അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി; ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് ഈ അനുമതി. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാകണം മഅദനി കേരളത്തിലേക്ക് പോകേണ്ടതെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണെന്നും കോടതി നിര്‍ദ്ദേശിച്ചു.ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാന്‍ […]

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് ഈ അനുമതി. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാകണം മഅദനി കേരളത്തിലേക്ക് പോകേണ്ടതെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേ സമയം കര്‍ണാടക തീവ്രവാദ വിരുദ്ധ സെല്‍ ജാമ്യ അപേക്ഷയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യത ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.

Related Articles
Next Story
Share it