തളങ്കര തെരുവത്ത് സ്വദേശി അബ്ദുല്‍ ഹമീദ് അന്തരിച്ചു

നാലാംമൈല്‍: ഹിന്ദി പാട്ടുകളിലൂടെ കാസര്‍കോട്ടെ സംഗീത വേദികളില്‍ സജീവമായിരുന്ന തളങ്കര തെരുവത്ത് സ്വദേശിയും നാലാംമൈല്‍ മിദാദ് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ഹമീദ് ടി. (62) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആറ് മാസത്തോളമായി ചികില്‍സയിലായിരുന്നു. ഹിന്ദി നടന്‍ രാജേഷ് ഖന്നയെ അനുകരിച്ചിരുന്ന ഹമീദിനെ രാജേഷ് ഖന്ന എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മലബാര്‍ ഗോള്‍ഡില്‍ പി.ആര്‍.ഒ ആയി ജോലി നോക്കിയിട്ടുണ്ട്. നേരത്തെ ഗള്‍ഫിലായിരുന്നു. കാസനോവ, കെ.എല്‍ 14 സിംഗേര്‍സ് ക്ലബ്ബ് എന്നിവയില്‍ അടക്കം കാസര്‍കോട്ടെ കലാവേദികളില്‍ സജീവമായിരുന്നു.തെരുവത്തെ പരേതരായ മുഹമ്മദ് ഇസ്ഹാഖിന്റെയും […]

നാലാംമൈല്‍: ഹിന്ദി പാട്ടുകളിലൂടെ കാസര്‍കോട്ടെ സംഗീത വേദികളില്‍ സജീവമായിരുന്ന തളങ്കര തെരുവത്ത് സ്വദേശിയും നാലാംമൈല്‍ മിദാദ് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ഹമീദ് ടി. (62) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആറ് മാസത്തോളമായി ചികില്‍സയിലായിരുന്നു. ഹിന്ദി നടന്‍ രാജേഷ് ഖന്നയെ അനുകരിച്ചിരുന്ന ഹമീദിനെ രാജേഷ് ഖന്ന എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മലബാര്‍ ഗോള്‍ഡില്‍ പി.ആര്‍.ഒ ആയി ജോലി നോക്കിയിട്ടുണ്ട്. നേരത്തെ ഗള്‍ഫിലായിരുന്നു. കാസനോവ, കെ.എല്‍ 14 സിംഗേര്‍സ് ക്ലബ്ബ് എന്നിവയില്‍ അടക്കം കാസര്‍കോട്ടെ കലാവേദികളില്‍ സജീവമായിരുന്നു.
തെരുവത്തെ പരേതരായ മുഹമ്മദ് ഇസ്ഹാഖിന്റെയും മറിയംബിയുടെയും മകനാണ്. ഭാര്യ: ഹലീമ. മക്കള്‍: അഫ്‌നാന്‍, ഫര്‍ഹാന്‍, ജുനൈദ്, മുഹ്‌സിന, ഐഫ. മരുമക്കള്‍: ഫര്‍ഹാന, ആസിഫ്.
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5.30ന് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.

Related Articles
Next Story
Share it