പോസ്റ്റുമോര്‍ട്ടത്തിനിടെ തലയോട്ടിയില്‍ അടിയേറ്റപ്പോള്‍ കൈവിരല്‍ അനങ്ങി; അര നൂറ്റാണ്ട് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുല്‍ ജബ്ബാര്‍ 74ാം വയസില്‍ അന്തരിച്ചു

മാഹി: അര നൂറ്റാണ്ട് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുല്‍ ജബ്ബാര്‍ 74ാം വയസില്‍ അന്തരിച്ചു. കൊച്ചി സ്വദേശി മാഹി പുത്തലത്ത് താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (74) ആണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അരനൂറ്റാണ്ട് മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പൂനെക്കടുത്ത് നടന്ന ബസപകടത്തില്‍ പെട്ട അബ്ദുല്‍ ജബ്ബാറിനെ മരിച്ചെന്നുറപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോഴാണ് ഡോക്ടര്‍മാരെ ഞെട്ടിച്ച് ആ അത്ഭുതം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായി തലയോട്ടിയില്‍ കണ്ണിന് മുകളില്‍ പതിഞ്ഞ […]

മാഹി: അര നൂറ്റാണ്ട് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുല്‍ ജബ്ബാര്‍ 74ാം വയസില്‍ അന്തരിച്ചു. കൊച്ചി സ്വദേശി മാഹി പുത്തലത്ത് താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (74) ആണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

അരനൂറ്റാണ്ട് മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പൂനെക്കടുത്ത് നടന്ന ബസപകടത്തില്‍ പെട്ട അബ്ദുല്‍ ജബ്ബാറിനെ മരിച്ചെന്നുറപ്പിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോഴാണ് ഡോക്ടര്‍മാരെ ഞെട്ടിച്ച് ആ അത്ഭുതം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായി തലയോട്ടിയില്‍ കണ്ണിന് മുകളില്‍ പതിഞ്ഞ ആദ്യ അടിയില്‍ കൈവിരല്‍ ചെറുതായി ചലിക്കുന്നത് ഡോക്ടറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ തുടര്‍ചികിത്സ നല്‍കി ജീവന്‍ രക്ഷിച്ചെടുക്കുകയായിരുന്നു. തലയോട്ടിയിലെ ആ അടിയില്‍ ഒരു കണ്ണിന്റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.

ഭാര്യ: ന്യൂമാഹി കുന്നംകുളം ഹൗസില്‍ സാബിറ. മക്കള്‍: ഷുഐബ്, ജാബിര്‍ (കുവൈറ്റ്), ജസീറ. മരുമക്കള്‍: ആയിഷ, സമീറ മാളിയേക്കല്‍, മുഹ്സിന്‍.

Related Articles
Next Story
Share it