പച്ചക്കാട് മദ്രസയില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം അബ്ദുല്‍ സമദ് മൗലവി നാട്ടിലേക്ക് മടങ്ങി
അണങ്കൂര്‍: പെരിന്തല്‍മണ്ണയില്‍ നിന്ന് വന്ന് അണങ്കൂര്‍ പച്ചക്കാടിന്റെ ജീവിതത്തിലലിഞ്ഞ്, മമ്പഉല്‍ മദ്രസയുടെ സര്‍വ്വതോന്മുഖ പുരോഗതിയിലും മുന്നണിയില്‍ പ്രവര്‍ത്തിച്ച്, നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത അഭിമാനത്തോടെ 38 വര്‍ഷങ്ങള്‍ക്ക് ശേഷം അബ്ദുല്‍സമദ് മൗലവി നാട്ടിലേക്ക് മടങ്ങുന്നു. പൊതുപരീക്ഷകളിലും ഇസ്ലാമിക കലാസാഹിത്യ മേളകളിലും കാസര്‍കോട് മേഖലയിലെ തന്നെ ഏറ്റവും മികച്ച മദ്രസകളില്‍ ഒന്നാണ് പച്ചക്കാട് മമ്പഉല്‍ ഉലും മദ്രസ. 38 വര്‍ഷം മുമ്പ് ചെറിയ പ്രായത്തില്‍ തന്നെ ഇമാമായാണ് ഇദ്ദേഹം പച്ചക്കാട്ട് എത്തിയത്. പിന്നീട് മദ്രസയില്‍ അധ്യാപകനായി. പൊതുപരീക്ഷകളില്‍ ടോപ് പ്ലസ് […]

അണങ്കൂര്‍: പെരിന്തല്‍മണ്ണയില്‍ നിന്ന് വന്ന് അണങ്കൂര്‍ പച്ചക്കാടിന്റെ ജീവിതത്തിലലിഞ്ഞ്, മമ്പഉല്‍ മദ്രസയുടെ സര്‍വ്വതോന്മുഖ പുരോഗതിയിലും മുന്നണിയില്‍ പ്രവര്‍ത്തിച്ച്, നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത അഭിമാനത്തോടെ 38 വര്‍ഷങ്ങള്‍ക്ക് ശേഷം അബ്ദുല്‍സമദ് മൗലവി നാട്ടിലേക്ക് മടങ്ങുന്നു. പൊതുപരീക്ഷകളിലും ഇസ്ലാമിക കലാസാഹിത്യ മേളകളിലും കാസര്‍കോട് മേഖലയിലെ തന്നെ ഏറ്റവും മികച്ച മദ്രസകളില്‍ ഒന്നാണ് പച്ചക്കാട് മമ്പഉല്‍ ഉലും മദ്രസ. 38 വര്‍ഷം മുമ്പ് ചെറിയ പ്രായത്തില്‍ തന്നെ ഇമാമായാണ് ഇദ്ദേഹം പച്ചക്കാട്ട് എത്തിയത്. പിന്നീട് മദ്രസയില്‍ അധ്യാപകനായി. പൊതുപരീക്ഷകളില്‍ ടോപ് പ്ലസ് നേടുന്ന വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിലും സമ്പൂര്‍ണ്ണ വിജയം നേടിക്കൊടുക്കുന്നതിലും ഇസ്ലാമിക കലാസാഹിത്യ മത്സരങ്ങളില്‍ മദ്രസക്ക് കിരീടം നേടിക്കൊടുക്കുന്നതിലും അബ്ദുസ്സമദ് മൗലവി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാലും വീടിന് തൊട്ടടുത്ത് തന്നെ ഒരു ജോലി തരപ്പെടുത്താന്‍ ആഗ്രഹിച്ചുമാണ് ഇദ്ദേഹം ഏതാണ്ട് നാല് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം പച്ചക്കാട് നിന്ന് വിടപറയുന്നത്. ഇന്നലെ നടന്ന യാത്രയയപ്പ് യോഗം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇമാമായിരുന്ന അബൂബക്കര്‍ ഹനീഫിക്കും യാത്രയയപ്പ് നല്‍കി. മദ്രസ പ്രസിഡണ്ട് എ.കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ട് ടി.പി മുഹമ്മദ് കുഞ്ഞി ഹാജി, ട്രഷറര്‍ പി.കെ കുഞ്ഞാലി, ഇമാം അബൂബക്കര്‍ സിദ്ധീഖ് ദാരിമി, സദര്‍ മുഅല്ലിം എന്‍.പി.എം കുട്ടി മൗലവി, അബ്ദുല്‍സലാം അസ്‌നവി, ഉമറുല്‍ ഫാറൂഖ് അസ്‌നവി, സമീര്‍ പച്ചക്കാട്, ബഷീര്‍ പച്ചക്കാട്, ലത്തീഫ് കെ.എം, ഹബീബുല്ല ഹാജി, ടി.എ അബ്ദുല്ല ഹാജി, ഇബ്രാഹിം കെ.എം തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈസല്‍ പച്ചക്കാട് നന്ദി പറഞ്ഞു.