അബ്ദുല്ല പടിഞ്ഞാല്‍ എന്ന ചെറിയ, വലിയ മനുഷ്യന്‍
പടിഞ്ഞാര്‍ അബ്ദുല്ലയും രംഗം ഒഴിഞ്ഞു. എത്രപേരാണ് ഈയടുത്തായി യാത്ര പോലും പറയാതെ മരണത്തിലേക്ക് ഊളിയിട്ടത്? സത്യമാവുമോ എന്നപ്പോഴും മനസ് ഒരു ചാഞ്ചാട്ടത്തിലായിരുന്നു. സുഹൃത്തിന്റെ വാട്‌സ് ആപ്പില്‍ വന്ന മരണ വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയില്‍ അബ്ദുല്ല എന്റെ മുന്നിലെന്ന പോലെ ഇരുന്ന് ചിരിക്കുന്നു. കുല്ലു നഫ്‌സിന്‍ ദാഇഖത്തുംല്‍ മൗത്ത് എന്ന വചനം ഓര്‍മ്മയിലെത്തിയപ്പോള്‍ മനസ് ഉറപ്പിച്ചു. അപ്പോഴേക്കും എഴുപതുകളുടെ ആ നാളിലേക്ക് അതങ്ങ് പറന്നു പോയി, അവിടെയേതോ ചില്ലകളില്‍ ചേക്കേറി. അവിടെയൊരു മുഖം തെളിഞ്ഞു. വളരെ പഴയ ഒന്നെങ്കിലും ഫ്രഷ്. […]
പടിഞ്ഞാര്‍ അബ്ദുല്ലയും രംഗം ഒഴിഞ്ഞു. എത്രപേരാണ് ഈയടുത്തായി യാത്ര പോലും പറയാതെ മരണത്തിലേക്ക് ഊളിയിട്ടത്? സത്യമാവുമോ എന്നപ്പോഴും മനസ് ഒരു ചാഞ്ചാട്ടത്തിലായിരുന്നു. സുഹൃത്തിന്റെ വാട്‌സ് ആപ്പില്‍ വന്ന മരണ വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയില്‍ അബ്ദുല്ല എന്റെ മുന്നിലെന്ന പോലെ ഇരുന്ന് ചിരിക്കുന്നു. കുല്ലു നഫ്‌സിന്‍ ദാഇഖത്തുംല്‍ മൗത്ത് എന്ന വചനം ഓര്‍മ്മയിലെത്തിയപ്പോള്‍ മനസ് ഉറപ്പിച്ചു. അപ്പോഴേക്കും എഴുപതുകളുടെ ആ നാളിലേക്ക് അതങ്ങ് പറന്നു പോയി, അവിടെയേതോ ചില്ലകളില്‍ ചേക്കേറി. അവിടെയൊരു മുഖം തെളിഞ്ഞു. വളരെ പഴയ ഒന്നെങ്കിലും ഫ്രഷ്. […]
പടിഞ്ഞാര്‍ അബ്ദുല്ലയും രംഗം ഒഴിഞ്ഞു. എത്രപേരാണ് ഈയടുത്തായി യാത്ര പോലും പറയാതെ മരണത്തിലേക്ക് ഊളിയിട്ടത്? സത്യമാവുമോ എന്നപ്പോഴും മനസ് ഒരു ചാഞ്ചാട്ടത്തിലായിരുന്നു. സുഹൃത്തിന്റെ വാട്‌സ് ആപ്പില്‍ വന്ന മരണ വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയില്‍ അബ്ദുല്ല എന്റെ മുന്നിലെന്ന പോലെ ഇരുന്ന് ചിരിക്കുന്നു. കുല്ലു നഫ്‌സിന്‍ ദാഇഖത്തുംല്‍ മൗത്ത് എന്ന വചനം ഓര്‍മ്മയിലെത്തിയപ്പോള്‍ മനസ് ഉറപ്പിച്ചു. അപ്പോഴേക്കും എഴുപതുകളുടെ ആ നാളിലേക്ക് അതങ്ങ് പറന്നു പോയി, അവിടെയേതോ ചില്ലകളില്‍ ചേക്കേറി. അവിടെയൊരു മുഖം തെളിഞ്ഞു. വളരെ പഴയ ഒന്നെങ്കിലും ഫ്രഷ്. യൗവനത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു കൊച്ചു പയ്യന്റെതത്ര പ്രസന്നം. പല തലമുറകളും സമ്മേളിച്ചിരുന്ന ഒരിടമായിരുന്നു