ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമ തകരരുത്; വര്‍ഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ഉടന്‍ മാറ്റണം: അബ്ദുല്‍ നാസിര്‍ മഅ്ദനി

ബംഗളുരു: ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കേന്ദ്രം നിയമിച്ച ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിച്ച് ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കണമെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസിര്‍ മഅ്ദനി ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ഉടന്‍ മാറ്റണമെന്നും ലക്ഷദ്വീപ് ജനതയെ രക്ഷിക്കാന്‍ കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ […]

ബംഗളുരു: ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കേന്ദ്രം നിയമിച്ച ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിച്ച് ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കണമെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസിര്‍ മഅ്ദനി ആവശ്യപ്പെട്ടു.

ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ഉടന്‍ മാറ്റണമെന്നും ലക്ഷദ്വീപ് ജനതയെ രക്ഷിക്കാന്‍ കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ മതേതര ശക്തികളും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it