തന്നെ ഏത് കോടതിയാണ് ശിക്ഷിച്ചത് എന്ന് കൂടി വ്യക്തമാക്കണം; വി മുരളീധരനോട് അബ്ദുന്നാസര്‍ മഅ്ദനി

ബെംഗളൂരു: തനിക്കെതിരായ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അബ്ദുന്നാസര്‍ മഅ്ദനി. പാല ബിഷപ്പുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ ഭീകരവാദിത്തിന് കോടതി ശിക്ഷിച്ച വ്യക്തിയാണ് മഅ്ദനിയെന്ന വി മുരളീധരന്റെ പരാമര്‍ശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ഏത് കോടതിയാണ് ശിക്ഷിച്ചത് എന്ന് കൂടി വ്യക്തമാക്കണമെന്ന് വി മുരളീധരനോട് അബ്ദുന്നാസര്‍ മഅ്ദനി ആവശ്യപ്പെട്ടു. നിരുത്തരവാദ പ്രസ്താവനയ്ക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. തന്നെ എപ്പോഴാണ് കോടതി ശക്ഷിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. മഅ്ദനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് […]

ബെംഗളൂരു: തനിക്കെതിരായ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അബ്ദുന്നാസര്‍ മഅ്ദനി. പാല ബിഷപ്പുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ ഭീകരവാദിത്തിന് കോടതി ശിക്ഷിച്ച വ്യക്തിയാണ് മഅ്ദനിയെന്ന വി മുരളീധരന്റെ പരാമര്‍ശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ഏത് കോടതിയാണ് ശിക്ഷിച്ചത് എന്ന് കൂടി വ്യക്തമാക്കണമെന്ന് വി മുരളീധരനോട് അബ്ദുന്നാസര്‍ മഅ്ദനി ആവശ്യപ്പെട്ടു.

നിരുത്തരവാദ പ്രസ്താവനയ്ക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. തന്നെ എപ്പോഴാണ് കോടതി ശക്ഷിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. മഅ്ദനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണെന്നും മാന്യന്മാരൊക്കെ ഇരുന്നിട്ടുള്ള പദവിയോട് അല്‍പമെങ്കിലും നീതി കാട്ടലാകാമല്ലോയെന്നും മഅ്ദനി പരിഹസിച്ചു.

Related Articles
Next Story
Share it