അന്നത്തെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റ്. പല ചരിത്ര സംഭവങ്ങള്‍ക്കും മൂക സാക്ഷിയായ, പോരാത്തതിന് തൊട്ടടുത്ത് തന്നെയാണ് എല്ലാ രാഷ്ട്രീയ പൊതു സമ്മേളനങ്ങളും (ഇപ്പോള്‍ ടാക്‌സി, ഓട്ടോ സ്റ്റാന്റ്) അരങ്ങേറിയിരുന്നത്. മുസ്ലിം ലീഗ് പൊതുയോഗം പിറകില്‍ നടക്കുന്നതിന്റെ ആരവം ബസ്സ്റ്റാന്റിനകത്തെത്തുന്നുണ്ട്. ആ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാവാം അവര്‍. കുറച്ച് പിള്ളേര്‍. ഒപ്പം നില്‍ക്കുന്ന സുമുഖനായ പയ്യന്‍ ഏറെ വാചാലനാണ്. തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ പത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണവരെന്ന് ആരോ എനിക്ക് പരിചയപ്പെടുത്തിത്തന്നു. നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചെമ്പിച്ച മുടിയുമായി സഫാരി സൂട്ടുകാരനെ ഞാനും ശ്രദ്ധിച്ചു. എം.എസ്.എഫ്. വിദ്യാര്‍ത്ഥി സംഘടനയുടെ ഭാവി വാഗ്ദാനം എന്ന മട്ടിലായിരുന്നു ആ പരിചയപ്പെടുത്തല്‍. ഞാനന്ന് കാസര്‍കോട് ഗവ. കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥി. ഒരേ വിദ്യാര്‍ത്ഥി സംഘടനയുടെ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ആ പയ്യനാണ് പില്‍ക്കാലത്ത് താലൂക്ക് എം.എസ്.എഫ് (ഞാന്‍ പ്രസിഡണ്ടായ) കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി വന്ന് എന്റെ വലം കൈയായത്. അബ്ദുല്ല പടിഞ്ഞാര്‍.
പിന്നീട് ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ പടിഞ്ഞാറ് അവിടെ പ്രീഡിഗ്രി വിദ്യാര്‍ത്ഥി. ആ ലുക്കും കോലവും കണ്ടാണ് പടിഞ്ഞാറിനെ അബ്ദുല്ല വെസ്റ്റ് എന്ന് വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എം.എസ്.എഫിന്റെ കോളേജ് യൂണിറ്റിലും ഒരിടക്കാലത്തേക്ക് ഞങ്ങള്‍ സഹപ്രവര്‍ത്തകരായി. ലീഗ് പിളര്‍ന്നപ്പോള്‍ ഞങ്ങള്‍, ഞങ്ങള്‍ പോലുമറിയാതെ കരക്കടിഞ്ഞു. വിമത ലീഗിന്റെ ബഹറില്‍ മുങ്ങിപ്പോയില്ല. അതിന് ഞങ്ങളെ പ്രേരിപ്പിച്ചത് സി.എച്ച്. മുഹമ്മദ് കോയ സാഹബിന്റെ താരപരിവേഷം തന്നെയാണ്. പില്‍ക്കാലത്ത് സി.എച്ച്. കാസര്‍കോടെത്തിയാലൊക്കെ അബ്ദുല്ല ചുറ്റിപ്പറ്റി മണത്ത് ഉണ്ടാകും. അദ്ദേഹത്തിന് നല്‍കുന്ന വിരുന്ന് പരിപാടികളിലും എങ്ങനെയോ ഞങ്ങളും എത്തപ്പെടും. ദാനെ ദാനെ മേ ലിഖാ ഹെ ഖാനെവാലോം കെ നാം... എന്നാണല്ലോ പ്രമാണം.
