അബ്ദുല്‍ റഹ്മാന്‍ നാങ്കി: നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകന്‍- എ.കെ.എം അഷ്‌റഫ്

മൊഗ്രാല്‍: ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതചര്യയാക്കി മാറ്റി നാട്ടുകാരുടെ ഹൃദയത്തില്‍ ഇടംനേടിയ പൊതുപ്രവര്‍ത്തകനായിരുന്നു അബ്ദുല്‍ റഹ്മാന്‍ നാങ്കിയെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. മൊഗ്രാല്‍ ടൗണില്‍ ദേശീയവേദി സംഘടിപ്പിച്ച അബ്ദുല്‍ റഹ്മാന്‍ നാങ്കി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ വളരെ ആദരവോടെ വിളിച്ചിരുന്ന അദ്രാന്‍ച്ചയുടെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെയാണ്. നാടിന്റെ സകലമേഖലകളിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ അബ്ദുല്‍ റഹ്മാന്‍ നാങ്കിക്ക് കഴിഞ്ഞിരുന്നു. മൂന്നു പതിറ്റാണ്ട് പിന്നിട്ട മൊഗ്രാല്‍ ദേശീയ വേദിയുടെ ഉയര്‍ച്ചയിലും, […]

മൊഗ്രാല്‍: ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതചര്യയാക്കി മാറ്റി നാട്ടുകാരുടെ ഹൃദയത്തില്‍ ഇടംനേടിയ പൊതുപ്രവര്‍ത്തകനായിരുന്നു അബ്ദുല്‍ റഹ്മാന്‍ നാങ്കിയെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. മൊഗ്രാല്‍ ടൗണില്‍ ദേശീയവേദി സംഘടിപ്പിച്ച അബ്ദുല്‍ റഹ്മാന്‍ നാങ്കി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ വളരെ ആദരവോടെ വിളിച്ചിരുന്ന അദ്രാന്‍ച്ചയുടെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെയാണ്. നാടിന്റെ സകലമേഖലകളിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ അബ്ദുല്‍ റഹ്മാന്‍ നാങ്കിക്ക് കഴിഞ്ഞിരുന്നു. മൂന്നു പതിറ്റാണ്ട് പിന്നിട്ട മൊഗ്രാല്‍ ദേശീയ വേദിയുടെ ഉയര്‍ച്ചയിലും, സര്‍വ്വോപരി മൊഗ്രാലിന്റെ സാമൂഹിക മണ്ഡലത്തില്‍ എമ്പാടും നിറഞ്ഞുനിന്ന അബ്ദുല്‍ റഹ്മാന്‍ നാങ്കിയുടെ സേവനം മൊഗ്രാലിന്റെ ചരിത്രത്തില്‍ വിസ്മരിക്കപ്പെടാത്ത വിധം അതുല്യമാണെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതം പറഞ്ഞു. എം.എ ഹമീദ് സ്പിക്, നിസാര്‍ പെര്‍വാഡ്, എം മാഹിന്‍ മാസ്റ്റര്‍, ടി.എം ഷുഹൈബ്, മുകുന്ദന്‍ മാഷ്, എം.എ അബ്ദുല്‍ റഹ്മാന്‍, കെ.എ അബ്ദുല്‍ റഹ്മാന്‍, കെ.എം മുഹമ്മദ്, ഡോ.ഇസ്മായില്‍, ബി.എന്‍ മുഹമ്മദ് അലി, ഖാദര്‍ മാഷ് എം.ജി.എ റഹ്മാന്‍, എം.എം റഹ്മാന്‍, എം.എ മൂസ, എല്‍.ടി മനാഫ്, വിജയകുമാര്‍, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് മൊഗ്രാല്‍, മുഹമ്മദ് അഷ്‌റഫ് സാഹിബ്, ഇബ്രാഹിം ഖലീല്‍, എം.എ ഇക്ബാല്‍, അബ്ദുള്ള അറബി സംസാരിച്ചു. റിയാസ് കരീം നന്ദി പറഞ്ഞു.

Related Articles
Next Story
Share it