അബ്ദുല്ല പടിഞ്ഞാര്‍ അന്തരിച്ചു

കാസര്‍കോട്: സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ പ്രവാസിയും ഐ.എം.സി.സി. നേതാവുമായിരുന്ന തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല പടിഞ്ഞാര്‍(66)അന്തരിച്ചു. ഇന്ന് രാവിലെ നഗരത്തിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് സൗഹൃദ ഐക്യവേദിയുടെ സ്ഥാപകരില്‍ ഒരാളാണ്. വലിയ സുഹൃദ്‌വലയത്തിന്റെ ഉടമയാണ്. അബുദാബിയില്‍ ഐ.എം.സി.സിയുടെ നേതൃ രംഗത്ത് ദീര്‍ഘകാലം സജീവമായി ഉണ്ടായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് അടക്കമുള്ളവരുമായി വലിയ സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു. അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. കാസര്‍കോട്ടെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമായിരുന്നു. ഭാര്യ: സുലൈഖ: […]

കാസര്‍കോട്: സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ പ്രവാസിയും ഐ.എം.സി.സി. നേതാവുമായിരുന്ന തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല പടിഞ്ഞാര്‍(66)അന്തരിച്ചു. ഇന്ന് രാവിലെ നഗരത്തിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് സൗഹൃദ ഐക്യവേദിയുടെ സ്ഥാപകരില്‍ ഒരാളാണ്. വലിയ സുഹൃദ്‌വലയത്തിന്റെ ഉടമയാണ്. അബുദാബിയില്‍ ഐ.എം.സി.സിയുടെ നേതൃ രംഗത്ത് ദീര്‍ഘകാലം സജീവമായി ഉണ്ടായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് അടക്കമുള്ളവരുമായി വലിയ സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു. അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. കാസര്‍കോട്ടെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമായിരുന്നു.
ഭാര്യ: സുലൈഖ: മക്കള്‍: റിജാസ് (ദുബായ്), റിസ്‌വാന, റിസാല്‍.

Related Articles
Next Story
Share it