മറ്റൊരോര്‍മ്മ. ബങ്കര മഞ്ചേശ്വരം പ്രദേശത്തെ പാവപ്പെട്ട മത്സ്യ തൊഴിലാളി, മറ്റു സാധു കുടുംബങ്ങളെ വഴിയാധാരമാക്കി കശക്കിയെറിഞ്ഞ ഒരു വെള്ളപ്പൊക്കക്കെടുതി. അവ്യക്തങ്ങളായ ചിത്രങ്ങള്‍ മനസില്‍ തെളിയുന്നു. തുടര്‍ ദിവസങ്ങളില്‍, കാസര്‍കോട് താലൂക്ക് എം.എസ്.എഫ്. നിസ്തുലമായ സേവനമാണവിടെ കാഴ്ച വെച്ചത്. ശരിയായ ഭക്ഷണം പോലും കിട്ടാതെ ദുരിതാശ്വാസ രംഗത്ത് സജീവമായ മുഖങ്ങളില്‍ പടിഞ്ഞാറിന്റേതും അഹമദ് വിദ്യാനഗറിന്റേതും... ഏവരുടെയും പ്രശംസ ഏറ്റു വാങ്ങിയ ആ പ്രവര്‍ത്തനത്തിന്റെ ബൗദ്ധീക നേതൃത്വം ടി.എ. ഇബ്രാഹിം സാഹബിനും പ്രായോഗിക നേതൃത്വം സി.എച്ച്.എ. റഹ്‌മാന്‍ സാഹിബിനുമാണ്. അന്നവിടെ ഭാഗവാക്കാവാന്‍ സാധിച്ചതിന് ദൈവത്തിന് സ്തുതി.
എം.എസ്.എഫ്. സംഘടനയുടെ ഫണ്ട് ശേഖരണാര്‍ത്ഥം, കാസര്‍കോട് ഇപ്പോഴത്തെ ക്രോസ് റോഡില്‍ ഞങ്ങളൊരു മാപ്പിളപ്പാട്ട് മേള നടത്തിയിട്ടുണ്ട്. അത് പോലൊന്ന് അതാദ്യം. പീര്‍ മുഹമ്മദും സംഘവും കല്യാണ വീടിലല്ലാതെ, ഒരു പൊതുസ്ഥലത്ത് (കാസര്‍കോട്ട്?) പരിപാടി നടത്തുന്നത് ആദ്യമാണെന്ന് അന്ന് പറഞ്ഞ് കേട്ടിരുന്നു. ക്രോസ് റോഡില്‍ മൂന്ന് നാല് കടകളേ അന്ന് തുറന്ന് പ്രവര്‍ത്തച്ചിരുന്നുള്ളൂ. അവ രണ്ട് ദിവസത്തേക്ക് അടപ്പിച്ച്, ക്രോസ് റോഡിന്റെ രണ്ട് വശവും ഓല കൊണ്ട് മറച്ച്, അകത്ത് നിറയെ കസേരയിട്ട്, കെ.പി.ആര്‍ റാവു റോഡ് ഭാഗത്ത് സ്റ്റേജ് കെട്ടി ടിക്കറ്റ് വെച്ച് പരിപാടി. പീര്‍ മുഹമ്മദിനെ അറേഞ്ച് ചെയ്ത് തന്ന ഒരധ്യാപകന്‍ കൂടെ കഥാപ്രസംഗം നടത്തി കൂവലും ഏറ്റു വാങ്ങി. അന്നത്തെ താലൂക്ക് യൂത്ത് ലീഗ് പ്രസിഡണ്ട് സി.ടി. അഹമദലിയാണ് ഉദ്ഘാടനം ചെയ്തത്. ഞാന്‍ സ്വാഗതം പറയാന്‍ പോയി മുന്നിലെ വലിയ സദസ്സ് കണ്ട് ആകെ കുഴഞ്ഞ് വീഴാതെ പോയത് ഓര്‍ക്കുന്നു. പക്ഷെ പടിഞ്ഞാറ് അനൗണ്‍സ്മന്റ് അടിപൊളിയാക്കി. ആറ് മണി മുതല്‍ ഏതാണ്ടാരംഭിച്ച പരിപാടി രാത്രി പന്ത്രണ്ട് വരെ നീണ്ടു. പീര്‍ മുഹമ്മദും സംഘവും പാടി അവിസ്മരണീയമാക്കിയ ആ പരിപാടി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയെന്ന് മാത്രമല്ല, അബ്ദുല്ല പടിഞ്ഞാര്‍, അഹമദ് വിദ്യാനഗര്‍ തുടങ്ങിയവര്‍ എം.എസ്.എഫ് സ്റ്റാര്‍സ് ആവുകയും ചെയ്തു. അതിന്റെ വെളിച്ചത്തില്‍ ഈ ഞാനും നിന്നു. 