുടുംബത്തിന് തന്നാലാവുന്ന തണലാകാന്‍ കൊതിച്ച അബ്ദുല്ല ഉപജീവനം തേടി മുംബൈയിലേക്ക് വണ്ടി കയറി. അവിടെ പലതരം ജോലികള്‍ മാറിമാറി ചെയ്യേണ്ടി വന്നെങ്കിലും, അക്കാലത്തെ ട്രെന്‍ഡ് ആയ ട്രാവല്‍ ഏജന്‍സിയിലേക്കുള്ള കളംമാറി ചവിട്ടല്‍ പില്‍ക്കാല ജീവിതത്തിന്റെ വലിയൊരു വാതായനം തുറന്നിടലായി.
ഡിഗ്രിയും പിന്നീട് പത്രപ്രവര്‍ത്തനത്തില്‍ ഒരു ഹൃസ്വ കാലവും പിന്നിട്ട് ഞാനും സ്വീകരിച്ചത് അതെ വഴി തന്നെ. ആദ്യമായി ഞാന്‍ മുംബൈ യാത്ര നടത്തുന്നത്, ഞങ്ങളുടെ നാട്ടിലെ പൗരപ്രമുഖനും, ഉപ്പയുടെ സുഹൃത്തുമായ മുതിര്‍ന്ന വ്യക്തിയുടെ കൂടെയാണ്. അദ്ദേഹത്തിന്റെ മുറിയില്‍ എത്തി യാത്രാ ക്ഷീണം തീര്‍ത്ത്, കുളിയും ഭക്ഷണവും കഴിഞ്ഞു അദ്ദേഹം ചോദിച്ചത് ഇനി നിന്നെ എവിടെ എത്തിക്കണമെന്നാണ്. എന്റെ അനിയന്‍ അബു അന്ന് ബാന്ദ്രയിലുണ്ട്. പക്ഷെ അവന്‍ ഡ്യൂട്ടി കഴിഞ്ഞെത്താന്‍ വൈകും. എന്നെ അബ്ദുല്ല പട്‌ളയുടെ ഓഫീസില്‍ കൊണ്ടെത്തിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ഇനിയും എഴുതാന്‍ ഏറെയുണ്ട്.
അബ്ദുല്ല പട്‌ള ജീവിച്ചിരിക്കുമ്പോള്‍ കാസര്‍കോട്ടെ ഏതെങ്കിലും പത്ര-ദൃശ്യ ഇന്റര്‍വ്യൂക്കാരിലൊരാളെ പട്‌ളയിലേക്ക് അയച്ച് അദ്ദേഹത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ നാട്ടിലെത്തി ഹൃസ്വകാലത്തേക്കെങ്കിലും അവന്‍ വന്ന് തങ്ങിയ കാലത്ത് ഞങ്ങള്‍ തമ്മില്‍ തീരെ ബന്ധം ഇല്ലാതെ പോയി.
നമുക്ക് എല്ലാം പൊറുത്തു തരുമാറാകട്ടെ.
എ.എസ് മുഹമ്മദ് കുഞ്ഞി