അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം: കൊലപാതകികള്‍ക്ക് പരിശീലനം നല്‍കിയ കേന്ദ്രവും അന്വേഷിക്കണം-എ.എ റഹീം

കാഞ്ഞങ്ങാട്: അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദസംഘത്തിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യമുള്‍പ്പെടെ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തി അറപ്പില്ലാതെ പ്രയോഗിക്കാനും ആഴത്തില്‍ മുറിവേല്‍പ്പിച്ച് ഒറ്റക്കുത്തിന് കൊല്ലാനും പരിശീലനം സിദ്ധിച്ചവര്‍ക്കേ സാധിക്കൂ. ഇത്തരം പരിശീലനം കേന്ദ്രങ്ങള്‍ ഇനിയുമുണ്ടോ, കൂടുതല്‍ പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം. ഇതിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഗൗരവസ്വഭാവത്തോടെ അന്വേഷിക്കണം. ലീഗിലെ ഒരു വിഭാഗം […]

കാഞ്ഞങ്ങാട്: അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദസംഘത്തിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യമുള്‍പ്പെടെ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തി അറപ്പില്ലാതെ പ്രയോഗിക്കാനും ആഴത്തില്‍ മുറിവേല്‍പ്പിച്ച് ഒറ്റക്കുത്തിന് കൊല്ലാനും പരിശീലനം സിദ്ധിച്ചവര്‍ക്കേ സാധിക്കൂ. ഇത്തരം പരിശീലനം കേന്ദ്രങ്ങള്‍ ഇനിയുമുണ്ടോ, കൂടുതല്‍ പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം. ഇതിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഗൗരവസ്വഭാവത്തോടെ അന്വേഷിക്കണം. ലീഗിലെ ഒരു വിഭാഗം പൂര്‍ണമായും തീവ്രവാദസംഘങ്ങളുടെ തടവറയിലാണ്. രാഷ്ട്രീയലക്ഷ്യത്തോടെ നടത്തിയ കൊലപാതകം വളരെ ആസൂത്രിതവുമാണ്. സംഘര്‍ഷവും കലാപവും സൃഷ്ടിക്കലാണ് ഉദ്ദേശ്യം. ലീഗിന്റെ അടിത്തറ ചോര്‍ന്നുപോകുമ്പോള്‍ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അതിനെ നേരിടാമെന്ന ധാരണയാണ്. ഇനിയും ഇടതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിച്ചാല്‍ കൊന്നുകളയുമെന്ന മുന്നറിയിപ്പാണിത്. തെളിവു നശിപ്പിക്കാന്‍ നടത്തിയ ഗൂഢശ്രമങ്ങളും പരിശോധിക്കണം.

ലീഗിനുള്ളില്‍ അക്രമത്തിനെതിരെയുള്ള ശക്തികള്‍ വളര്‍ന്നുവരുന്നുണ്ട്. അത് വലിയ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് റഹീം പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ രണ്ടു കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കു വോട്ടുചെയ്തത് ഇതിനു തെളിവാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍പോലും ലീഗിന് സാധിക്കുന്നില്ല. ലീഗിന്റെ അടിത്തറയിളകിയെന്നാണ് ഇത് കാണിക്കുന്നത്.

മുസ്ലിം ലീഗിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും തീവ്രവാദബന്ധത്തിനെതിരെയും ഡി.വൈ.എഫ്.ഐ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ ബ്ലോക്കിലും യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കും.

ലീഗിന്റെ നിലപാടില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഒരു പാടുപ്രവര്‍ത്തകര്‍ ആ പ്രസ്ഥാനത്തില്‍നിന്ന് വരും നാളുകളില്‍ പുറത്തു വരും. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധമുള്‍പ്പെടെ അംഗീകരിക്കാന്‍ പറ്റാത്ത ഒരു വിഭാഗം വളര്‍ന്നുവരുന്നുണ്ട്. തീവ്രവാദ സ്വഭാവത്തിനെതിരെ കലഹിക്കുന്നവരാണ് മുസ്ലിംലീഗില്‍ ഭൂരിപക്ഷവും. സംഘപരിവാര്‍ വിരുദ്ധ ജനാധിപത്യപോരാട്ടത്തിലേക്ക് മുസ്ലിം ലീഗില്‍ അണിനിരന്നിട്ടുള്ള മുഴുവന്‍ യുവാക്കളും മുന്നോട്ടു വരണം. അവരെ ഡി.വൈ.എഫ്.ഐ സ്വാഗതം ചെയ്യുന്നു-റഹീം പറഞ്ഞു.
വഖഫ് ഭൂമിപോലും തട്ടിപ്പു നടത്തുന്ന സംഘമായി ലീഗ് മാറി. അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുകൂടുമെന്ന നിലയാണ്. ബി.ജെ.പിയുമായിപോലും കൂട്ടുകൂടുകയാണെന്ന് റഹീം ചൂണ്ടിക്കാട്ടി.

ജില്ലാസെക്രട്ടറി സി.ജെ. സജിത്ത്, പ്രസിഡണ്ട് പി.കെ നിഷാന്ത്, കെ സബീഷ്, രേവതി കുമ്പള, രതീഷ് നെല്ലിക്കാട്ട്, പ്രിയേഷ് കാഞ്ഞങ്ങാട്, വിപിന്‍ കാറ്റാടി എന്നിവരും പങ്കെടുത്തു.

Related Articles
Next Story
Share it