78-ലാണത്രെ അബ്ദുല്ല തന്റെ ദൗത്യ ഭാണ്ഡവുമായി യു.എ.ഇ.യിലേക്ക് ചേക്കേറുന്നത്്. ടി.എ. ഇബ്രാഹിം സാഹിബ് സ്ഥാനാര്‍ത്ഥിയായ വാശിയേറിയ തിരഞ്ഞെടുപ്പും പോരാ പൊരിഞ്ഞ യുദ്ധവും കഴിഞ്ഞ് റഹ്‌മാന്‍ തായലങ്ങാടി ചന്ദ്രിക കോഴിക്കോട് ഡെസ്‌ക്കിലേക്ക് മാറുന്ന ഒഴിവിലേക്ക് ഞാന്‍ അവരോധിക്കപ്പെടുന്നു, കാസര്‍കോട് ലേഖകനായി. 79-ലാണ് ഞാന്‍ സൗദിയിലേക്ക് കപ്പല്‍ (പാറുന്ന) കയറുന്നത്. പിന്നീട് ഞങ്ങള്‍-അബ്ദുല്ല പടിഞ്ഞാറും ഞാനും-ഈ ലോകത്തിന്റെ രണ്ട് വ്യത്യസ്ത കോണുകളിലായി. ദശകങ്ങളോളം.
82 മുതല്‍ മുംബൈയിലും സൗദിയിലുമായി എന്റെ ജീവിതം തളച്ചിടപ്പെട്ടപ്പോള്‍ യു.എ.ഇ.യില്‍ അബ്ദുല്ല, വിവിധ സംഘടനകളിലായി, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഏറെ തിളങ്ങിക്കൊണ്ട് തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. സ്മാര്‍ട്ട് എന്ന പദം അബ്ദുല്ലക്ക് തീര്‍ത്തും ചേരുമായിരുന്നു. എല്ലാ മേഖലകളിലും അബ്ദുല്ല തന്റെതായ കൈയൊപ്പ് ചാര്‍ത്താന്‍ ശ്രമിച്ചു. പലയിടത്തും വിജയവെന്നിക്കൊടി പാറിച്ചു. പക്ഷെ അതോടനുബന്ധിച്ച് കൂടെക്കൂടിയ, ഒരു ചിട്ടയില്ലാത്ത ജീവിതമാകണം അവന് ഈ രോഗങ്ങളെല്ലാം ശരീരത്തിലിട്ടു കൊടുത്തത്. അതാവുമോ അബ്ദുല്ലയെ നേരത്തെ തിരിച്ചു വിളിച്ചതെന്ന് വ്യക്തിപരമായി എനിക്ക് സന്ദേഹമുണ്ട്. പക്ഷെ അല്ല, അതൊക്കെ ഒരു കാരണം മാത്രമല്ലേ.? വി. ഖുര്‍ആനില്‍ പറയുന്നു. (57: 22) ഈ ഭൂമിയിലോ നിങ്ങളില്‍ തന്നെയോ ഒരു മുസീബത്തും സംഭവിക്കുന്നില്ല, ഒരു കിത്താബില്‍ നേരത്തെ തന്നെ രേഖപ്പെട്ട പോലെയല്ലാതെ.. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളും അത് വളരെ എളുപ്പമാണ.് നല്ലൊരു പ്രഭാഷകന്‍ കൂടിയായ പടിഞ്ഞാര്‍ ഗള്‍ഫില്‍ കെ.എം.സി.സി., അബൂദാബി തളങ്കര മുസ്ലിം ജമാഅത്ത്, പിന്നീട് ഐ.എം.സി.സി. തുടങ്ങി ചെന്നിടത്തെല്ലാം, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍, ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഒരു പശ്ചിമ താരകം തന്നെയായി. ഭാവി ലോകത്ത് ദൈവീകമായ സര്‍വ്വ അനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട്, ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനയോടെ...