വിട പറഞ്ഞത് കാസര്‍കോട്ടെ വസ്ത്ര വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണി
കാസര്‍കോടിന്റെ വസ്ത്ര വ്യാപാര ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഇന്നലെ വിടപറഞ്ഞത്. വനിതാ റസാഖ് എന്ന എം. അബ്ദുല്‍ റസാഖ് ഹാജി ഏഴ് പതിറ്റാണ്ടിലധികമായി കാസര്‍കോട്ട് വ്യാപാരം നടത്തി വന്നിരുന്ന കുടുംബപരമ്പരയിലെ പ്രധാനിയാണ്. ഒരു കാലത്ത് കാസര്‍കോട്ട് വസ്ത്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രം എം.എ. ബസാര്‍ ആയിരുന്നു. 1960-80കളില്‍ നഗരത്തിന്റെ മുഖമായി അറിയപ്പെട്ട മുഹമ്മദലി ബസാറില്‍(എം.എ. ബസാര്‍) നിറയെ തുണിക്കടകളായിരുന്നു അന്ന്. അതിലൊന്ന് തളങ്കര തെരുവത്ത് കോയാസ് ലൈനിലെ മാഹിന്‍ച്ചാന്റെ മമ്മിഞ്ഞി സ്ഥാപിച്ച തുണിക്കടയാണ്. ഇദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളാണ് […]
കാസര്‍കോടിന്റെ വസ്ത്ര വ്യാപാര ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഇന്നലെ വിടപറഞ്ഞത്. വനിതാ റസാഖ് എന്ന എം. അബ്ദുല്‍ റസാഖ് ഹാജി ഏഴ് പതിറ്റാണ്ടിലധികമായി കാസര്‍കോട്ട് വ്യാപാരം നടത്തി വന്നിരുന്ന കുടുംബപരമ്പരയിലെ പ്രധാനിയാണ്. ഒരു കാലത്ത് കാസര്‍കോട്ട് വസ്ത്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രം എം.എ. ബസാര്‍ ആയിരുന്നു. 1960-80കളില്‍ നഗരത്തിന്റെ മുഖമായി അറിയപ്പെട്ട മുഹമ്മദലി ബസാറില്‍(എം.എ. ബസാര്‍) നിറയെ തുണിക്കടകളായിരുന്നു അന്ന്. അതിലൊന്ന് തളങ്കര തെരുവത്ത് കോയാസ് ലൈനിലെ മാഹിന്‍ച്ചാന്റെ മമ്മിഞ്ഞി സ്ഥാപിച്ച തുണിക്കടയാണ്. ഇദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളാണ് […]
കാസര്‍കോടിന്റെ വസ്ത്ര വ്യാപാര ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ഇന്നലെ വിടപറഞ്ഞത്. വനിതാ റസാഖ് എന്ന എം. അബ്ദുല്‍ റസാഖ് ഹാജി ഏഴ് പതിറ്റാണ്ടിലധികമായി കാസര്‍കോട്ട് വ്യാപാരം നടത്തി വന്നിരുന്ന കുടുംബപരമ്പരയിലെ പ്രധാനിയാണ്.
ഒരു കാലത്ത് കാസര്‍കോട്ട് വസ്ത്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രം എം.എ. ബസാര്‍ ആയിരുന്നു. 1960-80കളില്‍ നഗരത്തിന്റെ മുഖമായി അറിയപ്പെട്ട മുഹമ്മദലി ബസാറില്‍(എം.എ. ബസാര്‍) നിറയെ തുണിക്കടകളായിരുന്നു അന്ന്. അതിലൊന്ന് തളങ്കര തെരുവത്ത് കോയാസ് ലൈനിലെ മാഹിന്‍ച്ചാന്റെ മമ്മിഞ്ഞി സ്ഥാപിച്ച തുണിക്കടയാണ്. ഇദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളാണ് എം. അബൂബക്കര്‍ ഹാജിയും മാഹിന്‍ ഹാജിയും. പില്‍ക്കാലത്ത് ഇവര്‍ ഉപ്പയുടെ കട 'എം. അബൂബക്കര്‍ ആന്റ് ബ്രദര്‍' എന്ന പേരില്‍ നവീകരിച്ചു. ദീര്‍ഘ കാലം നഗരത്തിലെ പ്രധാന തുണിക്കടകളില്‍ ഒന്നായി ഇത് പ്രവര്‍ത്തിച്ചുവന്നു. ഹാജി അഹ്‌മദ് കുന്നില്‍ ആന്റ് സണ്‍സ്, ഡ്രീം ടെക്‌സ്, അബൂബക്കര്‍ ആന്റ് സണ്‍സ്(കാസര്‍കോട് നഗരസഭയിലെ ആദ്യകാല കൗണ്‍സിലര്‍മാരില്‍ ഒരാളായ തളങ്കര ഖാസിലേനിലെ അക്കച്ച എന്ന അബൂബക്കര്‍ സ്ഥാപിച്ച കട)തുടങ്ങിയ കടകള്‍ എം.എ. ബസാറില്‍ നിരന്നുനിന്ന കാലമായിരുന്നു അത്. 'എം. അബൂബക്കര്‍ ആന്റ് ബ്രദര്‍' എന്ന കട പിന്നീട് രണ്ടുകടകളായി രൂപാന്തരപ്പെട്ടു. അബൂബക്കര്‍ ഹാജിയും മാഹിന്‍ ഹാജിയും വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സാഹോദര്യത്തിന് ഒട്ടും കോട്ടം തട്ടാകെ വെവ്വേറെ കടകള്‍ തുറക്കുകയായിരുന്നു. അബൂബക്കര്‍ ഹാജി എം.എ. സണ്‍സ് എന്ന പേരിലും മാഹിന്‍ ഹാജി നേരെ എതിര്‍വശം നാസര്‍ ടെക്‌സ്റ്റെയില്‍സ് എന്ന പേരിലുമാണ് പുതിയ കട തുറന്നത്. ഒരു കാലത്ത് കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അടക്കമുള്ളവര്‍ ഇവിടെ തുണിത്തരങ്ങള്‍ വാങ്ങാന്‍ എത്തിയിരുന്നു. എം.എ. സണ്‍സും നാസര്‍ ടെക്‌സ്റ്റെയില്‍സും ഒരു കാലഘട്ടത്തിന്റെ അടയാളം തന്നെയായിരുന്നു. മുംബൈയില്‍ ഇറങ്ങുന്ന ഏറ്റവും മോഡേണ്‍ വസ്ത്രങ്ങള്‍ ലഭിച്ചിരുന്ന കടകള്‍ ആയിരുന്നു ഇവ. അബൂബക്കര്‍ ഹാജിക്ക് മൂന്ന് മക്കള്‍. മഹ്‌മൂദ് ഹാജിയും (ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു)ഇന്നലെ അന്തരിച്ച എം. അബ്ദുല്‍ റസാഖ് ഹാജിയും ഖദീജയും. മുന്‍ എം.എല്‍.എ ബി.എം അബ്ദുല്‍ റഹ്‌മാന്റെ സഹോദരന്‍ അബ്ദുല്‍ റഹീം ആണ് ഖദീജയെ വിവാഹം കഴിച്ചത്. അബ്ദുല്‍ റസാഖ് ഹാജിയും മഹ്‌മൂദ് ഹാജിയും പതിറ്റാണ്ടുകളോളം എം.എ. സണ്‍സ് നടത്തിവന്നു.
മാഹിന്‍ഹാജിയുടെ മക്കളായ മുഹമ്മദലിയും (കാസര്‍കോട്ടെ സി.പി.എം. നേതാവ്) ഒരു വര്‍ഷം മുമ്പ് അന്തരിച്ച അബ്ദുല്‍ മജീദും ബദ്‌റുദ്ദീനും ഷംസുദ്ദീനും നാസറും ചേര്‍ന്നാണ് പില്‍കാലത്ത് നാസര്‍ ടെക്‌സ്റ്റെയില്‍സ് നടത്തിയത്.
നഗരം പഴയ ബസ്സ്റ്റാന്റിലേക്ക് വളര്‍ന്നപ്പോള്‍ 20 വര്‍ഷം മുമ്പ് അബ്ദുല്‍ റസാഖ് ഹാജിയും സഹോദരന്‍ മഹ്‌മൂദ് ഹാജിയും വ്യാപാരം കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡിലേക്ക് പറിച്ചുനടുകയും വനിത ടെക്‌സ്റ്റെയില്‍സ് എന്ന പേരില്‍ വിപുലമായരീതിയില്‍ പുതിയ കട തുറക്കുകയുമായിരുന്നു.
കാസര്‍കോട്ടെ ആധുനിക രീതിയിലുള്ള ആദ്യത്തെ വസ്ത്രക്കടകളില്‍ ഒന്നായ വനിതാ ടെക്‌സ്റ്റെയില്‍സ് അക്കാലത്ത് കര്‍ണാടകയില്‍ നിന്നുപോലുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു.
വനിതാ ടെക്‌സ്റ്റെയില്‍സിലേക്കും കണ്ണന്‍സ് ടെക്‌സ്റ്റെയില്‍സിലേക്കും സുല്‍സണിലേക്കും മുബാറക് ടെക്‌സ്റ്റെയില്‍സിലേക്കും വസ്ത്രം വാങ്ങാന്‍ എത്തുന്ന കര്‍ണാടകയില്‍ നിന്നുള്ളവരുടെ ജീപ്പുകള്‍ ഒരു കാലത്ത് ബസ്സ്റ്റാന്റ് പരിസരത്ത് നിരന്നു നില്‍ക്കുന്നത് കാണാമായിരുന്നു.
കാസര്‍കോടിന് പുതു വസ്ത്രത്തിന്റെ പുതിയ വില്‍പ്പന സംസ്‌കാരം സമ്മാനിച്ചവരില്‍ ഒരാളായിരുന്നു അബ്ദുല്‍ റസാഖ് ഹാജി. കൃഷിയിലും അദ്ദേഹം തല്‍പ്പരനായിരുന്നു. തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡിലെ വീട്ടു വളപ്പില്‍ വിവിധ ഇനം ഫലവൃക്ഷങ്ങള്‍ കൃഷിചെയ്തുവന്നിരുന്നു.
എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു റസാഖ് ഹാജി. ഇന്നലെ പാതിരാനേരത്ത് പോലും ഖബറടക്ക ചടങ്ങിന് മാലിക്ദിനാര്‍ പള്ളിയിലേക്ക് നിരവധി പേര്‍ ഒഴുകിയെത്തിയത് അദ്ദേഹത്തോടുള്ള സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം എടുത്തു കാട്ടുന്നതായി.