വിട പറഞ്ഞത് തളങ്കരയുടെ കുലീന നക്ഷത്രം...
തളങ്കര പടിഞ്ഞാര്‍ നിവാസികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാമമാണ് തളങ്കരയുടെ തന്നെ മഹനീയ കുലീന നക്ഷത്രമായിരുന്ന ബൈത്താന്‍ അന്തിക്കാര്‍ച്ചയുടേത്. അദ്ദേഹത്തിന്റെ മരണത്തില്‍ എന്റെ അഗാത ദുഃഖം അറിയിക്കുന്നു. ഇന്നാലില്ലാ.... അദ്ദേഹത്തെ പറ്റി ഒരു പാട് പഴയ ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തുകയാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക ഭദ്രത അത്ര ആശ്വാസകരമല്ലാത്ത കാലത്ത്, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മെച്ചപ്പെട്ടവര്‍ വളരെ കുറവായിരുന്നു. അവരില്‍ ഒരാളായ അബ്ദുല്‍കാദര്‍ സാഹിബ് നാടിന്റെ സ്പന്ദങ്ങള്‍ മനസ്സിലാക്കി ഒരു പാട് കുടുംബത്തിന് കാരുണ്യ ഹസ്തം നീട്ടിയിരുന്നു. നല്ല […]

തളങ്കര പടിഞ്ഞാര്‍ നിവാസികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നാമമാണ് തളങ്കരയുടെ തന്നെ മഹനീയ കുലീന നക്ഷത്രമായിരുന്ന ബൈത്താന്‍ അന്തിക്കാര്‍ച്ചയുടേത്. അദ്ദേഹത്തിന്റെ മരണത്തില്‍ എന്റെ അഗാത ദുഃഖം അറിയിക്കുന്നു. ഇന്നാലില്ലാ....
അദ്ദേഹത്തെ പറ്റി ഒരു പാട് പഴയ ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തുകയാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക ഭദ്രത അത്ര ആശ്വാസകരമല്ലാത്ത കാലത്ത്, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മെച്ചപ്പെട്ടവര്‍ വളരെ കുറവായിരുന്നു. അവരില്‍ ഒരാളായ അബ്ദുല്‍കാദര്‍ സാഹിബ് നാടിന്റെ സ്പന്ദങ്ങള്‍ മനസ്സിലാക്കി ഒരു പാട് കുടുംബത്തിന് കാരുണ്യ ഹസ്തം നീട്ടിയിരുന്നു. നല്ല തലയെടുപ്പോടെ എപ്പോഴും പുഞ്ചിരി തൂകി തുണി മടക്കി ഉടുത്തു നടന്ന് വരുന്ന അന്തിക്കാര്‍ച്ച ഇപ്പോഴും കണ്‍മുമ്പിലിന്നെപ്പോലെ കാണുന്നുണ്ട്.
നാടിനൊരലങ്കാരമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. സൗമ്യമായ പെരുമാറ്റം, മനസ്സറിഞ്ഞ ഉദാരത, എന്ത് പ്രശ്‌നമുണ്ടായാലും മാധ്യസ്ഥത വഹിക്കാന്‍ മുന്നോട്ട് വരുന്ന പ്രകൃതം.
വലിപ്പ ചെറുപ്പമില്ലാതെ ആരോടും കുശലം പറയാന്‍ താല്‍പര്യമുള്ള കുലീന മനസ്സ്, ഇതൊക്കെ എന്റെ ബാല്യത്തില്‍ അദ്ദേഹത്തില്‍ കണ്ട സവിശേഷതകളായിരുന്നു. മരിച്ചു പോയ തന്റെ മകന്റെ സ്മരണ നിലനിര്‍ത്താന്‍ നാടിന് അദ്ദേഹം നല്‍കിയ സമ്മാനമായിരുന്നു ഒരു മദ്രസ്സ കെട്ടിടം. പള്ളി വിപുലീകരണത്തിനും കയ്യയച്ച് സംഭാവന നല്‍കിയിരുന്നു. നല്ല അനുസരണയുള്ളവരായി മക്കളെ വളര്‍ത്തി തന്റെ സ്വഭാവ മഹിമ അവര്‍ക്കും പഠിപ്പിച്ചു കൊടുത്ത് ഇന്ന് അദ്ദേഹം റബ്ബിന്റെ അടുത്തേക്ക് തിരിച്ചു പോകുമ്പോള്‍ സ്വാലിഹായ അമലുകളുടെ കൂമ്പാരവും കൂടെ ഉണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു. പടച്ചവന്‍ അദ്ദേഹത്തിന്റെ ഖബര്‍ വിശാലമാക്കി കൊടുക്കുമാറാകട്ടെ.
ഏതൊരു മുഅ്മിനും ആഗ്രഹിക്കുന്ന റമദാന്‍ മാസത്തിലെ മരണം കരസ്ഥമാക്കാന്‍ സാധിച്ച മര്‍ഹൂം അബ്ദുല്‍ ഖാദര്‍ സാഹിബിന് ജന്നാത്തുല്‍ ഫിര്‍ദൗസിന് ഇടം ലഭിക്കുമാറാകട്ടെ എന്ന ദുആയോടെ...ആമീന്‍...