അബ്ദുല്‍ റഹ്മാന്‍ നാങ്കി: കടപുഴകി വീണത് നന്മയുടെ പൂമരം
നന്മയുടെ പൂമരം എന്ന് നമ്മള്‍ പലരെയും ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ നന്മ മരമാണ് അബ്ദുല്‍ റഹ്മാന്‍ നാങ്കിയുടെ വിയോഗത്തിലൂടെ കടപുഴകി വീണിരിക്കുന്നത്. ജീവിതാന്ത്യം വരെ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ ജീവവായുവാക്കി മാറ്റി കടന്ന്‌പോയ അബ്ദുല്‍ റഹ്മാന്‍ നാട്ടുകാര്‍ക്ക് എന്നും വിസ്മയമായിരുന്നു. 1980 കാലയളവില്‍ മുംബൈയിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന വേളയിലാണ് അബ്ദുല്‍ റഹ്മാന്‍ തന്റെ ശ്രദ്ധ ചാരിറ്റി മേഖലയിലേക്ക് തിരിക്കുന്നത്.പിന്നീട് നാട്ടിലെത്തി ഈ മേഖലയില്‍ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം കോവിഡ് എന്ന മഹാമാരി തന്നെ വിടാതെ വേട്ടയാടുന്നത് വരെ […]

നന്മയുടെ പൂമരം എന്ന് നമ്മള്‍ പലരെയും ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ നന്മ മരമാണ് അബ്ദുല്‍ റഹ്മാന്‍ നാങ്കിയുടെ വിയോഗത്തിലൂടെ കടപുഴകി വീണിരിക്കുന്നത്. ജീവിതാന്ത്യം വരെ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ ജീവവായുവാക്കി മാറ്റി കടന്ന്‌പോയ അബ്ദുല്‍ റഹ്മാന്‍ നാട്ടുകാര്‍ക്ക് എന്നും വിസ്മയമായിരുന്നു.
1980 കാലയളവില്‍ മുംബൈയിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന വേളയിലാണ് അബ്ദുല്‍ റഹ്മാന്‍ തന്റെ ശ്രദ്ധ ചാരിറ്റി മേഖലയിലേക്ക് തിരിക്കുന്നത്.പിന്നീട് നാട്ടിലെത്തി ഈ മേഖലയില്‍ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം കോവിഡ് എന്ന മഹാമാരി തന്നെ വിടാതെ വേട്ടയാടുന്നത് വരെ അഭംഗുരം തുടര്‍ന്നു.
പൊലിഞ്ഞു പോകുമായിരുന്ന ഒത്തിരി ജീവനുകളെ വാരിയെടുത്ത് രക്ഷപ്പെടുത്തിയ കരങ്ങള്‍....
തകര്‍ന്നു പോകുമായിരുന്ന എത്രയോ ജീവിതങ്ങള്‍ക്ക് തുണയായ വ്യക്തിത്വം...
അതെ, യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകന് വേണ്ടുന്ന എല്ലാ മൂല്യങ്ങളും
ശരിയായ അര്‍ത്ഥത്തില്‍ ഒത്തിണങ്ങിയ മാതൃകാ യോഗ്യനായ ഒരു വ്യക്തിത്വമാണ് യാത്രയായത്. നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹകാര്യങ്ങളിലാ യാലും, രോഗംകൊണ്ട് പ്രയാസപ്പെടുന്ന നിരാലംബര്‍ക്ക് സാന്ത്വനം പകര്‍ന്ന് നല്‍കാനും പട്ടിണി പാവങ്ങള്‍ക്ക് ഭക്ഷണങ്ങള്‍ എത്തിച്ചുനല്‍കാനും അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് ഭവനനിര്‍മാണ സഹായം എത്തിക്കാനുമൊക്കെ അബ്ദുല്‍റഹ്മാന്‍ കാണിച്ചിരുന്ന ശുഷ്‌കാന്തി എടുത്തുപറയേണ്ടത് തന്നെയാണ്.
നാട്ടില്‍ ആരു മരിച്ചാലും, അപകടത്തില്‍പെട്ടാലും ആദ്യം ഓടിയെത്തുക അബ്ദുറഹ്മാന്‍ നാങ്കിയാണ്. മരിച്ചവരുടെ മയ്യത്ത് പരിപാലനത്തിനും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും അബ്ദുറഹ്മാന്‍ എന്നും മുന്‍പന്തിയിലായിരുന്നു.ഇതൊന്നും യാതൊരു ലാഭേച്ഛയും കൂടാതെയായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
അദ്ദേഹം നടത്തിവന്നിരുന്ന മൊഗ്രാലിലെ ബദ് രിയ ഹോട്ടല്‍ വെറും ഒരു ഹോട്ടല്‍ ആയിരുന്നില്ല, അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തന കേന്ദ്രമായിരുന്നു അത്. ദിനംപ്രതി ഒത്തിരി പാവപ്പെട്ടവരാണ് ആവലാതികളുമായി അവിടെ എത്തിയിരുന്നത്.
അദ്രാന്‍ച്ചയോട് പറഞ്ഞാല്‍ എന്തെങ്കിലും വഴിയൊപ്പിച്ച് തങ്ങളെ സഹായിക്കുമെന്ന ഉറച്ച വിശ്വാസമാണ് പാവപ്പെട്ടവരെ അദ്ദേഹത്തിന്റെ സമീപമെത്താന്‍ പ്രേരിപ്പിച്ചിരുന്നത്.
ലോല ഹൃദയനായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ മറ്റുള്ളവരുടെ ദുഃഖം അദ്ദേഹത്തിന്റെ കാതിലെത്തിയാല്‍ എത്ര തിരക്കാണെങ്കിലും അദ്ദേഹം ഹോട്ടല്‍ വിട്ടിറങ്ങും. പിന്നെ നാട്ടിലെ ധനികരുടെ വീടുകള്‍ ലക്ഷ്യമാക്കിയായിരിക്കും യാത്ര! അവരെ കാര്യങ്ങള്‍ ബോധിപ്പിച്ച് കാശ് സ്വരൂപ്പിക്കാന്‍ പിന്നെ ഒത്തിരി നേരം വേണ്ടിവരില്ല. ഉടന്‍ അര്‍ഹരുടെ കരങ്ങളിലേക്ക് അത് എത്തിക്കുകയും ചെയ്യും. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അത് കൊണ്ട് തന്നെ അദ്രാന്‍ച്ച കാശ് ചോദിച്ചാല്‍ കൊടുക്കാത്തവരായി ആരുമുണ്ടാവില്ല. അര്‍ഹതപ്പെട്ട കരങ്ങളിലേക്ക് അത് എത്തുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലുള്ള മതിപ്പും തന്നെയാണ് കാരണം. ഇങ്ങനെ, നിരാലംബരുടെ കണ്ണീരൊപ്പന്‍ എത്രയെത്ര ലക്ഷങ്ങളാണ് ഈ വിശാല മനസ്‌കനിലൂടെ ഒഴുകിയത്.
-ടി.കെ അന്‍വര്‍