തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണ്; അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലപാതകത്തെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്നും പ്രതികരിച്ചു. "കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്‌മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ […]

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലപാതകത്തെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്നും പ്രതികരിച്ചു.

"കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്‌മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും". അദ്ദേഹം പറഞ്ഞു.

Abdul Rahman Auf's murder: CM Pinarayi Vijayan condolences

Related Articles
Next Story
Share it