അബ്ദുല്‍ റഹ്‌മാന്‍ ബാഖവി: സൗമ്യനായ പണ്ഡിതന്‍
കഴിഞ്ഞ ദിവസം മരണപ്പെട്ട മലപ്പുറം മാട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ ബാഖവി തളങ്കര മാലിക് ദീനാര്‍ ദര്‍സില്‍ അഞ്ചോളം വര്‍ഷങ്ങള്‍ മുദരിസായിരുന്നു. ഞങ്ങള്‍ പുതിയ ഉസ്താദ് എന്നായിരുന്നു വിളിച്ചിരുന്നത്. കൂട്ടുകാരന്‍ ഇസ്മാഈല്‍ ദേലംപാടിയുടെ വാട്‌സ്ആപ് വോയിസ് കേട്ടപ്പോള്‍ സത്യമാണോ എന്ന് അല്‍പം ശങ്കിച്ചു. പിന്നീട് ഉസ്താദും മാലിക് ദീനാറില്‍ സഹ മുദരിസും ഖത്തീബുമായിരുന്ന പുത്തിഗെ അബ്ബാസ് ഫൈസിയാണ് മലപ്പുറം ഉസ്താദിന്റെ വീട്ടില്‍ വിളിച്ച് മരണം ഉറപ്പു വരുത്തിയത്. അപ്പോഴേക്കും ഖബറടക്കം കഴിഞ്ഞിരുന്നു. മകന്‍ പറഞ്ഞത് ബാപ്പ ആരോടും വിദ്വേഷം […]

കഴിഞ്ഞ ദിവസം മരണപ്പെട്ട മലപ്പുറം മാട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ ബാഖവി തളങ്കര മാലിക് ദീനാര്‍ ദര്‍സില്‍ അഞ്ചോളം വര്‍ഷങ്ങള്‍ മുദരിസായിരുന്നു. ഞങ്ങള്‍ പുതിയ ഉസ്താദ് എന്നായിരുന്നു വിളിച്ചിരുന്നത്.
കൂട്ടുകാരന്‍ ഇസ്മാഈല്‍ ദേലംപാടിയുടെ വാട്‌സ്ആപ് വോയിസ് കേട്ടപ്പോള്‍ സത്യമാണോ എന്ന് അല്‍പം ശങ്കിച്ചു. പിന്നീട് ഉസ്താദും മാലിക് ദീനാറില്‍ സഹ മുദരിസും ഖത്തീബുമായിരുന്ന പുത്തിഗെ അബ്ബാസ് ഫൈസിയാണ് മലപ്പുറം ഉസ്താദിന്റെ വീട്ടില്‍ വിളിച്ച് മരണം ഉറപ്പു വരുത്തിയത്. അപ്പോഴേക്കും ഖബറടക്കം കഴിഞ്ഞിരുന്നു. മകന്‍ പറഞ്ഞത് ബാപ്പ ആരോടും വിദ്വേഷം വെക്കുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. അത് മരണസമയത്ത് നല്ല മരണം വരിക്കാന്‍ ബാപ്പക്ക് സാധിച്ചു എന്നാണ്.
വളരെ സൗമ്യരും വിനയത്തിന്റെ ആള്‍രൂപവുമായിരുന്നു അദ്ദേഹം. ആരോടും അധികം സംസാരത്തിലേര്‍പ്പെടാത്ത പ്രകൃതിയായിരുന്നു. എന്നാല്‍ ക്ലാസില്‍ വളരെയേറെ കാര്യങ്ങള്‍ പറയുമായിരുന്നു. തളങ്കരയില്‍ ഉള്ളവര്‍ക്ക് പോലും ഇപ്പോള്‍ തോന്നിയിട്ടുണ്ടാകാം ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന്. മുന്‍ ഖാസിയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായിരുന്ന ടി.കെ.എം ബാവ മുസ്‌ല്യാരോട് വളരെ ആദരവോടെ മാത്രം സംസാരിക്കുന്നവരായിരുന്നു.
എന്നോട് വളരെ സ്‌നേഹമായിരുന്നു. ഞാന്‍ ഉസ്താദിന്റെ സേവകനായിരുന്നു. ഭക്ഷണവും മറ്റും കൊണ്ട് കൊടുക്കുകയും വസ്ത്രങ്ങള്‍ തേച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ പൈസ തരുമായിരുന്നു.
രണ്ട് പ്രാവശ്യം ഉസ്താദിനൊപ്പം ഉസ്താദിന്റെ വീട്ടില്‍ പോയിരുന്നു.
നല്ല അവതരണമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. പല പല കാര്യങ്ങളും വളരെ വിശദീകരിച്ച് തരുമായിരുന്നു. തമാശകള്‍ അര്‍ത്ഥമുള്ളതായിരുന്നു. ഉസ്താദ് തളങ്കര വിട്ടു പോകുമ്പോള്‍ കുറെ വിദ്യാര്‍ത്ഥികളും കൂടെ പോയിരുന്നു. എനിക്ക് പക്ഷേ പോകാന്‍ കഴിഞ്ഞില്ല. മഞ്ചത്തടുക്കയിലായിരുന്നു പിന്നീട് സേവനം ചെയ്തത്. മഞ്ചത്തടുക്ക വിട്ടതിന് ശേഷം ഉസ്താദുമായുള്ള ബന്ധം ഇല്ലാതായി. പിന്നെ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ബദിയടുക്ക ചെറൂണിയില്‍ ഖത്തീബായി. അപ്പോള്‍ ഞാന്‍ കുമ്പടാജയില്‍ അധ്യാപകനായിരുന്നു. അത് കൊണ്ട് കൂടുതല്‍ ബന്ധപ്പെടാന്‍ സാധിച്ചു. പക്ഷേ ഉസ്താദ് അധികം അവിടെ നിന്നില്ല. പിന്നെ മലപ്പുറത്ത് തന്നെയായിരുന്നു സേവനം. ഇല്‍മിന്റെ വഴിമാത്രമായിരുന്നു ഉസ്താദിന്റേത്. മക്കളെയെല്ലാം പണ്ഡിതന്മാരാക്കി. വലിയ പണ്ഡിതനായിരിക്കുമ്പോഴും ഒരു സംഘടനയില്‍ പോലും പ്രവര്‍ത്തിക്കാതെ സേവനം മാത്രം മുഖമുദ്രയാക്കിയവരായിരുന്നു.
നാലക്ഷരം പഠിക്കുമ്പോഴേക്കുംഎല്ലാം തികഞ്ഞവരായി എന്ന് നടിക്കുന്നവര്‍ക്ക് മുമ്പില്‍ ഉസ്താദ് വലിയ പാഠമായിരുന്നു. മഞ്ഞ കര്‍ച്ചീഫും പിടിച്ച് വളരെ ലളിതമായി നടന്നു വരുന്ന ആ രൂപം ഇന്നും കണ്ണില്‍ നിന്ന് മായുന്നില്ല. അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന്റെ പരലോകം നീ വിജയിപ്പിക്കണേ...ആമീന്‍.